• English
  • عربي / Arabic
  • മലയാളം / Malayalam

കുട്ടികൾക്ക് മുറിവുണ്ടായാൽ ടിടി (TT) കുത്തിവെപ്പ് എടുക്കണോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത്

23 June 2026
കുട്ടികൾ കളിക്കുന്നതിനിടയിലോ മറ്റോ എന്തെങ്കിലും മുറിവുകൾ ഉണ്ടായാൽ ഉടനെ ടിടി (TT) കുത്തിവെപ്പ് എടുക്കണോ എന്നത് പല മാതാപിതാക്കൾക്കുമുള്ള ഒരു സാധാരണ സംശയമാണ്. മുതിർന്ന ആളുകളെപ്പോലെ തന്നെ കുട്ടികൾക്കും മുറിവുകൾ വരുമ്പോൾ ഇൻജക്ഷൻ എടുക്കേണ്ടതുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്.

കുട്ടികൾക്ക് അവരുടെ പ്രായത്തിൽ കൃത്യമായി നൽകിവരുന്ന കുത്തിവെപ്പുകളെക്കുറിച്ചും, മുറിവുകളുണ്ടാകുമ്പോൾ എപ്പോഴൊക്കെയാണ് അധികമായി ടിടി എടുക്കേണ്ടതില്ലാത്തത് എന്നും തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രിക് ആന്‍ഡ് നിയോനാറ്റോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ സച്ചിന്‍ മാത്യു ജോസ് വ്യക്തമാക്കുന്നു

 കുട്ടികളിലെ വാക്സിനേഷനും ടിടി (TT) കുത്തിവെപ്പും

കുട്ടികൾക്ക് സ്ഥിരമായി കൊടുത്തു വരുന്ന ചില കുത്തിവെപ്പുകൾ ഉണ്ട്. കുട്ടിയുടെ ഒമ്പതാം മാസത്തിലും, പതിനെട്ടാം മാസത്തിലും, നാല് വയസ്സിലും എല്ലാം കൊടുത്തു വരുന്ന കുത്തിവെപ്പുകളോടൊപ്പം തന്നെ ടിടി കുത്തിവെപ്പും നമ്മൾ നൽകുന്നതാണ്.
അതുകൊണ്ട് തന്നെ ഈ പറയുന്ന പ്രായങ്ങളിലുള്ള കുട്ടികൾക്ക് എന്തെങ്കിലും രീതിയിലുള്ള മുറിവുകൾ ഉണ്ടാവുകയാണെങ്കിൽ, അവർ കൃത്യമായിട്ടുള്ള വാക്സിനേഷനുകൾ അവരുടെ പ്രായത്തിൽ എടുത്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. കുട്ടികൾ പ്രായത്തിനനുസരിച്ചുള്ള വാക്സിനുകൾ കൃത്യമായി എടുത്തിട്ടുണ്ടെങ്കിൽ, മുറിവുകൾ ഉണ്ടാകുമ്പോൾ പിന്നീട് അഡീഷണൽ ആയിട്ട് ടിടി അഥവാ ടെറ്റനസ് ടോക്സോയിഡ് കുത്തിവെപ്പ് എടുക്കേണ്ട ആവശ്യമില്ല എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ടത്.


 മുറിവുകളുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികൾക്ക് മുറിവുകൾ ഉണ്ടായാൽ അത് കൃത്യമായിട്ട് ഒരു ഡോക്ടറെ കാണിച്ച് അതിന്റെ ഡ്രസ്സിങ്ങും മറ്റ് ആവശ്യമായ കാര്യങ്ങളും ചെയ്യേണ്ടതാണ്.

എന്നിരുന്നാലും, കൃത്യമായ പ്രായത്തിനുള്ള കുത്തിവെപ്പുകൾ എടുക്കാത്ത കുട്ടികളാണെങ്കിൽ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യുകയും ആവശ്യമെങ്കിൽ ടിടി കുത്തിവെപ്പ് എടുക്കേണ്ടതുമാണ്. വാക്സിനേഷൻ പൂർത്തിയാക്കാത്ത സാഹചര്യങ്ങളിൽ മാത്രമേ അധിക കുത്തിവെപ്പിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ.

Dr. Sachin is an experienced Pediatric Intensivist with advanced expertise in Pediatric Intensive Care. He completed specialized training in Critical Care Medicine at Rainbow Children's Hospital and further enhanced his skills through the MTI Fellowship at Great Ormond Street Hospital.

Share this video:
Dr. Sachin Mathew Jose

Dr. Sachin Mathew Jose

Paediatrics And Neonatology

BMH Perumbavoor

Launching soon

Learn More

Coming soon