• English
  • عربي / Arabic
  • മലയാളം / Malayalam

40 വയസ്സിന് ശേഷമുള്ള സ്ത്രീകളുടെ ആരോഗ്യവും ആർത്തവ വിരാമവും, കരുതലോടെ നേരിടാം

16 April 2026
ഒരു സ്ത്രീയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ്  നാല്പതുകൾ. ഇത് വെറുമൊരു പ്രായം മാത്രമല്ല, ശാരീരികമായും മാനസികമായും ഒരുപാട് പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ഒരു പരിവർത്തന ഘട്ടം കൂടിയാണ്. ഈ സമയത്താണ് പല സ്ത്രീകളും പെരിമെനോപോസ് അഥവാ ആർത്തവ വിരാമത്തിലേക്ക് എത്തുന്നത്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യപ്പെടാറില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.

പ്രസവകാല പരിചരണം, ഗർഭധാരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയെക്കുറിച്ച് സമൂഹത്തിൽ ധാരാളം ചർച്ചകൾ നടക്കാറുണ്ടെങ്കിലും, ആർത്തവ വിരാമത്തെക്കുറിച്ചുള്ള ശരിയായ അവബോധം ഇന്നും കുറവാണ്. അഞ്ച് മുതൽ പത്ത് വർഷം വരെ നീണ്ടുനിൽക്കാവുന്ന ഈ പ്രക്രിയയിൽ ഹോട്ട് ഫ്ലഷസ്, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം, ശരീരഭാരം കൂടുക തുടങ്ങിയ പല അസ്വസ്ഥതകളും അനുഭവപ്പെട്ടേക്കാം. എന്നാൽ ഇതൊരു അസുഖമല്ല, മറിച്ച് ശരീരത്തിന്റെ സ്വാഭാവികമായ ഒരു പരിണാമമാണ്. ശരിയായ ഭക്ഷണരീതി, വ്യായാമം, കൃത്യമായ ആരോഗ്യ പരിശോധനകൾ, മാനസികമായ പിന്തുണ എന്നിവയിലൂടെ ഈ മാറ്റങ്ങളെ വളരെ മനോഹരമായി തന്നെ നമുക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. ആർത്തവവിരാമത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ്‌ ഗൈനക്കോളജിസ്റ്റ് ഡോ ജെസ്ന കെ എ സംസാരിക്കുന്നു.

ആർത്തവ വിരാമ കാലത്ത് സ്ത്രീകൾക്ക് അനുഭവപ്പെടുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?

ആർത്തവ വിരാമം എന്ന് പറയുന്നത് ആർത്തവം പോലെ തന്നെ ഒരു ഫിസിയോളജിക്കൽ ആയിട്ടുള്ള ഒരു പ്രോസസ് ആണ്. 
മെനോപോസ് ഒരു സ്ത്രീയുടെ ജീവിതത്തിൽ അഞ്ച് മുതൽ 10 വർഷം വരെ നീണ്ടുനിൽക്കാവുന്ന ഒരു പ്രക്രിയയാണ്.  പെരിമെനോപോസ് എന്ന് പറയുന്നത് ആർത്തവ വിരാമത്തിലേക്ക് നമ്മൾ എത്തുന്ന ഒരു ഒരു പീരിയഡാണ്.  ഈ പെരിമെനോപോസും മെനോപോസും കൂടെ ചേരുന്നതാണ് ഒരു സ്ത്രീയെ സംബന്ധിച്ച് ആർത്തവ വിരാമം.


പെരിമെനോപോസിലേക്ക് കടക്കുമ്പോൾ ഒരു സ്ത്രീയിൽ ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങൾ ഉണ്ടാകാം. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:

ശാരീരിക മാറ്റങ്ങൾ: ഹോട്ട് ഫ്ലഷസ് (പെട്ടെന്ന് വിയർക്കുക), ഉറക്കമില്ലായ്മ, ശരീരഭാരം കൂടുക, പെട്ടെന്ന് വണ്ണം വയ്ക്കുന്നതായി തോന്നുക (ചീർത്ത് തടിക്കുക).

മാനസിക/വൈകാരിക മാറ്റങ്ങൾ: പെട്ടെന്ന് ദേഷ്യം വരിക, സങ്കടം വരിക, ആൻസൈറ്റി, മൂഡ് സ്വിങ്സ്, ചെറിയ കാര്യങ്ങളിൽ പോലും അസ്വസ്ഥത കാണിക്കുക

മറ്റ് മാറ്റങ്ങൾ: തീരുമാനമെടുക്കുവാനുള്ള ശേഷിയെ ബാധിക്കുക, ബ്രെയിൻ ഫോഗ് (കാര്യങ്ങൾ ഓർത്തെടുക്കാൻ പ്രയാസം), ലൈംഗിക ബന്ധത്തിലുള്ള  താല്പര്യം കുറയുക, വജൈനൽ ഡ്രൈനസ്സ്, ഇടയ്ക്കിടെ മൂത്രത്തിൽ പഴുപ്പ് (യൂറിനറി ഇൻഫെക്ഷൻ).

 ഇത്തരം മാറ്റങ്ങൾ ഒരു സ്ത്രീയുടെ ദൈനംദിന ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത്?

 ഈ മാറ്റങ്ങൾ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കാറുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച്  ജോലിസ്ഥലത്തോ മീറ്റിംഗുകൾക്കിടയിലോ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ അത് കൈകാര്യം ചെയ്യാൻ പലപ്പോഴും പ്രയാസപ്പെടാറുണ്ട്.


വീട്ടിൽ സമയം ചെലവഴിക്കുന്നവരാണെങ്കിൽ  കുടുംബാംഗങ്ങളുമായുള്ള ഇടപെടലുകളിൽ ഇത് പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കാം. ഇത്തരം കാര്യങ്ങളെക്കുറിച്ച് കുടുംബാംഗങ്ങൾക്കും വേണ്ടത്ര അവബോധമില്ലാത്തത് ഈ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

ആർത്തവ വിരാമം സ്ത്രീകളിൽ ആരോഗ്യപരമായ എന്തെങ്കിലും ഭവിഷ്യത്തുകൾ ഉണ്ടാക്കുന്നുണ്ടോ?

 ആർത്തവ വിരാമ സമയത്ത് ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് ആരോഗ്യപരമായി ചില മാറ്റങ്ങൾക്ക് കാരണമാകും:

കൊളസ്ട്രോൾ വ്യതിയാനങ്ങൾ: ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന എച്ച്ഡിഎൽ കുറയുകയും ചീത്ത കൊളസ്ട്രോൾ കൂടുകയും ചെയ്യും. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കാം.

ബോൺ ഡെൻസിറ്റി: എല്ലുകൾക്ക് തേയ്മാനം സംഭവിക്കാനും ഓസ്റ്റിയോപോറോസിസ് വരാനും സാധ്യതയുണ്ട്.

ശരീര ഘടന: അടിവയർ, മാറ്, തുട എന്നിവിടങ്ങളിൽ കൊഴുപ്പ് അടിയാൻ സാധ്യതയുണ്ട്.

മറ്റ് പ്രശ്നങ്ങൾ: തൈറോയിഡ് ഹോർമോൺ വ്യതിയാനങ്ങൾ, സ്കിന്നിലെ മാറ്റങ്ങൾ (ചുളിവുകൾ, മുടികൊഴിച്ചിൽ).

 ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ ഒഴിവാക്കാനുള്ള വഴികൾ എന്തൊക്കെയാണ്?

 ഇതിന് പ്രിവൻഷനും ചികിത്സയുമുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ടവ:

അക്സെപ്റ്റൻസ് & സപ്പോർട്ട്: ഇത് സ്വാഭാവികമായ ഒരു പ്രക്രിയയാണെന്ന് മനസ്സിലാക്കി അംഗീകരിക്കുകയും കുടുംബാംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുക.

എക്സർസൈസ്: സ്ട്രെങ്ത് ട്രെയിനിംഗ് വളരെ പ്രധാനമാണ്. കാർഡിയോ, ജോയിന്റ് മൊബിലിറ്റി സ്ട്രെച്ചിംഗ് എന്നിവയ്ക്കും മുൻഗണന നൽകണം.


ഡയറ്റ്: പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും ഫൈബർ അടങ്ങിയ ഭക്ഷണവും ഉൾപ്പെടുത്തുക. പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

സപ്ലിമെന്റ്സ്: കാൽസ്യം, വൈറ്റമിൻ ഡി, ബി12, മഗ്നീഷ്യം ഗ്ലൈസിനേറ്റ്, ഒമേഗ ത്രീ എന്നിവ ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കാം.

മാനസിക ആരോഗ്യം: ജേർണലിംഗ്, മെഡിറ്റേഷൻ എന്നിവ ശീലിക്കുക. ആവശ്യമുണ്ടെങ്കിൽ കൗൺസിലിംഗിനോ തെറാപ്പിയിലോ പോകാം.

കൂടാതെ, ബിഎംഎച്ചിലെ വിമൺസ് വെൽനെസ്സ് പാക്കേജ് വഴി ഷുഗർ, തൈറോയിഡ്, വൈറ്റമിൻ ലെവലുകൾ, കൊളസ്ട്രോൾ, പാപ്സ്മിയർ, മാമോഗ്രാം, ഇസിജി എന്നിവ പരിശോധിക്കുന്നത് ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ സഹായിക്കും. അമിതമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് മെനോപോസൽ ഹോർമോൺ തെറാപ്പി ലഭ്യമാണ്.

Dr. Jesna is a highly accomplished Obstetrician & Gynaecologist who blends strong academic excellence with exceptional clinical skill. She specializes in general and high-risk obstetrics, preventive gynecology, infertility management, and advanced laparoscopic surgeries.

Share this video:
Dr Jesna K A

Dr Jesna K A

Consultant

Obstetrics And Gynaecology