"കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ" എന്ന് കേൾക്കുമ്പോൾ തന്നെ പലരിലും ആദ്യം ഭയമാണ് ഉണ്ടാവുക. സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയ എന്നതിലുപരി, അതിനുശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമോ എന്ന ആശങ്കയാണ് പലരെയും ഇതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. ഈ ഭയം കാരണം കൃത്യസമയത്ത് ചികിത്സ തേടാതിരിക്കാനും ശസ്ത്രക്രിയ പരമാവധി നീട്ടിക്കൊണ്ടുപോകാനും രോഗികളും ബന്ധുക്കളും ശ്രമിക്കാറുണ്ട്. എന്നാൽ, ചികിത്സ വൈകിപ്പിക്കുന്നത് രോഗിയുടെ അവസ്ഥ കൂടുതൽ ഗുരുതരമാക്കാനും പിന്നീട് സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനുമേ സഹായിക്കൂ എന്നതാണ് യാഥാർത്ഥ്യം.
ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച വിപ്ലവകരമായ മുന്നേറ്റങ്ങളിലൊന്നാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ. തകരാറിലായ കരളുമായി ദുസ്സഹമായ ജീവിതം നയിക്കുന്നവർക്ക് പൂർണ്ണ ആരോഗ്യത്തോടെ മടങ്ങിവരാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് കരൾ മാറ്റിവെക്കൽ വേണ്ടിവരുന്നത്? ആർക്കൊക്കെ അവയവം ദാനം ചെയ്യാൻ സാധിക്കും? ഇതിനാവശ്യമായ യോഗ്യതകൾ എന്തെല്ലാമാണ്? ഇവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിൽ ഭയം മാറി ആത്മവിശ്വാസത്തോടെ ഈ ചികിത്സയെ സമീപിക്കാൻ നമുക്ക് സാധിക്കും.
ഗുരുതരാവസ്ഥയിലായ കരള്‍ മാറ്റി പകരം ആരോഗ്യമുള്ള ഒരു കരള്‍ (മരിച്ച വ്യക്തിയില്‍ നിന്നോ ജീവിച്ചിരിക്കുന്ന ദാതാവിന്റെ കരളിന്റെ ഒരു ഭാഗമോ) വെച്ചുപിടിപ്പിക്കുന്ന രീതിയാണിത്. കരളിന് അതിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരുമ്പോഴോ, കരള്‍രോഗം ആയുസ്സിനെയോ ജീവിതത്തെയോ ഗുരുതരമായി ബാധിക്കുമ്പോഴോ ആണ് ഇതു പരിഗണിക്കുന്നത്.
Read Also: എന്താണ് ഗൈനക്കോമാസ്റ്റിയ? പുരുഷന്മാരിലെ സ്തനവളർച്ചയുടെ കാരണങ്ങളും ചികിത്സയും
കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ: പൊതുവായുള്ള കാരണങ്ങള്‍:
• സിറോസിസ്: ഹെപ്പറ്റൈറ്റിസ് ആ/ഇ, മദ്യപാനം മൂലമുള്ള കരള്‍ രോഗം, മദ്യപാനം മൂലമല്ലാത്ത സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (ഫാറ്റി ലിവര്‍/NASH), ഓട്ടോ ഇമ്മ്യൂണ്‍ ഹെപ്പറ്റൈറ്റിസ്, പി.ബി.സി, െ്രെപമറി ബിലിയറി കൊളെഞ്ചൈറ്റിസ് (ജആഇ) അല്ലെങ്കില്‍ പ്രൈമറി സ്‌ക്ലിറോസിംഗ് കൊളെഞ്ചൈറ്റിസ് (PSC) എന്നിവ മൂലമുള്ള കരളിന്റെ ചുരുക്കം.
• Acute Liver Failure: മരുന്നുകളുടെ അമിതമായ ഉപയോഗം (ഉദാഹരണത്തിന് അസെറ്റാമിനോഫെന്‍ ഓവര്‍ഡോസ്), വിഷാംശങ്ങള്‍ അല്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ് എന്നിവ മൂലം പെട്ടെന്നു കരളിന് സംഭവിക്കുന്ന തകരാര്‍.
• കരള്‍ കാന്‍സര്‍: പ്രത്യേക തരത്തിലുള്ള Hepato Cellular Cholangiocarcinoma മുതലായവ.
• ജനിതക/മെറ്റബോളിക് രോഗങ്ങള്‍: വില്‍സണ്‍സ് ഡിസീസ്, ഹീമോക്രോമാറ്റോസിസ്, ആല്‍ഫ ആന്റിട്രിപ്‌സിന്‍ ഡെഫിഷ്യന്‍സി തുടങ്ങിയവ.
• കുട്ടികളിലെ രോഗങ്ങള്‍: ബിലിയറി അട്രേഷ്യ പോലെയുള്ള പ്രശ്‌നങ്ങള്‍.
• ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക.
• കരള്‍ രോഗത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുക (വയറ്റില്‍ വെള്ളം കെട്ടുക, രക്തം ഛര്‍ദ്ദിക്കുക, ഓര്‍മ്മക്കുറവോ ബോധക്ഷയമോ ഉണ്ടാവുക, കഠിനമായ ചൊറിച്ചില്‍, പേശികള്‍ ക്ഷയിക്കുക എന്നിവ).
• പ്രത്യേകതരം കാന്‍സറുള്ള ചില രോഗികളില്‍ രോഗമുക്തിക്ക് അവസരമൊരുക്കുക.
ശസ്ത്രക്രിയയുടെ ഗുണങ്ങള്‍ അതിന്റെ അപകടസാധ്യതകളേക്കാള്‍ കൂടുതലാണോ എന്ന് പരിശോധിച്ച ശേഷമാണ് മെഡിക്കല്‍ ടീം അന്തിമ തീരുമാനമെടുക്കുന്നത്.
• സങ്കീര്‍ണ്ണമായ/ഗുരുതരമായ കരള്‍ രോഗങ്ങള്‍: സങ്കീര്‍ണ്ണമായ അവസ്ഥയിലുള്ള വിട്ടുമാറാത്ത കരള്‍ രോഗങ്ങള്‍ അല്ലെങ്കില്‍ ഉയര്‍ന്ന ങഋഘഉ/ജഋഘഉ സ്‌കോര്‍ ഉള്ളവര്‍.
• കരളിന്റെ പ്രവര്‍ത്തനം നിലച്ച ഗുരുതരാവസ്ഥ: പെട്ടെന്നുണ്ടാകുന്ന കരള്‍ തകരാര്‍ കാരണം ശസ്ത്രക്രിയയില്ലാതെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത അവസ്ഥ.
• ആദ്യഘട്ടത്തിലുള്ള കരള്‍ കാന്‍സര്‍: നിശ്ചിത മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്ന (ഉദാഹരണത്തിന്: ചെറിയ വലിപ്പത്തിലുള്ള മുഴകള്‍) കാന്‍സര്‍ ബാധിച്ചവര്‍.
• ശസ്ത്രക്രിയക്കുള്ള ശാരീരികക്ഷമത: ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നവരും ശസ്ത്രക്രിയയെ അതിജീവിക്കാന്‍ ശാരീരികശേഷിയുള്ളവരും ആയിരിക്കണം.
• നിലവിലുള്ള അണുബാധകള്‍ ശസ്ത്രക്രിയക്ക് മുന്‍പായി ചികിത്സിച്ചു ഭേദമാക്കിയവരോ അല്ലെങ്കില്‍ നിയന്ത്രണവിധേയമായവരോ ആയിരിക്കണം.
• ചികിത്സ പിന്തുടരാനുള്ള കഴിവ്: കൃത്യസമയത്ത് മരുന്നുകള്‍ കഴിക്കാനും പരിശോധനകള്‍ക്കും ക്ലിനിക് സന്ദര്‍ശനത്തിനും ലാബ് പരിശോധനകള്‍ക്കും സന്നദ്ധതയും കഴിവും ഉണ്ടായിരിക്കണം.
• കരുത്തുറ്റ സാമൂഹിക പിന്തുണ: ശസ്ത്രക്രിയക്ക് ശേഷമുള്ള വിശ്രമകാലയളവില്‍ പരിചരിക്കാന്‍ കുടുംബാംഗങ്ങളുടെയോ മറ്റ് സഹായികളുടെയോ ഉറപ്പായ പിന്തുണ ഉണ്ടായിരിക്കണം.
• ലഹരി വിമുക്തി: മദ്യം അല്ലെങ്കില്‍ മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ അത് പൂര്‍ണ്ണമായും ഉപേക്ഷിച്ചവരായിരിക്കണം. ഇതിനായി കൗണ്‍സിലിംഗ് രേഖകള്‍ ആവശ്യമായി വന്നേക്കാം.
• സാധാരണയായി പരിശോധനകളില്‍ ഉള്‍പ്പെടുന്നവ: രക്തപരിശോധനകള്‍, ഇമേജിംഗ് ടെസ്റ്റുകള്‍: അള്‍ട്രാസൗണ്ട്, സിടി സ്‌കാന്‍, എംആര്‍ഐ, ഹൃദയ/ശ്വാസകോശ പരിശോധനകള്‍: ഇസിജി, എക്കോകാര്‍ഡിയോഗ്രാം, നെഞ്ചിന്റെ എക്‌സ്‌റേ, ദന്തപരിശോധന, പ്രായത്തിനും ലിംഗഭേദത്തിനുമനുസരിച്ചുള്ള കാന്‍സര്‍ സ്‌ക്രീനിംഗ്, വാക്‌സിനേഷന്‍ പരിശോധന, മനഃശാസ്ത്രപരവും സാമ്പത്തികവുമായ കൗണ്‍സിലിംഗ്.
അവസാന തീരുമാനം ഓരോ കേന്ദ്രത്തിനും അനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും പൊതുവായ കാരണങ്ങള്‍ ഇനിപ്പറയുന്നവയാണ്:
• നിയന്ത്രണാതീതമായ അണുബാധ: ശരീരത്തില്‍ എവിടെയെങ്കിലും ഗുരുതരമായ അണുബാധയോ സെപ്‌സിസോ.
• വ്യാപിച്ച കാന്‍സര്‍: കരളിന് പുറത്തേക്ക് വ്യാപിച്ച കാന്‍സര്‍ (Metastases അല്ലെങ്കില്‍ മറ്റ് അവയവങ്ങളിലെ നിയന്ത്രണാതീതമായ കാന്‍സര്‍ ബാധ).
• ഹൃദയ/ശ്വാസകോശ രോഗങ്ങള്‍: ശസ്ത്രക്രിയ താങ്ങാന്‍ കഴിയാത്തവിധം ഹൃദയത്തിനോ ശ്വാസകോശത്തിനോ ഉള്ള ഗുരുതരമായ രോഗാവസ്ഥകള്‍.
• മസ്തിഷ്‌ക ക്ഷതം: ഗുരുതരമായ മസ്തിഷ്‌കാഘാതം അല്ലെങ്കില്‍ ചികിത്സാ സമ്മതപത്രത്തില്‍ ഒപ്പിടാനോ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനോ കഴിയാത്തവിധം ബാധിക്കുന്ന ഡിമന്‍ഷ്യ പോലുള്ള അവസ്ഥകള്‍.
• ലഹരി ഉപയോഗം: മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിക്കുന്ന ശീലം പൂര്‍ണ്ണമായും മാറ്റാന്‍ സാധിക്കാത്തവര്‍/ലഹരിമുക്തി ചികിത്സയ്ക്ക് വിധേയരാകാത്തവര്‍.
• മരുന്നുകള്‍ കൃത്യമായി കഴിക്കാനുള്ള ബുദ്ധിമുട്ട്: കഠിനമായ മാനസിക രോഗങ്ങള്‍ മൂലമോ വേണ്ടത്ര പിന്തുണയില്ലാത്തതിനാലോ ശസ്ത്രക്രിയക്ക് ശേഷമുള്ള മരുന്നുകളും പരിശോധനകളും കൃത്യമായി പിന്തുടരാന്‍ കഴിയാത്ത അവസ്ഥ.
• സാമൂഹിക പിന്തുണയുടെ കുറവ്: ശസ്ത്രക്രിയക്കും അതിനുശേഷമുള്ള വിശ്രമകാലയളവിലും രോഗിയെ പരിചരിക്കാന്‍ വിശ്വസ്തരായ സഹായികളോ കുടുംബാംഗങ്ങളോ ഇല്ലാത്ത സാഹചര്യം.
• ശാരീരിക തളര്‍ച്ച: ചികിത്സയിലൂടെ പരിഹരിക്കാന്‍ കഴിയാത്തവിധം ശരീരം അമിതമായി തളരുകയോ പോഷകാഹാരക്കുറവ് അനുഭവപ്പെടുകയോ ചെയ്യുക.
• പോര്‍ട്ടല്‍ വെയിന്‍ ത്രോംബോസിസ്: കരളിലേക്കുള്ള പ്രധാന രക്തക്കുഴലിലെ തടസ്സം ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത അവസ്ഥ (ഇത് ഓരോ ആശുപത്രിയുടെയും സൗകര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം).
ശ്രദ്ധിക്കുക: മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളുണ്ടെങ്കില്‍, അവ പരിഹരിച്ച് നിങ്ങളെ ശസ്ത്രക്രിയയ്ക്ക് സജ്ജരാക്കാന്‍ മെഡിക്കല്‍ ടീം സഹായിക്കുന്നതാണ്.
ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനും അവബോധത്തിനുമായി മാത്രമുള്ളതാണ്. ഇതില്‍ പറയുന്ന കാര്യങ്ങളും നിങ്ങളുടെ ട്രാന്‍സ്പ്ലാന്റ് ടീമിന്റെ നിര്‍ദ്ദേശങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍, എല്ലായ്‌പ്പോഴും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.