വേദനയില്ലാതെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക്: കീഹോൾ സ്പൈൻ സർജറിയുടെ ഗുണങ്ങൾ

10 November 2026
നട്ടെല്ലിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പലപ്പോഴും നമ്മുടെ ദൈനംദിന ജീവിതത്തെയും ജോലിയെയും കാര്യമായി ബാധിക്കാറുണ്ട്. ഡിസ്ക് തെന്നിമാറൽ (ഡിസ്ക് പ്രൊലാപ്സ്), സയാറ്റിക്ക, തേയ്മാനം മൂലം ഞരമ്പുകൾ ഞെരുങ്ങുന്നത് (സ്റ്റീനോസിസ്) എന്നിവയാണ് സാധാരണയായി കാണാറുള്ള പ്രധാന പ്രശ്നങ്ങൾ. ഭൂരിഭാഗം പേർക്കും കൃത്യമായ വ്യായാമം, ഫിസിയോതെറാപ്പി, മരുന്നുകൾ എന്നിവയിലൂടെത്തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ ഞരമ്പുകളിലെ മർദ്ദം കൂടി വേദന അസഹ്യമാകുന്ന ഘട്ടങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്.

പണ്ടത്തെപ്പോലെ വലിയ മുറിവുകളുണ്ടാക്കി ചെയ്യുന്ന നട്ടെല്ല് സർജറികൾ ഓർത്ത് ഇപ്പോൾ ഭയപ്പെടേണ്ട ആവശ്യമില്ല. വളരെ ചെറിയ ദ്വാരത്തിലൂടെ, ക്യാമറയുടെ സഹായത്തോടെ സുരക്ഷിതമായി ചെയ്യാൻ കഴിയുന്ന 'കീഹോൾ സ്പൈൻ സർജറികൾ' ഇന്നുണ്ട്. രക്തനഷ്ടവും വേദനയും തീരെ കുറവായതിനാൽ രോഗികൾക്ക് വേഗത്തിൽത്തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും. കീഹോൾ സ്പൈൻ സർജറിയുടെ ഗുണങ്ങളെയും പുതിയ രീതികളെയും കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സ്പൈൻ സർജൻ ഡോക്ടർ സന്ദേശ് പാച്ചെ   വിശദീകരിക്കുന്നു.

നട്ടെല്ലിനെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ്? സർജറി എപ്പോഴാണ് വേണ്ടിവരുന്നത്?

നട്ടെല്ലിനെ ബാധിക്കുന്ന ഭൂരിഭാഗം അവസ്ഥകളും കൃത്യമായ കണ്ടെത്തലുകളിലൂടെ മരുന്നുകൾ, ഫിസിയോതെറാപ്പി, ജീവിതശൈലീ ക്രമീകരണങ്ങൾ എന്നിവ വഴി പൂർണ്ണമായി മാറ്റാൻ സാധിക്കും. എന്നാൽ ചില കണ്ടീഷനുകളിൽ ഞരമ്പുകളിലെ കംപ്രഷൻ കൂടുതലാകുകയോ രോഗതീവ്രത വർദ്ധിക്കുകയോ ചെയ്താൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നു.
പ്രധാനമായും കാണപ്പെടുന്ന പ്രശ്നങ്ങൾ:

ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ:
  • ഡിസ്ക് പ്രൊലാപ്സ് (Disc Prolapse)
  • സയാറ്റിക്ക (Sciatica).
സ്റ്റീനോസിസ് (Stenosis):
പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന തേയ്മാനം മൂലം നട്ടെല്ലിലെ ഞരമ്പുകൾ പോകുന്ന സ്ഥലം ചുരുങ്ങിപ്പോകുന്ന അവസ്ഥ.

ട്രോമാറ്റിക് ഫ്രാക്ചറുകൾ (Traumatic Fractures): അപകടങ്ങൾ മൂലം നട്ടെല്ലിനുണ്ടാകുന്ന ഒടിവുകൾ.

മറ്റ് കാരണങ്ങൾ: നട്ടെല്ലിലുണ്ടാകുന്ന അണുബാധകൾ (Infections), ട്യൂമറുകൾ (Tumors).
കീഹോൾ സ്പൈൻ സർജറി എങ്ങനെയാണ് ചെയ്യുന്നത്? ഇത് എത്രത്തോളം സുരക്ഷിതമാണ്?
കീഹോൾ സ്പൈൻ സർജറി തികച്ചും സുരക്ഷിതമായ (Safe) ഒരു പ്രൊസീജറാണ്. നട്ടെല്ലിനെ ബാധിക്കുന്ന ഭൂരിഭാഗം രോഗങ്ങളും ഇന്ന് കീഹോൾ വഴി ചികിത്സിച്ചു ഭേദമാക്കാം.
ചെയ്യുന്ന രീതി: ചെറിയ ട്യൂബുകൾ കടത്തിവിട്ട് ഹൈ-ഡെഫനിഷൻ ക്യാമറകളുടെ സഹായത്തോടെ പ്രശ്നബാധിതമായ ഭാഗം (Affected region) നേരിട്ട് കണ്ട് പരിശോധിക്കുന്നു. കേടുവന്ന ആ ഭാഗം (Pathological fragment) അല്ലെങ്കിൽ ഞരമ്പിലെ കംപ്രഷൻ ഡയറക്ട് ആയി ഒഴിവാക്കുന്നു.

സുരക്ഷിതത്വം: മറ്റ് ഞരമ്പുകൾക്കോ മസിലുകൾക്കോ ചുറ്റുമുള്ള ടിഷ്യൂകൾക്കോ കേടുപാടുകൾ (Damage) വരാനുള്ള സാധ്യത വളരെ കുറവാണ്. ചെറിയ ലോക്കൽ അനസ്തേഷ്യയും സെഡേഷനും നൽകി ഈ സർജറി ചെയ്യാവുന്നതാണ്.
ഓപ്പൺ സർജറിയെ അപേക്ഷിച്ച് കീഹോൾ സ്പൈൻ സർജറിയുടെ ഗുണങ്ങൾ (Advantages) എന്തൊക്കെയാണ്?
പഴയകാല ഓപ്പൺ സർജറികളുമായി താരതമ്യം ചെയ്യുമ്പോൾ രോഗികൾക്ക് നിരവധി ഗുണങ്ങൾ കീഹോൾ നൽകുന്നുണ്ട്:

ചെറിയ മുറിവ് (Small Incision): വളരെ ചെറിയ മുറിവായതിനാൽ സർജറിക്ക് ശേഷം വലിയ പാടുകളോ അടയാളങ്ങളോ അവശേഷിക്കില്ല.

രക്തനഷ്ടം കുറവ് (Negligible Blood Loss): ചെറിയ മുറിവിലൂടെ ക്യാമറ വെച്ച് കൃത്യമായി ചെയ്യുന്നതിനാൽ ബ്ലഡ് ലോസ് നാമമാത്രമായിരിക്കും.

ലളിതമായ അനസ്തേഷ്യ: ചെറിയ അനസ്തേഷ്യയിലും സെഡേഷനിലും പ്രൊസീജർ പൂർത്തിയാക്കാം.

പോസ്റ്റ് ഓപ്പറേറ്റീവ് ഇൻസ്റ്റെബിലിറ്റി കുറവ്: രോഗബാധിതമായ ഭാഗം മാത്രം കൃത്യമായി നീക്കം ചെയ്യുന്നതുകൊണ്ട് സർജറിക്ക് ശേഷം നട്ടെല്ലിന് ബലക്ഷയമോ ഇളക്കമോ (Post-operative instability) വരാനുള്ള സാധ്യത കുറവാണ്.

വേഗത്തിലുള്ള രോഗമുക്തി: ശസ്ത്രക്രിയ കഴിഞ്ഞ് രോഗിക്ക് വളരെ വേഗത്തിൽത്തന്നെ സാധാരണ ജീവിതത്തിലേക്ക്  മടങ്ങാൻ സാധിക്കും.

 കീഹോൾ വഴി ചെയ്യാൻ കഴിയുന്ന പ്രധാന സ്പൈൻ സർജറികൾ ഏതൊക്കെയാണ്?
നട്ടെല്ലിലെ ഭൂരിഭാഗം ശസ്ത്രക്രിയകളും ഇന്ന് കീഹോൾ വഴി സാധ്യമാണ്:

ഡിസ്കക്ടമി (Discectomy): സെർവൈക്കൽ (Cervical), തൊറാസിക് (Thoracic), ലംബാർ (Lumbar) ഡിസ്കക്ടമികൾ.

സ്റ്റീനോസിസ് ശസ്ത്രക്രിയകൾ: ലംബാർ, സെർവൈക്കൽ, തൊറാസിക് ഭാഗങ്ങളിലെ ഞരമ്പ് ചുരുങ്ങൽ മാറ്റുന്ന പ്രക്രിയകൾ.

ഫ്യൂഷൻ സർജറികൾ (TLIF): ഇൻസ്ട്രുമെന്റഡ് ഫ്യൂഷൻ സർജറികൾ (ടി ലിഫ് - TLIF) കീഹോൾ വഴി ചെയ്യാൻ സാധിക്കും.

ട്യൂമർ & ഇൻഫെക്ഷൻ: ട്യൂമർ സർജറികൾ, നട്ടെല്ലിലെ അണുബാധകൾ നീക്കം ചെയ്യുന്ന ഡ്രെയിനേജ് (Infection drainage) എന്നിവയും കീഹോളിലൂടെ ചെയ്യാവുന്നതാണ്.

കീഹോൾ സ്പൈൻ സർജറി എല്ലാവർക്കും അനുയോജ്യമാണോ?
എല്ലാ രോഗികൾക്കും കീഹോൾ സർജറി തന്നെ ചെയ്യണമെന്ന് നിർബന്ധമില്ല. രോഗിയുടെ അവസ്ഥയനുസരിച്ച് ചിലർക്ക് മിനിമൽ ഇൻവേസീവ് സർജറിയോ അല്ലെങ്കിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഓപ്പൺ സർജറിയോ വേണ്ടിവന്നേക്കാം.

രോഗിയുടെ ക്ലിനിക്കൽ പരിശോധന, എം.ആർ.ഐ (MRI), എക്സ്-റേ (X-Ray) എന്നിവ കൃത്യമായി വിലയിരുത്തിയ ശേഷമാണ് സ്പൈൻ സർജൻ അനുയോജ്യമായ ചികിത്സാരീതി തീരുമാനിക്കുന്നത്.

Dr. Sandesh Pacha is a distinguished Senior Consultant Spine Surgeon at Baby Memorial Hospital, Calicut, with extensive expertise in advanced spinal procedures. A graduate and postgraduate of Government Medical College, Calicut, he holds a DNB in Orthopaedics and the MNAMS designation.

Share this video: