പലപ്പോഴും ഭർത്താക്കന്മാർ ഭാര്യമാരെയും കൂട്ടി വന്ന് പറയാറുണ്ട്, ഇടയ്ക്കിടയ്ക്ക് ഭാര്യയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുന്നു എന്ന്. പെട്ടെന്ന് ഒരു കാരണവുമില്ലാതെ ഉണ്ടാകുന്ന ഇത്തരം ദേഷ്യത്തെയും സങ്കടത്തെയും പലരും വെറും ഒരു 'ഇമോഷണൽ ഡ്രാമ' ആയിട്ടാണ് കാണുന്നത്. എന്നാൽ സ്ത്രീകൾ അനുഭവിക്കുന്ന ഈ മൂഡ് സ്വിങ്സിന് (Mood swings) പിന്നിൽ കൃത്യമായ ശാസ്ത്രീയ കാരണങ്ങളുണ്ടെന്നതാണ് യാഥാർത്ഥ്യം.
സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന ഫിസിയോളജിക്കൽ, പത്തോളജിക്കൽ മാറ്റങ്ങളെക്കുറിച്ചും അവർക്ക് നൽകേണ്ട മാനസിക പിന്തുണയെക്കുറിച്ചും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ്
ഡോ.സുഭാഷ് മല്യ
മൂഡ് സ്വിങ്സിന് പിന്നിലെ ഫിസിയോളജിക്കൽ കാരണങ്ങൾ
സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനങ്ങൾ ആണ് പെട്ടെന്നുണ്ടാകുന്ന ഈ മൂഡ് സ്വിങ്സിന് പ്രധാന കാരണം. സ്ത്രീകളിലുള്ള ഈസ്ട്രജൻ (Estrogen), പ്രൊജസ്റ്ററോൺ (Progesterone) എന്നീ ഹോർമോണുകളിൽ മാറ്റങ്ങൾ വരുമ്പോഴാണ് സ്വാഭാവികമായും ഇത്തരം സ്വഭാവ മാറ്റങ്ങൾ കാണുന്നത്.
പ്രത്യേകിച്ച് ആർത്തവത്തിന്റെ തൊട്ടുമുന്നേയുള്ള ദിവസങ്ങളിലും, പീരിയഡ്സ് തുടങ്ങി ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങളിലും സ്ത്രീകളിൽ കൂടുതൽ മൂഡ് സ്വിങ്സ് കാണാറുണ്ട്. ഇതൊരു ഫിസിയോളജിക്കൽ ഹോർമോണൽ ഇംബാലൻസ് (Hormonal imbalance) കൊണ്ട് സംഭവിക്കുന്നതാണ്.
എന്താണ് സെറടോണിൻ ഹോർമോണിന്റെ പങ്ക്?
നമ്മുടെ ശരീരത്തിൽ ഒത്തിരി ഹോർമോണുകൾ പ്രവർത്തിക്കുന്നുണ്ട്, ഇതിൽ സ്ത്രീകളിൽ ഒട്ടനവധി മറ്റ് ഹോർമോണുകളുമുണ്ട്. ശരീരത്തിലെ 'ഫീൽ ഗുഡ്' അല്ലെങ്കിൽ ഒരു 'കൂൾ ഹോർമോൺ' എന്ന് വിളിക്കുന്ന ഒന്നാണ് സെറടോണിൻ (Serotonin).
ഈ സെറടോണിൻ ഹോർമോണിന്റെ ലെവൽ ലേശം കുറയുമ്പോഴോ അതിൽ വ്യതിയാനങ്ങൾ വരുമ്പോഴോ ആണ് പ്രധാനമായും മൂഡ് സ്വിങ്സ് ഉണ്ടാകുന്നത്. ചിലപ്പോൾ സ്ത്രീകൾ വളരെ സന്തോഷത്തോടെ ഇരിക്കുകയായിരിക്കും, എന്നാൽ കുറച്ചു നേരം കഴിയുമ്പോൾ യാതൊരു കാരണവുമില്ലാതെ വലിയ വിഷമം അനുഭവപ്പെടാം.
ആവശ്യം ഇമോഷണൽ സപ്പോർട്ട്
ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകളെ വെറുതെ നാഗവല്ലി എന്നോ മറ്റോ വിളിച്ച് ബ്രാൻഡ് ചെയ്യുന്നത് വളരെ തെറ്റായ ഒരു പ്രവണതയാണ്. ഇത് സ്ത്രീകളിൽ ഉണ്ടാകുന്ന വളരെ നോർമൽ ആയ ഒരു കാര്യമാണെന്ന് ) എന്ന് പങ്കാളികളും സമൂഹവും മനസ്സിലാക്കേണ്ടതുണ്ട്.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് കൃത്യമായ പിന്തുണ ആവശ്യമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഫാർമക്കോളജിക്കൽ അഥവാ മരുന്നുകളുടെ സപ്പോർട്ട് (Pharmacological support) ആവശ്യമായി വരാറുണ്ട്. എന്നാൽ അതിനേക്കാളൊക്കെ ഉപരിയായി അവർക്ക് നൽകേണ്ടത് കൃത്യമായ മാനസീക പിന്തുണയാണ്. അവരുടെ അവസ്ഥയെ മനസ്സിലാക്കിക്കൊണ്ടുള്ള മാനസിക പിന്തുണ നൽകുകയാണ് ഇതിൽ ഏറ്റവും പ്രധാനം.
Dr Subash Mallya is a distinguished Senior Consultant in Obstetrics & Gynaecology at Baby Memorial Hospital, Calicut, with over 15 years of clinical experience in advanced laparoscopic surgery, infertility treatment, and cosmetic gynaecology.