ക്യാൻസർ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റത്തോടെ ക്യാൻസറിനെ പൂർണ്ണമായും തോൽപ്പിക്കാൻ ഇന്ന് സാധിക്കും. കൃത്യസമയത്ത് കണ്ടെത്തിയാൽ ഏത് ക്യാൻസറും എളുപ്പത്തിൽ ചികിത്സിച്ച് മാറ്റാം. രോഗം നാലാം ഘട്ടത്തിൽ (Stage 4 Cancer) ആണെങ്കിൽ പോലും ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സകൾ വഴി മികച്ച ജീവിതം ഉറപ്പാക്കാനാകും.
ക്യാൻസറിനെ പ്രതിരോധിക്കാൻ ഇന്ന് കൃത്യമായ സ്ക്രീനിങ് പരിശോധനകളും HPV വാക്സിനേഷനും ലഭ്യമാണ്. സ്തനാർബുദം (Breast Cancer), ഗർഭാശയമുഖ ക്യാൻസർ (Cervical Cancer) തുടങ്ങിയവ നേരത്തെ തിരിച്ചറിയാനുള്ള വഴികളെക്കുറിച്ചും, ക്യാൻസർ ചികിത്സകളെക്കുറിച്ചും ബിഎംഎച്ച് തൊടുപുഴയിലെ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. നാസ്നിൻ പി വിശദീകരിക്കുന്നു.
ക്യാൻസർ എന്ന് കേൾക്കുമ്പോൾ ഉള്ള ഭയം ന്യായമാണോ? പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുമോ?
പണ്ടുകാലത്ത് ചികിത്സാ മാർഗ്ഗങ്ങൾ കുറവായതിനാലാണ് ക്യാൻസർ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഭയം വന്നിരുന്നത്. എന്നാൽ ഇന്ന് ചികിത്സ വളരെ മികച്ചതാണ്.
പ്രാരംഭഘട്ടത്തിലെ രോഗമുക്തി: ക്യാൻസർ നേരത്തെ കണ്ടെത്തുകയാണെങ്കിൽ 90 ശതമാനത്തിലധികം രോഗികളിലും പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻസാധിക്കും. ഉദാഹരണത്തിന്, സ്തനാർബുദം വളരെ പ്രാരംഭത്തിൽ കണ്ടെത്തിയാൽ സർജറി മാത്രം മതിയാകും; കീമോതെറാപ്പിയോ റേഡിയേഷനോ ആവശ്യമില്ലാതെ വരാം.
സ്റ്റേജ് 4 ചികിത്സകൾ: രോഗം നാലാം ഘട്ടത്തിൽ ആണെങ്കിൽപ്പോലും ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി എന്നിവയിലൂടെ മികച്ച ജീവിതനിലവാരത്തോടെ ലൈഫ് എക്സ്പെക്റ്റൻസി ദീർഘനാൾ നിലനിർത്താൻ സാധിക്കും.
ക്യാൻസർ മുൻകൂട്ടി കണ്ടെത്താനുള്ള സ്ക്രീനിങ് പരിശോധനകൾ ഏതൊക്കെയാണ്?
എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഒരുപോലെ ചെയ്യേണ്ട ക്യാൻസർ ഹെൽത്ത് ചെക്കപ്പുകൾ ഇല്ല. കൃത്യമായ മെഡിക്കൽ ഗൈഡ്ലൈനുകൾ അനുസരിച്ചുള്ള സ്ക്രീനിങ്ങുകളാണ് പ്രയോജനം ചെയ്യുന്നത്:
സ്തനാർബുദ സ്ക്രീനിങ് (Breast Cancer): സ്ത്രീകൾ 40–42 വയസ്സ് കഴിഞ്ഞാൽ മാമോഗ്രാം (Mammogram) സ്ക്രീനിങ് ആരംഭിക്കണം. 1 അല്ലെങ്കിൽ 2 വർഷം കൂടുമ്പോൾ മാമോഗ്രാം എടുക്കുകയും ഇത് 75 വയസ്സ് വരെയെങ്കിലും തുടരുകയും വേണം.
സെർവിക്കൽ ക്യാൻസർ സ്ക്രീനിങ് (Cervical Cancer): 21 വയസ്സ് കഴിഞ്ഞാൽ 3 വർഷത്തിൽ ഒരിക്കൽ പാപ്സ്മിയർ (Pap smear) ടെസ്റ്റ് ചെയ്യുക. പാപ്സ്മിയറിനൊപ്പം എച്ച്പിവി (HPV) ടെസ്റ്റ് കൂടി ചെയ്യുകയാണെങ്കിൽ 5 വർഷത്തിൽ ഒരിക്കൽ സ്ക്രീൻ ചെയ്താൽ മതിയാകും.
വൻകുടലിലെ ക്യാൻസർ (Colon Cancer): വിദേശത്തൊക്കെ 40 വയസ്സ് കഴിഞ്ഞാൽ 10 വർഷത്തിൽ ഒരിക്കൽ കൊളോണോസ്കോപ്പി (Colonoscopy) ചെയ്യാൻ നിർദ്ദേശിക്കുന്നു (മുൻപ് ഇത് 45 വയസ്സായിരുന്നു).
ശ്വാസകോശ ക്യാൻസർ (Lung Cancer): അമിതമായി പുകവലിക്കുന്നവരിൽ (Heavy smokers) വർഷത്തിലൊരിക്കൽ ലോ-ഡോസ് സിടി സ്കാൻ (Low-dose CT) ശുപാർശ ചെയ്യുന്നു.
കുടുംബത്തിൽ ക്യാൻസർ ബാധിച്ചവരുണ്ടെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം?
കുടുംബത്തിൽ ആർക്കെങ്കിലും ക്യാൻസർ ഉണ്ടെന്ന് കരുതി എല്ലാവർക്കും വരണമെന്നില്ല. പാരമ്പര്യമായി വരുന്ന ക്യാൻസറുകൾ 10 ശതമാനത്തിൽ താഴെ മാത്രമാണ്; ഭൂരിഭാഗവും സ്വാഭാവികമായി (Sporadic) ഉണ്ടാകുന്നതാണ്.
ഫസ്റ്റ് ഡിഗ്രി റിലേറ്റീവ്സ്: അമ്മ, സഹോദരി തുടങ്ങിയ അടുത്ത ബന്ധുക്കൾക്ക് 30–40 വയസ്സിൽ സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ ജനിതക കൗൺസിലിംഗ് (Genetic counselling) നടത്തണം. ജനിതക അപാകതകൾ ഉണ്ടെങ്കിൽ 25-ാം വയസ്സിൽത്തന്നെ എംആർഐ ബ്രെസ്റ്റ് സ്ക്രീനിങ് തുടങ്ങിയവ ആവശ്യമായി വന്നേക്കാം.
കുടുംബത്തിലെ കോളോൺ ക്യാൻസർ: കുടുംബത്തിൽ 30 വയസ്സിലൊക്കെ കോളോൺ ക്യാൻസർ വന്ന ചരിത്രമുണ്ടെങ്കിൽ 10 വർഷം മുൻപ് തന്നെ (ഉദാഹരണത്തിന് 20–30 വയസ്സിൽ) സ്ക്രീനിങ് തുടങ്ങേണ്ടി വരും.
കീമോതെറാപ്പി ചെയ്താൽ മുടി മുഴുവൻ കൊഴിയുമോ?
ക്യാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന എല്ലാത്തരം കീമോതെറാപ്പികളും മുടികൊഴിച്ചിൽ ഉണ്ടാക്കില്ല; ചില കീമോകൾക്ക് മാത്രമാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.
ചികിത്സ പൂർത്തിയായി 6 മാസം കഴിയുമ്പോൾ ഭൂരിപക്ഷം ആളുകളിലും മുടി പഴയതുപോലെ തന്നെ തിരിച്ചുവരും.
കോൾഡ് ക്യാപ്പ് (Cold Cap): കീമോതെറാപ്പി ചെയ്യുന്ന സമയത്ത് കോൾഡ് ക്യാപ്പ് ധരിക്കുമ്പോൾ തലയിലെ രക്തക്കുഴലുകളിൽ വാസോ കൺസ്ട്രക്ഷൻ (രക്തയോട്ടം കുറയൽ) സംഭവിക്കുകയും കീമോ മരുന്നുകൾ അങ്ങോട്ടേക്ക് എത്തുന്നത് തടയുകയും ചെയ്യുന്നു. ഇതുവഴി മുടികൊഴിച്ചിൽ 50–60 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.
എന്താണ് എച്ച്പിവി (HPV) വാക്സിൻ? ആൺകുട്ടികൾ ഇത് എടുക്കേണ്ടതുണ്ടോ?
ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെയുള്ള എച്ച്പിവി വാക്സിൻ സെർവിക്കൽ ക്യാൻസറും അനുബന്ധ രോഗങ്ങളും തടയാൻ വളരെ ഫലപ്രദമാണ്:
പ്രായപരിധി: 9 വയസ്സ് കഴിഞ്ഞ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഈ വാക്സിൻ നൽകാം. സ്ത്രീകൾക്ക് 42–45 വയസ്സ് വരെ ഇത് എടുക്കാം.
പ്രാധാന്യം: ആദ്യ ലൈംഗിക ബന്ധത്തിന് (First sexual intercourse) മുൻപായി വാക്സിൻ എടുക്കുകയാണെങ്കിൽ ഭാവിയിൽ സെർവിക്കൽ ക്യാൻസർ വരാനുള്ള സാധ്യത 70 ശതമാനത്തോളം കുറയ്ക്കാം.
ആൺകുട്ടികളിലെ പ്രയോജനം: ആൺകുട്ടികൾ വാക്സിൻ എടുക്കുന്നത് സ്ത്രീകൾക്ക് സെർവിക്കൽ ക്യാൻസർ വരുന്നത് തടയാൻ മാത്രമല്ല, പുരുഷന്മാരിൽ ഉണ്ടാകുന്ന അരിമ്പാറകൾ (Warts), പാപ്പിലോമ എന്നിവ തടയാനും സഹായിക്കുന്നു. വർഷങ്ങളോളം നിൽക്കുന്ന ഇത്തരം പാപ്പിലോമകൾ ഭാവിയിൽ ക്യാൻസറായി മാറാൻ സാധ്യതയുള്ളവയാണ്. കൂടാതെ എച്ച്പിവി പോസിറ്റീവ് ഓറൽ ക്യാൻസറുകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
പുകവലിക്കുന്നവർ ശ്രദ്ധിക്കേണ്ട ഓറൽ ക്യാൻസർ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
പുകവലിക്കുന്നവരിലും ബീഡി, ടൊബാക്കോ ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്ന ഹൈ-റിസ്ക് വിഭാഗങ്ങളിലും സ്ക്രീനിങ് നടത്തുമ്പോൾ വായിലെ ക്യാൻസറുകൾ നേരത്തെ കണ്ടെത്താൻ സാധിക്കും.
വായിൽ ഉണ്ടാകുന്ന പാച്ചുകൾ (Patches), മുറിവുകൾ (Ulcers) എന്നിവ ആഴ്ചകളോളം ഉണങ്ങാതെ നിൽക്കുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധിക്കണം.
ക്യാൻസർ പടരുന്ന രോഗമാണോ? രോഗിയുമായി ഇടപഴകുന്നത് സുരക്ഷിതമാണോ?
ക്യാൻസർ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമേ അല്ല.
കീമോതെറാപ്പിയോ റേഡിയേഷനോ എടുത്ത വ്യക്തികളുമായി സമ്പർക്കം പുലർത്തുന്നതിലോ അവരെ പരിചരിക്കുന്നതിലോ കുട്ടികൾ അവരെ തൊടുന്നതിലോ യാതൊരു ഭയവും ആവശ്യമില്ല.
റേഡിയോ അയോഡിൻ ട്രീറ്റ്മെന്റ് (Radioiodine treatment) പോലുള്ള പ്രത്യേക റേഡിയേഷൻ പുറപ്പെടുവിക്കുന്ന ചികിത്സകൾ എടുക്കുമ്പോൾ മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്ന നിശ്ചിത വിൻഡോ പീരിയഡിൽ മുൻകരുതൽ പാലിക്കേണ്ടതുള്ളൂ.
ലക്ഷണങ്ങൾ ഇല്ലാതെ പൊതുജനങ്ങൾ ക്യാൻസർ സ്ക്രീനിങ് ചെയ്യേണ്ടതുണ്ടോ?
30 വയസ്സോ മറ്റോ ഉള്ള ഒരു സാധാരണ വ്യക്തി യാതൊരു ലക്ഷണങ്ങളോ കുടുംബ പശ്ചാത്തലമോ ഇല്ലാതെ അനാവശ്യമായി ക്യാൻസർ സ്ക്രീനിങ് ചെയ്യുന്നത് പ്രയോജനം ചെയ്യില്ല. അത് രോഗികളിൽ അനാവശ്യമായ മാനസിക സംഘർഷവും (Anxiety) വേണ്ടാത്ത സർജിക്കൽ നടപടികളും ഉണ്ടാക്കാനേ ഇടയാക്കൂ. ഗൈഡ്ലൈനുകൾ അനുസരിച്ചുള്ള സ്ക്രീനിംഗുകൾ മാത്രം ചെയ്യുക.
എങ്കിലും താഴെ പറയുന്ന അസ്വാഭാവിക ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം:
- ശരീരത്തിൽ എവിടെയെങ്കിലും അസ്വാഭാവികമായ മുഴകൾ കാണപ്പെടുക.
- ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത ചുമ.
- ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്.
ബിഎംഎച്ച് തൊടുപുഴയിൽ ലഭ്യമായിട്ടുള്ള പ്രധാന ക്യാൻസർ ചികിത്സകൾ എന്തൊക്കെയാണ്?
ബിഎംഎച്ച് തൊടുപുഴയിൽ സമഗ്രമായ ക്യാൻസർ പരിചരണ സംവിധാനങ്ങൾ ലഭ്യമാണ്:
Dr. Nazneen P is a Consultant Medical Oncologist with expertise in the comprehensive diagnosis and management of a wide range of cancers. She specializes in the management of hematolymphoid malignancies and solid tumors involving the thoracic, gastrointestinal, gynecological, genitourinary, and breast systems.