• English
  • عربي / Arabic
  • മലയാളം / Malayalam

കരൾ കേടായാലും ഭയപ്പെടേണ്ട; ലിവർ ട്രാൻസ്പ്ലാന്റേഷനിലൂടെ തിരികെ വരാം ജീവിതത്തിലേക്ക്

20 April 2026
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നായ കരളിലെ തകരാറുകൾ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. മദ്യപാനം, ജീവിതശൈലീ രോഗങ്ങൾ അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് പോലുള്ള അസുഖങ്ങൾ മൂലം കരൾ പൂർണ്ണമായും പ്രവർത്തനരഹിതമാകുന്ന സാഹചര്യത്തിൽ രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഏക മാർഗ്ഗമാണ് ലിവർ ട്രാൻസ്പ്ലാന്റേഷൻ. തകരാറിലായ കരൾ മാറ്റി പകരം ആരോഗ്യകരമായ മറ്റൊന്ന് വെച്ചുപിടിപ്പിക്കുന്ന ഈ പ്രക്രിയയിലൂടെ 95 ശതമാനത്തിലധികം വിജയസാധ്യതയാണ് ഇന്ന് നിലവിലുള്ളത്.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയെക്കുറിച്ച് രോഗികൾക്കും ബന്ധുക്കൾക്കും ഉണ്ടാകുന്ന ആശങ്കകൾ മാറ്റുന്നതിനും, ഈ ശസ്ത്രക്രിയയുടെ നടപടിക്രമങ്ങൾ, ദാതാവാകാൻ വേണ്ട യോഗ്യതകൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുൻകരുതലുകൾ എന്നിവയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ലിവർ 
ട്രാന്‍സ്പ്ലാന്റേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ മുഹമ്മദ് ഫവാസ് എന്‍ വിശദീകരിക്കുന്നു

എന്താണ് ലിവർ ട്രാൻസ്പ്ലാന്റേഷൻ?

ഡാമേജ് ആയിട്ടുള്ള കരൾ മാറ്റി ഹെൽത്തി ആയിട്ടുള്ള പുതിയ കരൾ വെക്കുന്നതിനെയാണ് ലിവർ ട്രാൻസ്പ്ലാന്റേഷൻ എന്ന് പറയുന്നത്.

ആർക്കൊക്കെയാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്?

പ്രധാനമായും കരൾ പരാജയപ്പെട്ട (Liver Failure) വ്യക്തികൾക്കാണ് ഇത് ആവശ്യമായി വരുന്നത്. ഇത് രണ്ട് തരത്തിലാവാം:

അക്യൂട്ട് ലിവർ ഫെയിലിയർ: പെട്ടെന്നുണ്ടാകുന്ന മഞ്ഞപ്പിത്തവും ബോധക്ഷയവും ഇതിൻ്റെ ലക്ഷണങ്ങളാണ്. പ്ലാസ്മ എക്സ്ചേഞ്ച്, സി.ആർ.ആർ.ടി (CRRT) തുടങ്ങിയ ചികിത്സകൾ പരാജയപ്പെടുമ്പോഴാണ് ശസ്ത്രക്രിയ സജസ്റ്റ് ചെയ്യുന്നത്.


ക്രോണിക് ലിവർ ഫെയിലിയർ: മദ്യപാനം, പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവ മൂലമുള്ള ഫാറ്റി ലിവർ (Metabolic Liver Disease), ഹെപ്പറ്റൈറ്റിസ് ബി, സി, ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ എന്നിവ കാരണം കരൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥയാണിത്.

കരൾ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമാണ്?

മഞ്ഞപ്പിത്തം, രക്തം ഛർദ്ദിക്കുക, ബോധനിലവാരത്തിലെ വ്യത്യാസം, വയറിൽ നീർക്കെട്ട്, വയറിലെ നീർക്കെട്ടിലെ ഇൻഫെക്ഷൻ, കിഡ്നി ഫെയിലിയർ എന്നിവയാണ് ലിവർ സിറോസിസ് ഉള്ളവരിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ.

ശസ്ത്രക്രിയയ്ക്ക് മുൻപുള്ള പരിശോധനകൾ എന്തൊക്കെയാണ്?

രോഗി ശസ്ത്രക്രിയയ്ക്ക് ഫിറ്റ് ആണോ എന്ന് പരിശോധിക്കാൻ ഹൃദയം, ശ്വാസകോശം, കിഡ്നി, തലച്ചോറ്, ചെവി, മൂക്ക്, തൊണ്ട, കണ്ണ്, തലച്ചോറ്  എന്നിവ കൃത്യമായി പരിശോധിക്കും. ശരീരത്തിൽ ക്യാൻസർ ലക്ഷണങ്ങൾ ഇല്ലെന്നും മറ്റ് അവയവങ്ങൾ ആരോഗ്യകരമാണെന്നും ഉറപ്പുവരുത്തിയ ശേഷം മാത്രമേ ട്രാൻസ്പ്ലാന്റുമായി മുന്നോട്ട് പോവുകയുള്ളൂ.

ആർക്കൊക്കെ കരൾ ദാനം ചെയ്യാം?

18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള ആരോഗ്യവാനായ ഒരാൾക്ക് കരൾ ദാനം ചെയ്യാം. ദാതാവിന് (Donor) ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകരുത് എന്നത് പ്രധാനമാണ്.

ലൈവ് ഡോണർ: ദാതാവിൻ്റെ ശരീരഭാരത്തിന് അനുസരിച്ച് നിശ്ചിത അളവ് കരൾ അവശേഷിപ്പിച്ചുകൊണ്ട് മാത്രമേ ദാനം സ്വീകരിക്കൂ.

കഡാവറിക് ഡൊണേഷൻ: മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിൽ നിന്ന് മുഴുവൻ കരളും ലഭ്യമാകും.

ശസ്ത്രക്രിയയും അതിനുശേഷമുള്ള ആശുപത്രി വാസവും എത്ര ദിവസമാണ്?

സാധാരണഗതിയിൽ 14 ദിവസം കൊണ്ട് രോഗിക്ക് ഡിസ്ചാർജ് ആകാം. ഇതിൽ ആദ്യ 7 ദിവസം ഐസിയുവിലും ബാക്കി 7 ദിവസം വാർഡിലുമായിരിക്കും. ദാതാവിന് (Donor) ഒന്നോ രണ്ടോ ദിവസം ഐസിയുവും ബാക്കി ദിവസങ്ങൾ വാർഡിലുമായി ആകെ 7 ദിവസം കൊണ്ട് ഡിസ്ചാർജ് ആകാം.


ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കും?

ഈ ശസ്ത്രക്രിയയുടെ വിജയശതമാനം 95 ശതമാനത്തിന് മേലെയാണ്. ദാതാവിന് ഭാരമേറിയ ജോലികൾ ചെയ്യുന്നതിൽ ചെറിയ നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും സാധാരണ ജീവിതം നയിക്കാം. രോഗിക്ക് (Recipient) പുതിയ കരൾ ശരീരം തിരസ്കരിക്കാതിരിക്കാൻ  ജീവിതകാലം മുഴുവൻ മരുന്നുകൾ (Immunosuppressants) ആവശ്യമാണ്. ആദ്യ ആറ് മാസം മരുന്നുകൾ കൂടുതലായിരിക്കും, പിന്നീട് ഡോസ് കുറയും.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

മരുന്നുകൾ മുടക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഒരിക്കൽ കരൾ രോഗത്തിന് കാരണമായ മോശം ജീവിതശൈലിയിലേക്ക് തിരിച്ചുപോകരുത്. ആൽക്കഹോൾ പൂർണ്ണമായും ഒഴിവാക്കണം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്നാൽ ദീർഘകാലം മികച്ച ജീവിതം നയിക്കാൻ സാധിക്കും.

Dr. Fawas has extensive expertise in treating a wide range of liver disorders, including viral hepatitis, cirrhosis, hepatocellular carcinoma, and acute liver failure. He has been an integral part of leading liver transplant teams in India and has contributed to over 600 successful liver transplant procedures.

Share this video:
Dr Mohamed Fawas N

Dr Mohamed Fawas N

Consultant

Liver Transplant