• English
  • عربي / Arabic
  • മലയാളം / Malayalam

പൈലോനിഡൽ സൈനസ് (രോമക്കുരു): ലക്ഷണങ്ങളും ലേസർ ചികിത്സയും

11 April 2026
കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് പൈലോനിഡൽ സൈനസ് (Pilonidal Sinus) അഥവാ രോമക്കുരു. ദീർഘനേരത്തെ ഇരുന്നുള്ള ജോലിയും ജീവിതശൈലിയും ഈ രോഗാവസ്ഥയ്ക്ക് പ്രധാന കാരണമാകാറുണ്ട്. ബട്ടക്സിന്റെ ഭാഗത്തുണ്ടാകുന്ന അസഹനീയമായ വേദനയും പഴുപ്പും മൂലം സാധാരണ ജീവിതം തടസ്സപ്പെടുന്നവർക്ക് ആശ്വാസമാവുകയാണ് ആധുനിക ലേസർ ചികിത്സാ രീതികൾ.

 പൈലോനിഡൽ സൈനസ് എന്താണെന്നും, ഐടി പ്രൊഫഷണലുകൾക്കും ബൈക്ക് റൈഡേഴ്സിനും ഇത് വരാനുള്ള സാധ്യത എത്രത്തോളമാണെന്നും   പരമ്പരാഗത സർജറികളിൽ നിന്ന് വ്യത്യസ്തമായി, വേദനയില്ലാതെ വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്ന ലേസർ സർജറിയുടെ ഗുണങ്ങളെക്കുറിച്ചും ചികിത്സയ്ക്ക് ശേഷമുള്ള ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വടകര ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ജനറല്‍ ആന്‍ഡ് ലാപ്രോസ്‌കോപിക് അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ രജ്വാ നൗഫല്‍ വിശദീകരിക്കുന്നു

എന്താണ് പൈലോനിഡൽ സൈനസ് അഥവാ രോമക്കുരു?


നമ്മുടെ ടെയിൽ ബോണിന്റെ (Tail bone) ഭാഗത്തുള്ള ചെറിയ രോമ സുഷിരങ്ങളിലേക്ക് രോമം വലിച്ചെടുക്കപ്പെടുകയും, അവിടെ രോമം കുരുങ്ങിക്കിടന്ന് പഴുപ്പ് ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇതിനെ പൈലോനിഡൽ ആബ്സെസ് എന്ന് വിളിക്കുന്നു.


പൈലോനിഡൽ സൈനസ്  പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണ്?

  • ബട്ടക്സിന്റെ ഇടയിൽ തടിപ്പ് വരിക.
  • കുരുവിൽ നിന്ന് ചലം, ദ്രാവകം അല്ലെങ്കിൽ രക്തം ഒലിച്ചു വരിക.
  • അസഹനീയമായ വേദന അനുഭവപ്പെടുക.
  • വേദന കാരണം ഇരിക്കാനോ കിടക്കാനോ ബുദ്ധിമുട്ട് നേരിടുക.                                                

ആരൊക്കെയാണ് ഹൈ റിസ്ക് കാറ്റഗറിയിൽ വരുന്നത്?

ചില പ്രത്യേക വിഭാഗങ്ങളിൽ ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്:

  • അമിത രോമവളർച്ചയുള്ളവർ (Thick hair growth).
  • അമിതമായി വിയർക്കുന്നവർ.
  • ശരീരഭാരം കൂടുതലുള്ളവർ (Obese people).
  • ഐടി പ്രൊഫഷണലുകളെപ്പോലെ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ.
  • ബൈക്ക് റൈഡേഴ്സ്.

പൈലോനിഡൽ സൈനസ് ചികിത്സാ രീതികൾ 
 
സർജറിയാണ് ഇതിന്റെ പ്രധാന ചികിത്സ. നിലവിൽ മൂന്ന് തരത്തിലുള്ള സർജറികളാണ് പ്രധാനമായും ഉള്ളത്:

ഓപ്പൺ സർജറി: സ്കിൻ ആഴത്തിൽ മുറിച്ച് ചെയ്ത് നീക്കം ചെയ്ത ശേഷം മുറിവ് തനിയെ ഉണങ്ങാൻ അനുവദിക്കുന്നു. ഇത് ഉണങ്ങാൻ 2 മുതൽ 3 മാസം വരെ എടുക്കാം. ദിവസേന ഡ്രസ്സിംഗ് ആവശ്യമായി വരും.


ഫ്ലാപ്പ് സർജറി: സ്കിൻ നീക്കം ചെയ്ത ശേഷം അടുത്തുള്ള സ്കിൻ അങ്ങോട്ടേക്ക് മാറ്റിവെക്കുന്ന രീതിയാണിത്. മുറിവ് ഉണങ്ങാൻ 2 മുതൽ 3 ആഴ്ച എടുക്കും. 3-4 ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും.

ലേസർ സർജറി: രോമ സുഷിരങ്ങളിലെ ഹെയറും ചവറും നീക്കം ചെയ്ത ശേഷം ലേസർ രശ്മികൾ ഉപയോഗിച്ച് കരിച്ചു കളയുന്ന രീതി.

 ലേസർ പൈലോനിഡൽ സൈനസ് സർജറിയുടെ ഗുണങ്ങൾ എന്തൊക്കെയാണ്?

മറ്റ് സർജറികളെ അപേക്ഷിച്ച് ലേസർ ചികിത്സയ്ക്ക് നിരവധി ഗുണങ്ങളുണ്ട്:

ഡേ കെയർ സർജറി: ആശുപത്രിയിൽ ദിവസങ്ങളോളം അഡ്മിറ്റ് ആകേണ്ടി വരുന്നില്ല. രാവിലെ സർജറി കഴിഞ്ഞ് വൈകുന്നേരത്തോടെ തന്നെ പേഷ്യന്റിന് വീട്ടിലേക്ക് മടങ്ങാൻ സാധിക്കും.

കുറഞ്ഞ വേദന: പരമ്പരാഗത സർജറികളെ അപേക്ഷിച്ച് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന (Post-operative pain) ലേസർ ചികിത്സയിൽ വളരെ കുറവാണ്.

വേഗത്തിലുള്ള ചലനശേഷി: ശസ്ത്രക്രിയ കഴിഞ്ഞാലുടൻ തന്നെ ഇരിക്കാനും കിടക്കാനും രോഗിക്ക് പ്രയാസമുണ്ടാകില്ല.

സാധാരണ ജീവിതത്തിലേക്ക് ഉടൻ മടങ്ങാം: ശസ്ത്രക്രിയയുടെ അടുത്ത ദിവസം തന്നെ പേഷ്യന്റിന് തന്റെ ദൈനംദിന കാര്യങ്ങളിലേക്ക് മടങ്ങാനും സാധാരണ ജീവിതം നയിക്കാനും സാധിക്കുന്നു.

രോഗം വീണ്ടും വരാൻ സാധ്യതയുണ്ടോ?
ലേസർ ആണെങ്കിലും സാധാരണ സർജറി ആണെങ്കിലും രോഗം വീണ്ടും വരാനുള്ള ചെറിയ സാധ്യത  എല്ലാ ചികിത്സാ രീതികളിലും ഒരേ നിരക്കിലാണ് കണ്ടുവരുന്നത്. ഓരോ രോഗിയുടെയും അവസ്ഥയും കുരുക്കളുടെ എണ്ണവും സ്ഥാനവും നോക്കി ഡോക്ടറാണ് ഏറ്റവും അനുയോജ്യമായ ചികിത്സ നിശ്ചയിക്കുന്നത്.

Dr. Rajwa Noufal is an Associate Consultant in General and Laparoscopic Surgery who possesses a comprensive foundation in both traditional open surgery and advanced minimally invasive technique

Share this video:
Dr Rajwa Noufal

Dr Rajwa Noufal

Associate Consultant

General And Laparoscopic Surgery