• English
  • عربي / Arabic
  • മലയാളം / Malayalam

ഹെർണിയ വേദന അവഗണിക്കരുത്; ഓപ്പൺ സർജറിയും ലാപ്രോസ്കോപ്പിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

05 February 2026

ഹെർണിയ: ലക്ഷണങ്ങളും ആധുനിക ചികിത്സാരീതികളും


നമ്മുടെ ശരീരത്തിലെ പേശികളുടെയോ മസിലുകളുടെയോ ബലക്കുറവ് മൂലം ആന്തരിക അവയവങ്ങൾ പുറത്തോട്ടേക്ക് തള്ളി വരുന്ന അവസ്ഥയെയാണ് ഹെർണിയ എന്ന് പറയുന്നത്. മലയാളത്തിൽ ഇതിനെ കുടലിറക്കം എന്ന് വിളിക്കാറുണ്ടെങ്കിലും, ചെറുകുടൽ, വൻകുടൽ, അപ്പൻഡിക്സ്, മൂത്രാശയം എന്നിവ വരെ ഹെർണിയയിലൂടെ പുറത്തേക്ക് തള്ളി വരാവുന്നതാണ്. സാധാരണയായി വയറിന്റെ അടിഭാഗത്തോ പൊക്കിളിന്റെ ഭാഗത്തോ ഒരു തടിപ്പായിട്ടാണ് ഇത് കാണപ്പെടുന്നത്.

ഹെർണിയ രോഗനിർണ്ണയം

ഹെർണിയ തിരിച്ചറിയാൻ പ്രധാനമായും ഒരു ക്ലിനിക്കൽ പരിശോധന ആവശ്യമാണ്. എന്നിരുന്നാലും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ താഴെ പറയുന്ന പരിശോധനകൾ നടത്താറുണ്ട്:

Read Also: മാറാത്ത നടുവേദന സ്പൈൻ ഇൻഫെക്ഷൻ ആകാം; ലക്ഷണങ്ങളും ചികിത്സാരീതികളും

അൾട്രാസൗണ്ട്: ഹെർണിയയുടെ കൂടുതൽ ഡീറ്റെയിൽസ് അറിയാൻ സഹായിക്കുന്നു.

സിടി സ്കാൻ: മുൻപ് ഓപ്പറേഷൻ ചെയ്ത ഭാഗങ്ങളിൽ വരുന്ന ഹെർണിയകളുടെ കൃത്യമായ വിവരങ്ങൾ ലഭിക്കാൻ സിടി സ്കാൻ ഉപയോഗിക്കുന്നു.

ഹെർണിയ ചികിത്സ എപ്പോൾ വേണം, എങ്ങനെ ചെയ്യണം 

ദൈനംദിന കാര്യങ്ങൾ ചെയ്യുമ്പോൾ ഹെർണിയ ഉള്ള ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ചികിത്സിക്കേണ്ട സമയമായി എന്ന് മനസ്സിലാക്കാം. മസിലുകൾക്കിടയിലൂടെ പുറത്തേക്ക് വരുന്ന ഭാഗം അവിടെ കുടുങ്ങുന്നത് കൊണ്ടാണ് വേദനയുണ്ടാകുന്നത്. ഇത്തരത്തിൽ വേദന അനുഭവപ്പെടുമ്പോൾ സമയബന്ധിതമായി ഓപ്പറേഷൻ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹെർണിയക്ക് ചികിത്സയായി ഓപ്പറേഷൻ മാത്രമേയുള്ളൂ.

ഹെർണിയ സർജറി രീതികൾ

രണ്ട് രീതിയിലുള്ള സർജറി സൗകര്യങ്ങളാണ് നിലവിലുള്ളത്:

1. ഓപ്പൺ ഹെർണിയ സർജറി

വർഷങ്ങളായി നിലവിലുള്ളതും വളരെ സുരക്ഷിതവുമായ രീതിയാണിത്. പണ്ട് കാലങ്ങളിൽ മസിലുകളുടെയും പേശികളുടെ ബലക്കുറവ് സ്റ്റിച്ച് ചെയ്ത് പരിഹരിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ മികച്ച ഫലം ലഭിക്കുന്നതിനായി സർജറിയിൽ ഒരു 'മെഷ്' (Mesh) കൂടി ഉപയോഗിക്കുന്നുണ്ട്.

2. ലാപ്രോസ്കോപ്പിക് സർജറി (കീഹോൾ സർജറി)

ഹെർണിയ ചികിത്സയിലെ പുതിയ വികാസമാണ് ലാപ്രോസ്കോപ്പി. ഓപ്പൺ സർജറിയെ അപേക്ഷിച്ച് ഇതിന് പല ഗുണങ്ങളുമുണ്ട്:

  • മുറിവ് ചെറുതായതുകൊണ്ട് വേദനയും മുറിവ് സംബന്ധമായ പ്രശ്നങ്ങളും കുറവായിരിക്കും.
  • ആശുപത്രിവാസം കുറയ്ക്കാം.
  • വളരെ വേഗത്തിൽ ഡിസ്ചാർജ് ആയി ദൈനംദിന ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കും.
  • വിശ്രമകാലയളവ് (Rest period) കുറവായിരിക്കും.

Dr Vysakh Rajan

Dr Vysakh Rajan

Consultant

General And Laparoscopic Surgery