• English
  • عربي / Arabic
  • മലയാളം / Malayalam
Gastroenterologist Dr Sameer explains coffee health benefits

വെറും വയറ്റിൽ കാപ്പി കുടിക്കാറുണ്ടോ? ഒഴിവാക്കേണ്ട ശീലങ്ങൾ

2026-07-30



ചായയും കോഫിയും സ്ഥിരമായി ഉപയോഗിച്ചാൽ ക്യാൻസർ അടക്കം പല രോഗങ്ങളും തടയും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഫാറ്റി ലിവർ, ലിവർ സിറോസിസ്, ലിവർ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ സ്ഥിരമായി കോഫി കുടിക്കുന്ന ആളുകളിൽ കുറവാണെന്നതാണ് യാഥാർത്ഥ്യം. ഇത കൂടാതെ ഡയബറ്റിസ് മെല്ലിറ്റസിന്റെ സാധ്യതകൾ കുറയ്ക്കുക, കുടലിൽ നല്ല ബാക്ടീരിയകൾ വളർത്തുക, അൽസൈമേഴ്സ് പോലുള്ള ഓർമ്മക്കുറവുണ്ടാക്കുന്ന രോഗങ്ങൾ കുറയ്ക്കുക എന്നിവയെല്ലാം കോഫിയുടെ ഗുണങ്ങളാണ്.

എന്നാൽ നമ്മുടെ സമൂഹത്തിൽ കാപ്പിയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. കാപ്പി  കിഡ്നി സ്റ്റോൺസ്, അസിഡിറ്റി, നെഞ്ചരിച്ചിൽ എന്നിവ ഉണ്ടാക്കുന്നു എന്നാണ് അതിൽ പ്രധാനം. എന്നാൽ ശരിയായ രീതിയിൽ ചായയോ കോഫിയോ ഉപയോഗിച്ചാൽ ചെയ്താൽ ഈ പ്രയാസങ്ങൾ ഉണ്ടാകില്ല എന്ന് മാത്രമല്ല, കോഫിയുടെ മുഴുവൻ ഗുണങ്ങളും ലഭിക്കുകയും ചെയ്യുമെന്ന് വിശദീകരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ മെഡിക്കല്‍ ഗാസ്‌ട്രോ എന്റ്രോളജി ആന്‍ഡി ജിഐ എന്‍ഡോസ്‌കോപി കണ്‍സള്‍ട്ടന്റ് ഡോ. സമീര്‍ സക്കീര്‍ ഹുസൈന്‍

 കോഫി കുടിക്കുന്നത് കൊണ്ട് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്?

സ്ഥിരമായി കോഫി കുടിക്കുന്ന ആളുകളിൽ ഫാറ്റി ലിവർ, ലിവർ സിറോസിസ്, ലിവർ ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കൂടാതെ ഡയബറ്റിസ് മെല്ലിറ്റസ് വരാനുള്ള സാധ്യത കുറയ്ക്കുക, കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുക, അൽസൈമേഴ്സ് പോലുള്ള ഓർമ്മക്കുറവ് ഉണ്ടാക്കുന്ന രോഗങ്ങളുടെ സാധ്യത കുറയ്ക്കുക എന്നിവയും കോഫിയുടെ പ്രധാന ഗുണങ്ങളാണ്.

 കോഫിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്തൊക്കെയാണ്?

കോഫി ഉപയോഗിക്കുന്നത് കൊണ്ട് കിഡ്നി സ്റ്റോൺസ്, അസിഡിറ്റി, നെഞ്ചരിച്ചിൽ എന്നിവ ഉണ്ടാകുന്നു എന്ന രീതിയിലുള്ള ഒരുപാട് തെറ്റിദ്ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

കോഫി അല്ലെങ്കിൽ ചായ കുടിക്കേണ്ട ശരിയായ രീതി ഏതാണ്?

ചായയോ കോഫിയോ കുടിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാർശ്വഫലങ്ങൾ ഒഴിവാക്കാനും ഗുണങ്ങൾ പൂർണ്ണമായി ലഭിക്കാനും സഹായിക്കും:

ദിവസേനയുള്ള അളവ്: ഒരു ദിവസം രണ്ടോ മൂന്നോ കപ്പ് കോഫി അല്ലെങ്കിൽ ചായ കുടിക്കുക.

കൃത്യമായ സമയം: വൈകുന്നേരം 4:00 PM അല്ലെങ്കിൽ 5:00 PM-ന് മുൻപായി കുടിക്കുന്നതാണ് ബെസ്റ്റ് ഏറ്റവും നല്ലത്

വെറും വയറ്റിൽ ഒഴിവാക്കുക: വെറുംവയറ്റിൽ, അഥവാ മറ്റെന്തെങ്കിലും കഴിക്കുന്നതിനു മുൻപായി  കഴിയുന്നതും ചായയോ കോഫിയോ കഴിക്കാതിരിക്കുക.

പാലും പഞ്ചസാരയും ഒഴിവാക്കുക: കോഫിയിലേക്ക് പാലും പഞ്ചസാരയും ചേർക്കുന്നത് ഒഴിവാക്കണം. പഞ്ചസാരയും പാലും കൂടുതൽ കാലറീസ് ഉണ്ടാക്കുന്നു എന്ന് മാത്രമല്ല, കോഫിയുടെ ആരോഗ്യ ഗുണങ്ങളെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു.

 ഇൻസ്റ്റന്റ് കോഫിയോ ഫിൽറ്റർ കോഫിയോ, ഏതാണ് കൂടുതൽ നല്ലത്?

ഇൻസ്റ്റന്റ് കോഫിയേക്കാൾ എന്തുകൊണ്ടും നല്ലത് ഫിൽറ്റർ കോഫിയാണ്. ഫിൽറ്റർ കോഫിയിലുള്ള ആന്റിഓക്സിഡന്റ് പ്രോപ്പർട്ടി (Antioxidant property) വെച്ച് നോക്കുമ്പോൾ ഇൻസ്റ്റന്റ് കോഫിയേക്കാൾ കൂടുതൽ ഗുണങ്ങൾ ഫിൽറ്റർ കോഫിക്കാണ് ഉള്ളത്.

Share this article:
Dr Sameer Sakkeer Hussain

Dr Sameer Sakkeer Hussain

Medical Gastroenterology And GI Endoscopy