കുട്ടികളിൽ കണ്ടുവരുന്ന വിട്ടുമാറാത്ത ജലദോഷം, മൂക്കടപ്പ്, ചെവി ഇൻഫെക്ഷൻ എന്നിവ പലപ്പോഴും മാതാപിതാക്കൾ ഗൗരവമായി എടുക്കാറില്ല. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾക്കൊപ്പം കുട്ടികൾ വായ് തുറന്ന് ഉറങ്ങുകയോ കൂർക്കംവലി പ്രകടിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് 'അഡിനോയ്ഡ് ഹൈപ്പർട്രോഫി' (Adenoid Hypertrophy) എന്ന അവസ്ഥയുടെ ലക്ഷണമായിരിക്കാം.
ഈ രോഗം എങ്ങനെയാണ് കണ്ടുപിടിക്കുന്നതെന്നും ഇതിന്റെ വിവിധ ചികിത്സാ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നും പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഇഎന്‍ടി ആന്‍ഡ് ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ്
ഡോ ആദര്‍ശ് പണിക്കര്‍ വിശദീകരിക്കുന്നു
അഡിനോയ്ഡ്സ് എങ്ങനെയാണ് കണ്ടുപിടിക്കുന്നത്?
കുട്ടികളിലെ അഡിനോയ്ഡ്സ് തിരിച്ചറിയാൻ സങ്കീർണ്ണമായ പരിശോധനകൾ ആവശ്യമില്ല. ലളിതമായ ഒരു എക്സ്-റേയിലൂടെയോ (X-ray) എൻഡോസ്കോപ്പിയിലൂടെയോ (Endoscopy) അഡിനോയ്ഡ്സ് കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കും.
അഡിനോയ്ഡ്സിന്റെ ചികിത്സാ രീതികൾ
അസുഖത്തിന്റെ തീവ്രതയും ഗ്രേഡും അനുസരിച്ച് പ്രധാനമായും രണ്ടുതരത്തിലാണ് ഇതിന് ചികിത്സ നൽകുന്നത്:
മരുന്നുകൾ വഴിയുള്ള ചികിത്സ: ചെറിയ തോതിലുള്ള അഡിനോയ്ഡ്സ് ഒക്കെ ആണെങ്കിൽ മൂക്കിലേക്ക് അടിക്കുന്ന നേസൽ സ്പ്രേ (Nasal Spray) ഉപയോഗിച്ചോ, ആന്റി അലർജി മെഡിസിൻസ് (Anti-allergy medicines) നൽകിയോ അഡിനോയ്ഡ്സ് ചുരുക്കി കൊണ്ടുവരാൻ പറ്റും.
ശസ്ത്രക്രിയ വഴിയുള്ള ചികിത്സ: മരുന്നുകൾ കൊണ്ട് റെസ്പോൺസ് ഇല്ലാത്ത കുട്ടികളിൽ അല്ലെങ്കിൽ ഗ്രേഡ് ഫോർ ഒബ്സ്ട്രക്റ്റീവ് (Grade 4 obstructive) അഡിനോയ്ഡ്സ് ഉള്ള കുട്ടികളിൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നു. ലളിതമായ 'എൻഡോസ്കോപിക് കോബ്ലേഷൻ അഡിനോയ്ഡെക്ടമി'യിലൂടെ (Endoscopic Coblation Adenoidectomy) അഡിനോയ്ഡ്സ് പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കും.
എൻഡോസ്കോപിക് കോബ്ലേഷൻ അഡിനോയ്ഡെക്ടമിയുടെ പ്രത്യേകതകൾ
ഈ ശസ്ത്രക്രിയ പൂർണ്ണമായും എൻഡോസ്കോപ്പിക് രീതിയിൽ ചെയ്യുന്നതിനാൽ കുട്ടിയുടെ മുഖത്ത് പാടുകളോ തിന്നലുകളോ ഒന്നും തന്നെ ഉണ്ടാവുകയില്ല.
ഇതൊരു ഡേ കെയർ സർജറിയാണ് . അതുകൊണ്ട് രാവിലെ സർജറി കഴിഞ്ഞാൽ വൈകുന്നേരം തന്നെ കുട്ടിയുമായി വീട്ടിലോട്ട് പോകാൻ സാധിക്കും. ഒന്നുരണ്ട് ദിവസത്തിനുള്ളിൽ തന്നെ കുട്ടികളെ സാധാരണ രീതിയിൽ സ്കൂളിലേക്ക് വിടാനും പറ്റുന്നതാണ്.
Dr Adarsh Panicker is a Consultant ENT Surgeon at Baby Memorial Hospital, Payyannur, with 5 years specialised clinical experience. Trained at the premier national institute of ENT, MADRAS ENT RESEARCH FOUNDATION, CHENNAI, under the mentorship of Padmashri Professor Dr Mohan Kameswaran, he brings advanced proficiency in Vertigo management, Allergic rhinitis and Nose and Ear surgeries.