• English
  • عربي / Arabic
  • മലയാളം / Malayalam

കുഞ്ഞുങ്ങളിലെ തക്കാളിപ്പനി (ഹാൻഡ് ഫുട് മൗത്ത് ഡിസീസ്): ലക്ഷണങ്ങളും ചികിത്സയും

26 June 2026
തക്കാളിപ്പനി അഥവാ ഹാൻഡ് ഫുട് മൗത്ത് ഡിസീസ് സാധാരണയായി ഒരു വയസ്സു മുതൽ അഞ്ചു വയസ്സു വരെയുള്ള കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ഒരു വൈറൽ പനിയാണ്.  മിക്ക കേസുകളിലും സാധാരണ പനിക്കുള്ള മരുന്നുകൾ ഉപയോഗിച്ച് രോഗം ഭേദമാകാറുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ചില സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ചികിത്സ സ്വീകരിക്കേണ്ടത് പ്രധാനമാണ്. കുട്ടികളിലെ തക്കാളി പനിയെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ.  സച്ചിൻ മാത്യു ജോസ് സംസാരിക്കുന്നു. 

തക്കാളിപ്പനി (ഹാൻഡ് ഫുട് മൗത്ത് ഡിസീസ്) എന്താണ്?

തക്കാളിപ്പനി അഥവാ ഹാൻഡ് ഫുട് മൗത്ത് ഡിസീസ് സാധാരണയായി ഒരു വയസ്സു മുതൽ അഞ്ചു വയസ്സു വരെയുള്ള കുഞ്ഞുങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരുതരം വൈറൽ ഫീവർ ആണ്.


തക്കാളിപ്പനിയുടെ സാധാരണ ലക്ഷണങ്ങൾ

  • കയ്യിലും കാലിലും ചൊറിച്ചിൽ
  • ചെറിയ ചിക്കൻപോക്സ് പോലെയുള്ള പാടുകൾ
  • ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്
  • തക്കാളിപ്പനിയുടെ ചികിത്സ

99% കേസുകളിലും സാധാരണ രീതിയിലുള്ള പാരസിറ്റമോൾ, ഐബുപ്രോഫൻ പോലെയുള്ള പനിക്കുള്ള മരുന്നുകൾ കൊണ്ട് തന്നെ ഇത് ഭേദമാകുന്നതാണ്.

തക്കാളിപ്പനിയിൽ ഉണ്ടാകാവുന്ന സങ്കീർണതകൾ

ചില ഘട്ടങ്ങളിൽ തക്കാളിപ്പനി ചില കോംപ്ലിക്കേഷനുകൾ ഉണ്ടാക്കാവുന്നതാണ്. കുട്ടികൾ ഭക്ഷണം കഴിക്കാതെ നിർജലീകരണം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.


എപ്പോൾ ഡോക്ടറെ സമീപിക്കണം?

ഇത് സാധാരണമായ ഒരു വൈറൽ അസുഖമാണെന്ന് മനസ്സിലാക്കണം. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറെ കണ്ട് കൃത്യമായി മരുന്നുകൾ സ്വീകരിക്കണം. ഇതോടൊപ്പം മറ്റേതെങ്കിലും കോംപ്ലിക്കേഷനുകളോ മറ്റ് ലക്ഷണങ്ങളോ കാണുകയാണെങ്കിൽ തീർച്ചയായും ഒരു പീഡിയാട്രീഷ്യന്റെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്.

Dr. Sachin is an experienced Pediatric Intensivist with advanced expertise in Pediatric Intensive Care. He completed specialized training in Critical Care Medicine at Rainbow Children's Hospital and further enhanced his skills through the MTI Fellowship at Great Ormond Street Hospital, one of the world’s leading pediatric teaching hospitals.

Share this video:
Dr. Sachin Mathew Jose

Dr. Sachin Mathew Jose

Paediatrics And Neonatology

BMH Perumbavoor

Launching soon

Learn More

Coming soon