• English
  • عربي / Arabic
  • മലയാളം / Malayalam

വെരിക്കോസ് വെയ്ൻ: ലക്ഷണങ്ങളും ഏറ്റവും പുതിയ ചികിത്സാ രീതികളും

31 January 2026

വെരിക്കോസ് വെയ്ൻ: ലക്ഷണങ്ങൾ മുതൽ ഏറ്റവും പുതിയ ചികിത്സാ രീതികൾ വരെ



 കാലിലെ ഞരമ്പിന് തടിപ്പും വേദനയും അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ കാരണങ്ങൾ എന്തായിരിക്കാം?

കാലിൽ ഇങ്ങനെ തടിച്ച വെയിൻസ് കാണുന്നത് മിക്കവാറും വെരിക്കോസ് വെയിനിന്റെ (Varicose Vein) ലക്ഷണമായിരിക്കാം. ഇതിന്റെ കൂടെ ചിലപ്പോൾ സ്കിൻ ചേഞ്ചസും ചൊറിച്ചിലും കാണാറുണ്ട്. ചൊറിഞ്ഞ്  ചിലപ്പോൾ ബ്ലീഡിങ് ഉണ്ടാവുകയും അത് ഒരു അൾസർ വരെയായി മാറാനും സാധ്യതയുണ്ട്.

വെരിക്കോസ് വെയിൻ ചികിത്സാ രീതികൾ

 വെരിക്കോസ് വെയിനിന് എന്തൊക്കെ ചികിത്സകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്?

 വെരിക്കോസ് വെയിനിന്  ഇപ്പോൾ പലതരം ചികിത്സകൾ ലഭ്യമാണ്. സാധാരണയായി ചെയ്തുവരുന്നത് ലേസർ (Laser) ട്രീറ്റ്മെന്റ് ആണ്. ഇതിനൊപ്പം മുമ്പ് റേഡിയോ ഫ്രീക്വൻസി എബ്ലേഷൻ (Radio Frequency Ablation) എന്ന ചികിത്സയും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഗ്ലൂ ഉപയോഗിച്ച് വെയിനിനെ അടയ്ക്കുന്ന 'വീനാ സീൽ' (VenaSeal) എന്ന നൂതനമായ ചികിത്സയും ലഭ്യമാണ്.

വീനാ സീൽ ടെക്നിക്കിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്?

 ഇതൊരു ഡേ കെയർ പ്രൊസീജറാണ്. ഇത് ചെയ്തു കഴിഞ്ഞാൽ ഉടനെ വേദന ഉണ്ടാവില്ല എന്നതിനൊപ്പം പേഷ്യന്റിന് വേഗത്തിൽ തന്നെ സാധാരണ ആക്ടിവിറ്റീസിലേക്ക് പോകാനും സാധിക്കും. മറ്റ് ചികിത്സകളിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ കുറെ കാലം ടൈറ്റ് ആയ സ്റ്റോക്കിങ്സ് (Stockings) ധരിക്കേണ്ടി വരുന്നില്ല.

ചികിത്സയ്ക്ക് ശേഷം സ്റ്റോക്കിങ്സ് ധരിക്കേണ്ടതുണ്ടോ?

 ലേസർ ട്രീറ്റ്മെന്റ്, റേഡിയോ ഫ്രീക്വൻസി എബ്ലേഷൻ എന്നിവയ്ക്ക് ശേഷം കുറഞ്ഞത് രണ്ടുമാസമെങ്കിലും ടൈറ്റ് ആയ സ്റ്റോക്കിങ്സ് പകൽ മുഴുവൻ കർശനമായി ധരിക്കേണ്ടതുണ്ട്. എന്നാൽ വീനാ സീൽ ചികിത്സയിൽ ഇതിന്റെ ആവശ്യം വരുന്നില്ല. അതിനാൽ പേടിക്കേണ്ടതില്ല

വെരിക്കോസ് വെയ്ൻ ലേസർ അബ്ലേഷൻ ചികിത്സയെക്കുറിച്ച് വായിക്കാം

 

.

Share this video:
Dr Sudhin S

Dr Sudhin S

Interventional Radiology

BMH Perumbavoor

Launching soon

Learn More

Coming soon