കുട്ടികളിലെ അപ്പൻഡിസൈറ്റിസ്: കുട്ടികളിൽ കാണുന്ന വയറുവേദനകളിൽ പ്രധാനപ്പെട്ട ഒന്നാണ് അപ്പൻഡിസൈറ്റിസ്. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായ പരിശോധനകളും ചികിത്സയും നൽകേണ്ടത് ഇതിൽ വളരെ അനിവാര്യമാണ്.
അപ്പൻഡിസൈറ്റിസ് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ, അത് കണ്ടെത്താനുള്ള പരിശോധനകൾ സർജറി ആവശ്യമായി വരുന്നത് എപ്പോൾ, ഇത് വരാതെ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സർജറിക്ക് ശേഷമുള്ള വിശ്രമം എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലെ ജനറൽ ആൻഡ് ലപ്രോസ്കോപിക് സർജൻ ഡോ. രജ്വാ നൗഫല്‍ വിശദീകരിക്കുന്നു
അപ്പൻഡിസൈറ്റിസ് ഉള്ളപ്പോൾ ഈ വേദന ആദ്യം വയറിന്റെ നടുവിൽ അതായത്, നമ്മുടെ പൊക്കിളിന്റെ ചുറ്റുമായിട്ടായിരിക്കും വരുക. കുറച്ചു കഴിയുമ്പോൾ അത് അടിവയറ്റിലേക്കും വലതുവശത്തേയ്ക്കും മാറുന്നതു പോലെ തോന്നും. വേദനയുടെ കാഠിന്യം കാരണം കുട്ടികൾ മടങ്ങി പോകുന്നതുപോലെ ഉണ്ടാവും. അത് ഗ്യാസിന്റെ ഗുളിക, അല്ലെങ്കിൽ എന്തെങ്കിലും ഭക്ഷണം കൊടുത്താൽ ഒന്നും വേദന മാറുകയില്ല. ഇതിനോടൊടൊപ്പം തന്നെ ഭക്ഷണത്തിനോടുള്ള വിരക്തി, വിശപ്പില്ലായ്മ, പനി, ശർദ്ദില് എന്നിവയും കാണാം.
Read Also: കുട്ടികളിലെ അമിത രക്തസമ്മർദ്ദം: ലക്ഷണങ്ങളും പ്രതിരോധവും
മൂന്ന് കാര്യങ്ങൾ വെച്ചിട്ടാണ് കുട്ടികളിലെ അപ്പൻഡിസൈറ്റിസ് കണ്ടെത്തുന്നത്.
ശാരീരിക പരിശോധന: ഇത് കുട്ടിയെ നമ്മൾ പരിശോധിക്കുന്നതാണ്. വയറിന്റെ ഏത് ഭാഗത്താണ് എത്രത്തോളം വേദനയുണ്ട്, വേദനയുടെ കാഠിന്യം എത്രയാണെന്ന് അറിയാൻ നോക്കുന്നത്. പിന്നെ കുട്ടിയുടെ പൾസ് റേറ്റ്, ഹൃദയത്തിന്റെ ഇടിപ്പ്, ബിപി അതൊക്കെ ചെക്ക് ചെയ്യും.
ലാബ് ടെസ്റ്റുകൾ: ഇതിൽ രക്തം രക്തം പരിശോധിച്ചാണ് കണ്ടെത്തുന്നത്. രക്തത്തിൽ അണുബാധ എത്രത്തോളം ഉണ്ടെന്ന് അറിയാൻ വേണ്ടി ടോട്ടൽ ബ്ലഡ് കൗണ്ട് നോക്കി അതിലുള്ള ന്യൂട്രോഫിലിന്റെ സാന്നിധ്യം മനസ്സിലാക്കിയാൽ രോഗാവസ്ഥ കണ്ടെത്താം.
ഇമേജിങ് അഥവാ സ്കാനിങ്: അൾട്രാസൗണ്ട് സ്കാനിങ് അല്ലെങ്കിൽ സിടി സ്കാനിങ് ആണ് കുട്ടികളിലെ അപ്പൻഡിസൈറ്റിസ് കണ്ടെത്താൻ ഉപയോഗിക്കുന്നത് . അൾട്രാസൗണ്ട് സ്കാനിങ് ആണ് കൂടുതലും ഉപയോഗിക്കുന്നത്. അൾട്രാസൗണ്ട് സ്കാനിങ്ങിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിലോ അതില് വളരെ കൃത്യമായിട്ട് കാണാൻ പറ്റുന്നില്ലെങ്കിലോ നമ്മൾ സിടി സ്കാനിങ് ചെയ്യും.
Read Also: ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (IBD): ലക്ഷണങ്ങൾ, കാരണങ്ങൾ, അത്യാധുനിക ചികിത്സകൾ
അപ്പൻഡിസൈറ്റിസിന് മികച്ച ചികിത്സ എന്ന് പറയുന്നത് പഴുപ്പുള്ള സമയത്ത് അപ്പൻഡിക്സ് എടുത്തു മാറ്റുക എന്നുള്ളതാണ് (അപ്പെന്‍ഡിസെക്ടമി). അത് നമുക്കൊരു ശസ്ത്രക്രിയയിലൂടെ മാത്രമേ എടുത്തു മാറ്റാൻ പറ്റുകയുള്ളൂ. പക്ഷേ വളരെ മൈൽഡ് ഇൻഫെക്ഷൻ ഒക്കെ ആണെങ്കിൽ നമുക്ക് വേണമെങ്കിൽ വായിക്കൂടെയോ അല്ലെങ്കിൽ ഇൻജക്ഷൻ ആയിട്ടോ ആന്റിബയോട്ടിക് കൊടുത്തു തുടങ്ങിയോ ചെയ്തു നോക്കാം. പക്ഷേ,കൃത്യമായ ഫലം കിട്ടാനുള്ള സാധ്യത കുറവായിരിക്കും. പരാജയപ്പെടാനുള്ള കാരണങ്ങൾ കൂടുതലായതിനാൽ ഇത് ശ്രമിച്ചനോക്കാമെന്നേയുള്ളൂ.
കൂടാതെ, ഇതൊരു സ്ഥിരം പരിഹാരവുമായിരിക്കില്ല. ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ എപ്പോഴെങ്കിലും വേദന കൂടുകയോ കുട്ടികളുടെ കണ്ടീഷൻ മോശമാവുകയോ ചെയ്യുകയാണെങ്കിൽ അപ്പോൾ അടിയന്തരമായി നമ്മൾ സർജറി ചെയ്യേണ്ടി വരും.
ഈ ചികിത്സ വിജയിച്ചാലും ആ കുട്ടിക്ക് വീണ്ടും അപ്പൻഡിക്സിന്റെ ഇൻഫെക്ഷൻ വരാനുള്ള സാധ്യത കൂടുതലാണ്. ഒരു സാധാരണ ആളിൽ വീണ്ടും ഇത് വരാനുള്ള വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അപ്പോൾ ആ സമയത്ത് നമ്മൾ എന്തായാലും അത് എടുത്ത് മാറ്റേണ്ടി വരും.
സഹിക്കാൻ പറ്റാത്ത വേദന, പിന്നെ നല്ല ശർദ്ദി, വിറയലോട് കൂടിയിട്ടുള്ള പനി, ലൂസ് ടൂൾസ് എന്നിവയായിരിക്കും അപ്പൻഡിക്സ് പൊട്ടിയാലുള്ള ലക്ഷണങ്ങൾ. അപ്പൻഡിക്സ് പൊട്ടി കഴിഞ്ഞു കഴിഞ്ഞാൽ അപ്പൻഡിക്സിനുള്ള കോണ്ടന്റ് എന്ന് പറയുന്നത് നമ്മുടെ ഫീക്കൽ മാറ്റർ ആണ്. അത് വയറിൽ മൊത്തം അണുബാധ ഉണ്ടാകാനും അത് രക്തത്തിൽ കൂടെ പടർന്ന് ശരീരത്തിൽ ആകെ അണുബാധ വരാനും സാധ്യതയുണ്ട്. അപ്പോൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കുട്ടിക്ക് മരണം സംഭവിക്കുവാനും കാരണമായേക്കും.
അപ്പൻഡിസൈറ്റിസിന്റെ ശരിയായ കാരണം ശരിക്കും ഇപ്പോഴും വ്യക്തമല്ല. എന്നാലും ക്ലിനിക്കൽ കുറെ സിനാരിയോ വെച്ചിട്ട് മനസ്സിലായിട്ടുള്ളത് മലശോധന എല്ലാദിവസവും പറ്റാത്ത കുട്ടികൾ, എന്ന് വെച്ചാൽ ഫൈബർ കണ്ടന്റ് കുറവ് കഴിക്കുന്ന കുട്ടികൾ, കോൺസ്റ്റിപ്പേഷൻ എപ്പോഴും ഉള്ള കുട്ടികൾ, പ്രോസസ്ഡ് ഫുഡ് ധാരാളം കഴിക്കുന്ന കുട്ടികൾ എന്നിവരിലാണ്. ഇവർക്കൊക്കെയാണ് പ്രധാനമായിട്ടും കാണുന്നത്. അങ്ങനെ നോക്കിയാൽ ഭക്ഷണരീതി ഇതിന് കാരണമാകാറുണ്ടെന്ന് പറയാം
അപ്പൻഡിക്സ് ഓപ്പറേഷനു ശേഷം കുട്ടികൾക്ക് ഏഴ് മുതൽ പത്ത് ദിവസം വരെ വിശ്രമം ആവശ്യമായി വന്നേക്കാം. അതിനുശേഷം അതായത് 10 ദിവസത്തിനു ശേഷം സ്കൂളിൽ വിടാൻ പറ്റും.
മുന്‍കരുതലെന്ന നിലയില്‍ കുട്ടികളുടെ ഭക്ഷണത്തില്‍ ഫൈബര്‍ അടങ്ങിയവ കൂടുതല്‍ ഉള്‍പ്പെടുത്തുക. കൂടാതെ, പ്രോസസ്ഡ് ഫൂഡ്, ഫാസ്റ്റ് ഫൂഡ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ പ്രധാനമാണ്.