മലത്തിൽ കൂടി രക്തം പോവുക എന്നത് പലരെയും ഭയപ്പെടുത്തുന്ന ഒരു രോഗലക്ഷണമാണ്. ഇതിന്റെ പ്രധാന കാരണങ്ങളെക്കുറിച്ചും പൈൽസ് അഥവാ ഹെമറോയിഡ്സിനുള്ള അത്യാധുനിക ചികിത്സാരീതികളെക്കുറിച്ചും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി ആന്‍ഡ് ജിഐ എന്‍ഡോസ്‌കോപി ഡോ. പ്രദീപ് കുമാർ പി സംസാരിക്കുന്നു.
മലത്തിൽ രക്തം കാണുന്നതിന്റെ പ്രധാന കാരണങ്ങൾ
മലദ്വാരവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മൂന്ന് അസുഖങ്ങൾ കാരണമാണ് ഈ ലക്ഷണം ഉണ്ടാവുക:
Read Also: രക്തസമ്മർദ്ദം നിയന്ത്രിക്കാൻ റീനൽ ഡീനർവേഷൻ തെറാപ്പി
ഹെമറോയിഡ്സ് (പൈൽസ്): മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകൾ വികസിച്ചു വരുന്ന അവസ്ഥ.
ഫിഷർ: മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളൽ. ഇതിന്റെ പ്രധാന ലക്ഷണം കഠിനമായ വേദനയാണ്.
അനൽ ഫിസ്റ്റുല: മലാശയവും പുറത്തെ ചർമ്മവും തമ്മിൽ ഒരു കണക്ഷൻ ഉണ്ടാവുകയും അതിലൂടെ പഴുപ്പോ നീരോ പുറത്തുപോവുകയും ചെയ്യുന്ന അവസ്ഥ.
പൈൽസിനെ അതിന്റെ കാഠിന്യം അനുസരിച്ച് നാലായി തരംതിരിച്ചിരിക്കുന്നു:
ഗ്രേഡ് 1: പൈൽസ് മലദ്വാരത്തിന് ഉള്ളിലായിരിക്കും. പുറത്തേക്ക് കാണാൻ കഴിയില്ല. പരിശോധന ചെയ്യുമ്പോൾ മാത്രമേ അതിന് നമുക്ക് അറിയാൻ പറ്റുകയുള്ളൂ. ഗ്രേഡ് വൺ പൈൽസ് അല്ലെങ്കിൽ ഗ്രേഡ് വൺ ഹെമറോയിഡ്സിന് സാധാരണയായി ചികിത്സ ആവശ്യം ഉണ്ടാവാറില്ല. അതുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ ബ്ലീഡിങ് എന്നുള്ളത് വളരെ വിരളമായിട്ടേ കാണാറുള്ളൂ.
Read Also: ഹെർണിയ വേദന അവഗണിക്കരുത്; ഓപ്പൺ സർജറിയും ലാപ്രോസ്കോപ്പിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഗ്രേഡ് 2, 3: പൈൽസ് പുറത്തേക്ക് വരികയും പിന്നീട് ഉള്ളിലേക്ക് പോവുകയും ചെയ്യുന്ന അവസ്ഥ.
ഗ്രേഡ് 4: പൈൽസ് പൂർണ്ണമായും പുറത്തേക്ക് തള്ളിനിൽക്കുകയും തനിയെ ഉള്ളിലേക്ക് കയറി പോകാത്തതുമായ സങ്കീർണ്ണമായ അവസ്ഥ.
രക്തസ്രാവത്തിന് പുറമെ മലദ്വാരത്തിൽ വേദന, തടിപ്പ്, മുഴ പ്രത്യക്ഷപ്പെടുക, മലബന്ധം, മലം പോകുമ്പോൾ തടസ്സം നേരിടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പൈൽസ് തടയുന്നതിനും ചികിത്സിക്കുന്നതിനും ഭക്ഷണക്രമം വളരെ പ്രധാനമാണ്. നാരുകളുള്ള (Fiber) ഭക്ഷണങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുന്നത് രോഗം അടുത്ത സ്റ്റേജിലേക്ക് പോകാതെ നോക്കാൻ സഹായിക്കും.
മരുന്നുകൾ കൊണ്ട് മാറാത്ത ഗ്രേഡ് 2, 3, 4 അവസ്ഥയിലുള്ളവർക്ക് പരമ്പരാഗതമായി ഹെമറോയ്ഡക്റ്റമി (Hemorrhoidectomy) എന്ന സർജറിയാണ് നിർദ്ദേശിക്കാറുള്ളത്. ഇത് സാധാരണ സർജറി വഴിയോ, സ്റ്റാപ്ലർ ഉപയോഗിച്ചോ, ലേസർ മുഖേനയോ ചെയ്യാവുന്നതാണ്. എന്നാൽ സർജറിക്ക് ശേഷം രക്തസ്രാവം, അണുബാധ, മൂത്രതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ ചിലരിൽ കണ്ടുവരാറുണ്ട്.
പ്രൊസീജർ: എൻഡോസ്കോപ്പി അല്ലെങ്കിൽ കൊളോണോസ്കോപ്പി വഴി പൈൽസിന്റെ താഴെയുള്ള ഭാഗത്ത് ഒരു ബാൻഡ് ഇട്ടു വെക്കുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ പൈൽസ് തനിയെ കൊഴിഞ്ഞു പോകും.
ഡേ കെയർ ചികിത്സ: ഹോസ്പിറ്റൽ അഡ്മിഷൻ ആവശ്യമില്ല. രാവിലെ വന്ന് ചികിത്സ കഴിഞ്ഞ് വൈകിട്ട് മടങ്ങാം.
വേഗത്തിലുള്ള റിക്കവറി: രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം മാത്രം മതിയാകും.
സുരക്ഷിതം: ഹൃദയസംബന്ധമായതോ ശ്വാസകോശ സംബന്ധമായതോ ആയ അസുഖങ്ങളുള്ളവർക്കും അനസ്തീഷ്യ നൽകാൻ ബുദ്ധിമുട്ടുള്ളവർക്കും ഈ ചികിത്സാ രീതി വളരെ ഫലപ്രദമാണ്.
Senior Consultant
Medical Gastroenterology And GI Endoscopy