• English
  • عربي / Arabic
  • മലയാളം / Malayalam

ഗർഭാശയം നീക്കം ചെയ്യൽ: ശസ്ത്രക്രിയയും ആധുനിക ചികിത്സാ രീതികളും

10 April 2026
ഗര്‍ഭാശയ സംബന്ധമായ പ്രശ്‌നങ്ങളും അവയുടെ ആധുനിക ചികിത്സാ രീതികളും സ്ത്രീകള്‍ക്കിടയില്‍ പലപ്പോഴും വലിയ ആശങ്കകള്‍ ഉണ്ടാക്കാറുണ്ട്. കൃത്യമായ പരിശോധനകളിലൂടെയും വിദഗ്ധ ഉപദേശങ്ങളിലൂടെയും ഈ ആശങ്കകള്‍ പരിഹരിക്കാന്‍ സാധിക്കും. 40-45 വയസ്സിനു ശേഷമുള്ള സ്ത്രീകളില്‍ കണ്ടുവരുന്ന അമിത രക്തസ്രാവം, ആര്‍ത്തവസമയത്തെ കഠിനമായ വേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കൃത്യസമയത്തെ ചികിത്സ അനിവാര്യമാണ്. 

പണ്ടത്തെയപേക്ഷിച്ച് ഇന്ന് ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയകളിലൂടെ വളരെ ലളിതമായും വേഗത്തിലും ഇത്തരം അവസ്ഥകളില്‍ നിന്ന്  രോഗമുക്തി നേടാന്‍ സാധിക്കുന്നു. ലാപ്രോസ്‌കോപ്പിക് ഹിസ്‌റ്റെരെക്ടമി ചികിത്സാ രീതികളെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ്  ഡോ സുഭാഷ് മല്യ വിശദീകരിക്കുന്നു.

40 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

40 മുതൽ 45 വയസ്സുവരെയുള്ള സ്ത്രീകളിൽ പ്രധാനമായും താഴെ പറയുന്ന ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്:

ആർത്തവ സമയത്തെ അമിത ബ്ലീഡിങ് 
ആർത്തവ സമയത്ത് അനുഭവപ്പെടുന്ന കഠിനമായ വേദന.

പീരിയഡ്‌സ് വരുന്നതിന് രണ്ട് ദിവസം മുൻപേ ഉണ്ടാകുന്ന സ്തനങ്ങളിലെ വേദന (Breast pain), കാലിലെ നീര്, അടിവയറുവേദന.

ആർത്തവമല്ലാത്ത സമയങ്ങളിൽ അനുഭവപ്പെടുന്ന വേദന.


 ഗർഭാശയം നീക്കം ചെയ്യൽ (Hysterectomy) എപ്പോഴാണ് ആവശ്യമായി വരുന്നത്?

രോഗിയുടെ ആരോഗ്യ ചരിത്രം  വിശദമായി പരിശോധിച്ച ശേഷവും മറ്റ്  പരിശോധനകൾക്ക് ശേഷവുമാണ് ഗർഭാശയം നീക്കം ചെയ്യണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. എല്ലാ ഗർഭാശയ പ്രശ്നങ്ങൾക്കും പരിഹാരം ഹിസ്റ്ററക്ടമി അല്ല. മറിച്ച്, മറ്റ് ചികിത്സാ രീതികൾ ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ ഒരു അവസാന ഘട്ടത്തിൽ മാത്രമാണ് ഏതൊരു ഡോക്ടറും ഈ ശസ്ത്രക്രിയ സജസ്റ്റ് ചെയ്യുന്നത്.

 ആധുനിക ശസ്ത്രക്രിയ രീതികൾ എങ്ങനെയാണ് രോഗികൾക്ക് സഹായകമാകുന്നത്?

പണ്ടുകാലങ്ങളില്‍ ഗര്‍ഭാശയം നീക്കം ചെയ്യുന്ന സാഹചര്യങ്ങളില്‍
 വയറ് തുറന്നുള്ള ശസ്ത്രക്രിയയായിരുന്നു ചെയ്തിരുന്നത്. ഇതിന് അഞ്ചാറ് ദിവസത്തെ ആശുപത്രി വാസവും മൂന്ന് മാസം വരെ വിശ്രമവും ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ലാപ്രോസ്കോപ്പി (താക്കോൽദ്വാര ശസ്ത്രക്രിയ) വഴി ഇത് വളരെ ലളിതമായി ചെയ്യാവുന്നതാണ്. ഇതിന്റെ ഗുണങ്ങൾ താഴെ പറയുന്നവയാണ്:


പരമാവധി ഒന്നോ രണ്ടോ ദിവസത്തെ ആശുപത്രി വാസം മതിയാകും.

വീട്ടിൽ പോയി ഒരാഴ്ചത്തെ വിശ്രമം മാത്രം മതി.

ഒരാഴ്ചയ്ക്ക് ശേഷം അടുക്കള ജോലികൾ, ഭാരമുള്ള ജോലികൾ, യാത്രകൾ എന്നിവ ചെയ്യുന്നതിന് തടസ്സങ്ങളില്ല.

കൂടാതെ ലാപ്രോസ്കോപ്പിയുടെ തന്നെ ആധുനിക രൂപമായ റോബോട്ടിക് സർജറിയും ഇപ്പോൾ ലഭ്യമാണ്.

Dr Subash Mallya is a distinguished Senior Consultant in Obstetrics & Gynaecology at Baby Memorial Hospital, Calicut, with over 15 years of clinical experience in advanced laparoscopic surgery, infertility treatment, and cosmetic gynaecology.

Share this video:
Dr Subash Mallya

Dr Subash Mallya

Senior Consultant

Obstetrics And Gynaecology