Medical Gatro Dr Biju IK explains Milk Health Benefits

പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? തെറ്റിദ്ധാരണകളും വസ്തുതകളും

നമ്മുടെ നിത്യജീവിതത്തില്‍ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കാറുണ്ട്. ആരോഗ്യകരമായ ശീലങ്ങള്‍ എന്ന് കരുതി നാം വര്‍ഷങ്ങളായി പിന്തുടരുന്ന പല കാര്യങ്ങളും കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുകയോ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കപ്പെടുകയോ ചെയ്യാറുണ്ട്. ചെറിയ പ്രായം മുതലേ ആഹാരക്രമത്തിനന്ര്‍റെ ഭാഗമായി മാറിയ പാലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പാല്‍ ഒരു നല്ല സമീകൃത ആഹാരമാണെങ്കിലും, മുതിര്‍ന്നവര്‍ പാല്‍ കുടിക്കുന്നത് സംബന്ധിച്ച് സമൂഹത്തില്‍ നിരവധി സംശയങ്ങളും ചര്‍ച്ചകളും നിലനില്‍ക്കുന്നുണ്ട്.   

പാലിന്റെ ഉപയോഗത്തെക്കുറിച്ചും ശീലങ്ങളില്‍ കൊണ്ടുവരുവാന്‍ സാധിക്കുന്ന മാറ്റങ്ങളെക്കുറിച്ചും വിശദീകരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ ബിജു ഐ കെ

മുതിർന്നവർ പാൽ കുടിക്കുമ്പോൾ അസ്വസ്ഥതകൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

മനുഷ്യരിൽ പ്രായം കൂടുന്നതിനനുസരിച്ച് പാൽ ദഹിപ്പിക്കാൻ സഹായിക്കുന്ന ലാക്ടേസ് എന്ന എൻസൈം ഡെഫിഷ്യന്റ് ആയി വരാറുണ്ട്. ലാക്ടേസ് ഡെഫിഷ്യൻസി ഉള്ള ആളുകൾ പാൽ കുടിച്ചാൽ വയറ് കഴച്ചിൽ, വയറ് ഭയങ്കരമായി വീർക്കുക, അബ്ഡോമിനകത്ത് ഭയങ്കര സൗണ്ട് ഉണ്ടാവുക, അരമണിക്കൂർ കഴിയുമ്പോൾ തന്നെ ടോയ്‌ലറ്റിൽ പോകേണ്ടി വരിക തുടങ്ങിയ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.

Read Also: വയറുവേദന പൊക്കിളിന് ചുറ്റും തുടങ്ങി വലതുവശത്തേക്ക് വ്യാപിക്കുന്നുണ്ടോ? കുട്ടികളിലെ അപ്പൻഡിസൈറ്റിസ് ലക്ഷണങ്ങൾ

മുതിർന്നവർ എല്ലാവരും നിർബന്ധമായും പാൽ കുടിക്കേണ്ടതുണ്ടോ?

പാലിനോട് വലിയൊരു ബിഗ് നോ പറയേണ്ടതില്ലെങ്കിലും, മുതിർന്നവരെ സംബന്ധിച്ചിടത്തോളം പാൽ ഭയങ്കര ബെനിഫിഷ്യൽ ആണെന്ന് പറയാനാകില്ല. ഒരാൾ സ്ഥിരമായി പാൽ കുടിച്ച് ശീലിച്ച ആളാണെങ്കിൽ, മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അത് തുടരാവുന്നതാണ്. എന്നാൽ ഇതുവരെ പാൽ കുടിക്കാത്ത ഒരാൾ മറ്റ് അസുഖങ്ങൾ വരാതിരിക്കാൻ വേണ്ടി പുതുതായി പാൽ കുടിച്ച് നോക്കേണ്ട ആവശ്യമില്ല.

Read Also: വെറും വയറ്റിൽ കാപ്പി കുടിക്കാറുണ്ടോ? ഒഴിവാക്കേണ്ട ശീലങ്ങൾ

ഫാറ്റി ലിവറും മറ്റ് ലിവർ അസുഖങ്ങളും ഉള്ളവർ പാൽ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

പാലിന്റെ അകത്ത് അത്യാവശ്യം നല്ല ഫാറ്റ് കണ്ടന്റുകളും കാലറികളും അടങ്ങിയിട്ടുണ്ട്. അതിനാൽ ഫാറ്റി ലിവർ ഉള്ളവർ പാലിൽ അടങ്ങിയിരിക്കുന്ന കാലറികളും ഫാറ്റുകളും കണക്കാക്കിക്കൊണ്ട് വേണം പാൽ കുടിക്കാൻ.

ഏതൊക്കെ രോഗമുള്ളവരാണ് പാൽ ഒഴിവാക്കുന്നത് നല്ലത്?

കുടലുമായി ബന്ധപ്പെട്ട ചില അസുഖങ്ങൾ (Intestinal diseases) ഉള്ള രോഗികൾ പാൽ ഒഴിവാക്കുന്നത് നല്ലതാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട രോഗങ്ങൾ:

  • ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (Inflammatory Bowel Disease)
  • അൾസറേറ്റീവ് കൊളൈറ്റിസ് (Ulcerative Colitis)
  • ക്രോൺസ് ഡിസീസ് (Crohn's Disease)
  • ഇറിറ്റബിൾ ബവൽസ് (Irritable Bowels)

ഇത്തരം രോഗികളോട് പാൽ ഒഴിവാക്കാനാണ് വൈദ്യശാസ്ത്രത്തിൽ നിർദ്ദേശിക്കാറുള്ളത്.


About The Author

Dr Biju I K

Dr Biju I K

Medical Gastroenterology And GI Endoscopy