വയർ, കൈകൾ, തുടകൾ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പ് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇത്തരം കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ ലഭ്യമായ ഏറ്റവും ലളിതമായ ഒരു ചികിത്സാരീതിയാണ് ലൈപോസക്ഷൻ.
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ വടകരയിലെ പ്ലാസ്റ്റിക് ആൻഡ് ഈസ്തറ്റിക് ആൻഡ് റീകൺസ്ട്രക്ഷൻ സർജറി ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് കൺസൾട്ടന്റ് ഡോക്ടർ വിഷ്ണുദാസ് എസ് ലൈപോസെക്ഷൻ പ്രൊസീജറിനെക്കുറിച്ച് വിശദീകരിക്കുന്നു.
'ലൈപോ' എന്നാൽ കൊഴുപ്പ് (Fat) എന്നും 'സക്ഷൻ' എന്നാൽ വലിച്ചെടുക്കുക എന്നുമാണ് അർത്ഥം. ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടിയ ഭാഗങ്ങളിൽ നിന്നും അത് സക്ക് ചെയ്ത് നീക്കം ചെയ്യുന്ന പ്രക്രിയയാണിത്. വയർ, കൈകൾ (Arms), തുടകൾ (Thighs), ഇടുപ്പ് (Hips) തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ലൈപോസക്ഷൻ ചെയ്യുന്നത്.
Read Also: ഹെർണിയ വേദന അവഗണിക്കരുത്; ഓപ്പൺ സർജറിയും ലാപ്രോസ്കോപ്പിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അഞ്ചോ ആറോ മില്ലിമീറ്റർ മാത്രം വലിപ്പമുള്ള ചെറിയ മുറിവുകളിലൂടെയാണ് (Incision) ലൈപോസെക്ഷൻ ചെയ്യുന്നത്. ഈ ചെറിയ മുറിവുകളിലൂടെ കാനുലകൾ (Cannulas) കടത്തിവിട്ട്, പ്രത്യേക എക്വിപ്മെന്റുകളുടെ സഹായത്തോടെ കൊഴുപ്പ് വലിച്ചെടുക്കുന്നു. ഇതൊരു സിമ്പിൾ പ്രൊസീജർ ആയതിനാൽ രോഗിക്ക് അധികകാലം ആശുപത്രിയിൽ കഴിയേണ്ടി വരുന്നില്ല (Minimal hospital stay).
ലൈപോസെക്ഷനിലൂടെ ഒരു സമയം പരമാവധി അഞ്ചോ ആറോ ലിറ്റർ കൊഴുപ്പ് മാത്രമേ നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ. കൊഴുപ്പ് നീക്കം ചെയ്തതിന് ശേഷം അധികമായി വരുന്ന ചർമ്മം (Skin) തൂങ്ങിക്കിടക്കുകയാണെങ്കിൽ, അത് മുറിച്ചു മാറ്റേണ്ടി (Excision) വന്നേക്കാം.