• English
  • عربي / Arabic
  • മലയാളം / Malayalam
Digital Eye Strain-

ഡിജിറ്റൽ യുഗത്തിൽ കാഴ്ച സംരക്ഷിക്കാം, സ്ക്രീൻ ഉപയോഗം കണ്ണുകളെ ബാധിക്കുന്നുണ്ടോ? അറിയാം

2026-04-27

 ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോണുകളും കമ്പ്യൂട്ടറുകളും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ജോലി ആവശ്യങ്ങൾക്കും വിനോദത്തിനുമായി മണിക്കൂറുകളോളം ഡിജിറ്റൽ സ്ക്രീനുകൾക്ക് മുന്നിൽ ചിലവഴിക്കുന്നത് മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'ഡിജിറ്റൽ ഐ സ്ട്രെയിൻ' (Digital Eye Strain). നിരന്തരമായ സ്ക്രീൻ ഉപയോഗം കണ്ണിന്റെ കാഴ്ചയെയും ഉറക്കത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും, ലളിതമായ മാർഗങ്ങളിലൂടെ കണ്ണിന്റെ ആരോഗ്യം എങ്ങനെ നിലനിർത്താമെന്നും തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ ഡോ നിമ്മി മെറിൻ മാത്യു വിശദീകരിക്കുന്നു

എന്താണ് ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍, ഡിജിറ്റല്‍ സ്‌ക്രീനുകളുടെ അമിത ഉപയോഗം കണ്ണുകളെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്?

 ഉപകരണങ്ങളുടെ (ഫോണ്‍, കമ്പ്യൂട്ടര്‍, ടാബ്‌ലെറ്റ്) അമിതവും തുടര്‍ച്ചയായതുമായ ഉപയോഗം മൂലം കണ്ണുകള്‍ക്ക് അനുഭവപ്പെടുന്ന ആയാസത്തെയാണ് ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ എന്ന് വിളിക്കുന്നത്. ഇത് കണ്ണിന്റെ പേശികള്‍ക്ക് ക്ഷീണം ഉണ്ടാക്കാനും കാഴ്ചയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും കാരണമാകുന്നു.

കുട്ടികള്‍ തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ കാഴ്ചക്കുറവ് ഉണ്ടാകാന്‍ കാരണമാകുമോ?

അതെ. കുട്ടികളിലെ തുടര്‍ച്ചയായ മൊബൈല്‍ ഉപയോഗം ഭാവിയില്‍ മയോപ്പിയ അഥവാ കാഴ്ചക്കുറവിന് കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

 പ്രായപൂര്‍ത്തിയായവര്‍ക്കും കുട്ടികള്‍ക്കും ഒരു ദിവസം സുരക്ഷിതമായി ഉപയോഗിക്കാവുന്ന സ്‌ക്രീന്‍ സമയം എത്രയാണ്?

2 വയസ്സിന് താഴെയുള്ള കുട്ടികള്‍: സ്‌ക്രീന്‍ സമയം പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.

മുതിര്‍ന്ന കുട്ടികള്‍: പഠനത്തിന് പുറമെയുള്ള സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തണം.

മുതിര്‍ന്നവര്‍: ജോലി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ കൃത്യമായ ഇടവേളകള്‍ എടുക്കേണ്ടത് അനിവാര്യമാണ്.

ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന '20-20-20' നിയമം വിശദമാക്കാമോ?

ഈ നിയമം അനുസരിച്ച്:

ഓരോ 20 മിനിറ്റ് സ്‌ക്രീന്‍ ഉപയോഗത്തിന് ശേഷവും, 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക്, കുറഞ്ഞത് 20 സെക്കന്‍ഡ് നേരം നോക്കിയിരിക്കുക. ഇത് കണ്ണിന്റെ പേശികള്‍ക്ക് വിശ്രമം നല്‍കാന്‍ സഹായിക്കുന്നു.

വിപണിയില്‍ ലഭിക്കുന്ന ബ്ലൂ കട്ട് ലെന്‍സുകള്‍ ശരിക്കും ഫലപ്രദമാണോ?

ബ്ലൂ കട്ട് ലെന്‍സുകള്‍ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നിന്നുള്ള നീല വെളിച്ചത്തെ ഒരു പരിധി വരെ തടയുന്നു. എങ്കിലും ഇവ എത്രത്തോളം ഫലപ്രദമാണെന്നതിനെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 സ്‌ക്രീനിലേക്ക് നോക്കിയിരിക്കുമ്പോള്‍ പലപ്പോഴും കണ്ണ് ചിമ്മാറില്ല.. ഇതെങ്ങനെയാണ് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നത്?

കണ്ണിന് ആയാസം കുറയ്ക്കാന്‍ ഇടവേളകള്‍ എടുക്കണമെന്നും കണ്ണ് പരിശോധിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. കണ്ണ് ചിമ്മാതിരിക്കുന്നത് കണ്ണ് വരണ്ടുപോകാനും ആയാസം വര്‍ദ്ധിക്കാനും കാരണമാകും.

ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ശരിയായ പോസ്ചര്‍ ഏതാണ്?

ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നട്ടെല്ല് നേരെയാക്കി ഇരിക്കണം. സ്‌ക്രീന്‍ കണ്ണിന്റെ നിരപ്പില്‍ നിന്ന് അല്പം താഴെയായിരിക്കണം (ഏകദേശം 15-20 ഡിഗ്രി).

കുട്ടികളിലെ ഡിജിറ്റല്‍ ഐ സ്‌ട്രെയിന്റെ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം? മാതാപിതാക്കള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

കുട്ടികളില്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം:

  • അമിതമായി കണ്ണ് തിരുമ്മുക.
  • തലവേദന.
  • കണ്ണിന്റെ ചുവപ്പ്.

 രാത്രികാലങ്ങളിലെ ഫോണ്‍ ഉപയോഗം ഉറക്കത്തെ ബാധിക്കുമോ?

അതെ. ഫോണില്‍ നിന്നുള്ള നീല വെളിച്ചം 'മെലാടോണിന്‍' എന്ന ഹോര്‍മോണിന്റെ ഉല്പാദനത്തെ തടയുന്നു. ഇത് ഉറക്കത്തെ ദോഷകരമായി ബാധിക്കും.

 ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ എത്ര കാലയളവില്‍ ഒരു ഡോക്ടറെ കണ്ട് കണ്ണ് പരിശോധിക്കണം?

ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ഒരു ഡോക്ടറെ കണ്ട് കണ്ണ് പരിശോധിക്കുന്നത് നല്ലതാണ്.

  ഒരു പുസ്തകം വായിക്കുന്നതും ടാബ്‌ലെറ്റിലോ കിന്‍ഡിലിലോ  വായിക്കുന്നതും കണ്ണിനെ ബാധിക്കുന്നത് ഒരേ രീതിയിലാണോ?

അല്ല. സാധാരണ ഫോണുകളിലെയും ടാബ്‌ലെറ്റുകളിലെയും ബാക്ക്‌ലിറ്റ്  സ്‌ക്രീനുകള്‍ പുസ്തകം വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കണ്ണിന് ആയാസം നല്‍കുന്നു. എന്നാല്‍ ഇറീഡറുകള്‍  പുസ്തകം വായിക്കുന്നതുപോലെ കണ്ണിന് കൂടുതല്‍ സുഖകരമാണ്.

ഡിജിറ്റൽ ഉപകരണങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവർ വർഷത്തിലൊരിക്കലെങ്കിലും കൃത്യമായ നേത്ര പരിശോധന (Eye Checkup) നടത്തേണ്ടത് അനിവാര്യമാണ്.

കൂടുതൽ വിവരങ്ങൾക്കും കണ്ണ് പരിശോധനയ്ക്കും തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെ നേത്രവിഭാഗവുമായി ബന്ധപ്പെടുക.

Dr Nimmy Merin Mathew

Dr Nimmy Merin Mathew

Ophthalmology