ചർമ്മസംരക്ഷണ രംഗത്ത് ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിലൊന്നാണ് ഹൈഡ്ര ഫേഷ്യൽ. സമൂഹമാധ്യമങ്ങളിലൊക്കെ വളരെ ട്രെൻഡിങ്ങായി കേൾക്കുന്നതും സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരുടെ സ്കിൻ കെയറിൽ കയറിപ്പറ്റുകയും ചെയ്തിട്ടുണ്ടെങ്കിലും പലർക്കും എന്താണിതെന്ന് കൃത്യമായി മനസ്സിലായിട്ടില്ല.
ചർമ്മത്തിന് യുവത്വവും തിളക്കവും നിലനിർത്തുവാൻ സഹായിക്കുന്ന ഹൈഡ്ര ഫേഷ്യൽ എന്താണെന്നും എങ്ങനെയാണ് ഇത് ചെയ്യുന്നത്, ഗുണങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡെര്‍മറ്റോളജി ആന്‍ഡ് കോസ്മറ്റോളജി കണ്‍സള്‍ട്ടന്റ് ഡോ. ഷക്കീല്‍ അബ്ദുള്‍ ജബ്ബാര്‍ വിശദീകരിക്കുന്നു
സാധാരണ ഫേഷ്യൽ കൂടുതലും കൈകൊണ്ട് ചെയ്യുന്ന ക്ലെൻസിംഗ്, സ്റ്റീം, എക്‌സ്ടക്ഷൻ, മാസ്ക് എന്നിവയാണ്. എന്നാൽ ഹൈഡ്രാ ഫേഷ്യൽ ഒരു വോർടക്സ് ഡിവൈസ് ഉപയോഗിച്ച് എക്‌സ്ഫോളിയേഷൻ, വേദനയില്ലാത്ത എക്‌സ്ട്രാക്ഷൻ, സെറം ഇൻഫ്യൂഷൻ എന്നിവ ഒരുമിച്ച് ചെയ്യുന്നു. കൂടുതൽ കൃത്യതയോടെയും ചർമ്മത്തിന് സൗമ്യമായും ഇത് പ്രവർത്തിക്കുന്നു. ലേസർ ടോണിംഗ്, മെഡിക്കൽ ഗ്രേഡ് കെമിക്ൽ പീലിംഗ് പോലുള്ള മറ്റ് പ്രൊസീജ്യറുകളുമായി ചേർത്ത് ഉപയോഗിക്കാവുന്ന ഒരു വിശാലമായ ചികിത്സയായാണ് ഇതിനെ കണക്കാക്കുന്നത്.
പൊതുവെ അതെയെന്നു പറയാം . ചർമ്മത്തിന് ചെയ്യാവുന്ന ഏറ്റവും സൗമ്യമായ പ്രൊഫഷണൽ ട്രീറ്റ്‌മെന്റുകളിൽ ഒന്നാണിത്. എന്നാൽ ആക്ടീവ് ഇൻഫ്ലമേഷൻ ഉള മുഖക്കുരു, ഇൻഫെക്ഷൻ, സൺബേൺ, അല്ലെങ്കിൽ ഐസോട്രെറനോയിൻ അടുത്തിടെ ഉപയോഗിച്ചവർ എന്നിവർ ഡോക്ടറോട് സംസാരിച്ച് മാത്രമെ ഇത് തെരഞ്ഞെടുക്കാവൂ.
കുറഞ്ഞ സമയത്തിനുള്ളിൽ ചർമ്മത്തിന് ശാസ്ത്രീയമായ സംരക്ഷണം നല്കുന്ന ഹൈഡ്രാ ഫേഷ്യലിന് 30 മുതൽ 45 മിനിറ്റ് വരെ സമയമാണ് എടുക്കുക. ഡൗണ്‍ ടൈം ഇല്ല എന്നതാണ് മറ്റൊരു ഗുണം. ചിലര്‍ക്ക് ചികിത്സയ്ക്ക് ശേഷം ചര്‍മ്മത്തില്‍ നേരിയ ചുവപ്പ് കാണപ്പെടാം. എന്നാല്‍ കുറച്ച് മണിക്കൂറിനുള്ളില്‍ തന്നെ ഇത് ശരിയാവുകയും ചെയ്യും.
Read Also: ചർമ്മത്തിലെ വെളുത്ത പാടുകൾ വിറ്റിലിഗോ ആണോ? അറിയേണ്ടതെല്ലാം
ഹൈഡ്രാ ഫേഷ്യലിന്റെ ഗ്ലോയും ഹൈഡ്രേഷനും സാധാരണയായി ഒരാഴ്ച മുതൽ നാലാഴ്ച വരെനിലനിൽക്കും. അതേ ഫലം മുന്നോട്ട് തുടരുവാൻ മാസത്തിലൊരിക്കൽ ചെയ്യാം. ഇത് ഒരു ചികിത്സയല്ല, തുടർച്ചയായി ചെയ്യേണ്ട മെയിന്റനൻസ് ആണ് എന്നത് മറക്കരുത്.
പരിപാടികൾക്കും ചടങ്ങുകൾക്കും ഒക്കെ മുൻപായി ചർമ്മത്തിന് തിളക്കവും മിനുക്കവും നല്കാൻ ഹൈഡ്രാ ഫേഷ്യൽ തെരഞ്ഞെടുക്കാം. വിവാഹത്തിന് 3–7 ദിവസം മുൻപ് ചെയ്യുന്നതാണ് നല്ലത്. തലേദിവസം വന്ന് പെട്ടന്ന് ചെയ്തിട്ടു പോകുന്ന വിധത്തിൽ പ്ലാൻ ചെയ്യാതിരിക്കുക. ആദ്യമായി ചെയ്യുന്നവർ ആഴ്ചകൾക്ക് മുൻപ ഒരു ട്രയൽ സെഷൻ ചെയ്യുന്നത് നല്ലതാണ്.
ക്ലെൻസിംഗും പീലിംഗും വഴി ചർമ്മത്തിലെ മൃതകോശങ്ങളും അഴുക്കുകളും നീക്കം ചെയ്യുന്നു. സാലിസിലിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ് സെറമുകൾ ഉപയോഗിച്ച് എക്‌സ്‌ഫോളിയേഷനും ഡീപ് ക്ലെൻസിംഗും നടത്തുന്നു. തുടർന്ന്, വേദനയില്ലാത്ത വാക്വം എക്‌സ്‌ട്രാക്ഷനിലൂടെ അടഞ്ഞുപോയ പോറുകളിലെ അഴുക്കുകളും അധിക എണ്ണയും നീക്കം ചെയ്യുന്നു. അവസാനം, ഹൈഡ്രേറ്റിങ്, ആന്റിഓക്സിഡന്റ് സെറമുകൾ, ഹയലുറോണിക് ആസിഡ്, പെപ്റ്റൈഡുകൾ എന്നിവ ചർമ്മത്തിൽ ഇൻഫ്യൂസ് ചെയ്യുന്നു. മുഖക്കുരു, ഏജിംഗ്, ടാനിംഗ്, പിഗ്മെന്റേഷൻ തുടങ്ങിയ പ്രത്യേക പ്രശ്നങ്ങൾക്കായി ലേസർ ടോണിംഗ്, മെഡിക്കൽ-ഗ്രേഡ് പീലുകൾ തുടങ്ങിയ മറ്റ് പ്രൊസീജറുകളുമായി ചേർത്തും HydraFacial ചെയ്യാറുണ്ട്.
ഹൈഡ്രാഫേഷ്യലിന് ഫലം ലഭിക്കുവാൻ നിർബന്ധമായും സൺസ്ക്രീൻ ഉപയോഗിക്കുക. കൂടാതെ, 24–48 മണിക്കൂർ ശക്തമായ ആക്ടീവുകൾ (റെറ്റിനോയിഡ്സ്, സ്ട്രോങ് ആസിഡുകൾ) ഒഴിവാക്കുക. അതോടൊപ്പം കുറച്ച് മണിക്കൂർ നേരത്തേയ്ക്ക് മുഖത്ത് കനത്ത മേക്കപ്പ് ഒഴിവാക്കുക, ചർമ്മം ഹൈഡ്രേറഡ് ആയി സൂക്ഷിക്കുക. പ്രത്യേക ചടങ്ങുകൾക്കായി ഹൈഡ്രാ ഫേഷ്യൽ ചെയ്യുന്നവർ മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് നല്ലതായിരിക്കും.
Read Also: വെറും വയറ്റിൽ കാപ്പി കുടിക്കാറുണ്ടോ? ഒഴിവാക്കേണ്ട ശീലങ്ങൾ
ഹൈഡ്രാ ഫേഷ്യലിലൂടെ ചർമ്മത്തിലെ കരിവാളിപ്പും പിഗ്മെന്റേഷനും പൂർണ്ണമായി മാറില്ല. ഹൈഡ്രാഫേഷ്യൽ ഗ്ലോയും ടെക്സ്ചറും മെച്ചപ്പെടുത്തും, എന്നാൽ സ്ഥിരമായ പിഗ്മെന്റേഷനോ ടാനിങ്ങോ പൂർണ്ണമായി മാറ്റാൻ പീലുകൾ, ലേസർ, ടോപ്പിക്കൽ ആക്ടീവുകൾ എന്നിവ ചേർത്തുള്ള ഒരു കോമ്പിനേഷൻ ട്രീറ്റ്‌മെന്റ് പ്ലാൻ ആവശ്യമാണ്. ഗ്ലോ മെച്ചപ്പെടുത്തും എന്ന് പറയാം, എന്നാൽ പിഗ്മെന്റേഷൻ മാറും എന്ന് പറയാൻ സാധിക്കില്ല.
കൗമാരാവസാനം മുതൽ പ്രായമായവർക്ക് വരെ പൊതുവെ അനുയോജ്യമാണ് ഹൈഡ്രാഫേഷ്യൽ. എന്നാലും ട്രീറ്റ്‌മെന്റ് ഓരോരുത്തർക്കും അനുസരിച്ച് ക്രമീകരിക്കണം. ആക്ടീവ് ഇൻഫെക്ഷൻ, കടുത്ത എക്സിമ/റോസേഷ്യ ഫ്ലയർ, അടുത്തിടെ ഐസോടറ്റിനോയിൻ ഉപയോഗം, തുറന്ന മുറിവുകൾ എന്നിവയുള്ളവർ ഒഴിവാക്കണം. ഗർഭിണികൾ സെറം ഘടകങ്ങൾ ഡോക്ടറുമായി ചർച്ച ചെയ്തു മാത്രമേ തീരുമാനിക്കാവൂ.
ഹൈഡ്രാഫേഷ്യൽ ചെയ്തതിനു ശേഷം സ്കിൻ ഗ്ലോ നിലനിർത്തുന്നതിൽ വില്ലനാകുന്നത് ഈർപ്പവും വെയിലും ആണ് . ദിവസവും ബ്രോഡ്-സ്പെക്ട്ര സൺസ്ക്രീൻ ആവർത്തിച്ച് പുരട്ടുന്നത് നല്ലതാണ്. കനംകുറഞ്ഞ നോൺ-കോമെഡോജെനിക് മോയ്സ്ചറൈസ ഉപയോഗിക്കാം. ചികിത്സയ്ക്ക് ശേഷം ഉച്ചവെയിൽ കൊള്ളുന്നത് ഒഴിവാക്കുക.
ഹൈഡ്രാഫേഷ്യലിന്റെ ചെലവ് ഉപയോഗിക്കുന്ന സെറം, ചെയ്യുന്ന പ്രൊസീജിയറുകള്‍ എന്നിവയനുസരിച്ച് മാറ്റം വരും.