• English
  • عربي / Arabic
  • മലയാളം / Malayalam

നവജാത ശിശുക്കളിലെ മഞ്ഞപ്പ്: മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ

26 June 2026
നവജാത ശിശുക്കളിൽ മഞ്ഞപ്പ് അഥവാ നിയോനാറ്റൽ ഹൈപ്പർബിലിറൂബിനെമിയ (Neonatal Hyperbilirubinemia) സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ്. ജനിക്കുന്ന സമയത്ത് കുഞ്ഞിന്റെ രക്തത്തിലെ ബിലിറൂബിന്റെ അളവ് അല്പം കൂടുതലായിരിക്കാം.പലപ്പോഴും മാതാപിതാക്കളെ സംബന്ധിച്ച് ഇത് ആശങ്കയുണ്ടാക്കാറുണ്ട്. കുഞ്ഞുങ്ങളിലെ മഞ്ഞപ്പിനെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ.സച്ചിൻ മാത്യു ജോസ് വിശദീകരിക്കുന്നു. 

സാധാരണയായി കുഞ്ഞ് ജനിച്ചതിന് ശേഷം 48 മുതൽ 72 മണിക്കൂറിനുള്ളിൽ ലിവറിന്റെ പ്രവർത്തനം സാധാരണ നിലയിലാകുന്നതോടെ ബിലിറൂബിൻ മലം വഴിയും മൂത്രം വഴിയും ശരീരത്തിൽ നിന്ന് പുറത്തുപോകുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ മഞ്ഞപ്പ് കൂടുതലായി തുടരുകയാണെങ്കിൽ ചികിത്സ ആവശ്യമായി വരാം.


നവജാത ശിശുക്കളിലെ മഞ്ഞപ്പ് 

നവജാത ശിശുക്കളിൽ മഞ്ഞപ്പ് അഥവാ നിയോനാറ്റൽ ഹൈപ്പർബിലിറൂബിനീമിയ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ്.
ജനിക്കുന്ന സമയത്ത് കുഞ്ഞിന്റെ രക്തത്തിലെ ബിലിറൂബിന്റെ അളവ് അല്പം കൂടുതലായിരിക്കും. കുഞ്ഞ് ജനിച്ചതിന് ശേഷം 48 മുതൽ 72 മണിക്കൂറിനുള്ളിൽ ലിവറിന്റെ പ്രവർത്തനം സാധാരണ നിലയിലാകുമ്പോൾ ഈ ബിലിറൂബിൻ മലം വഴിയും മൂത്രം വഴിയും ശരീരത്തിൽ നിന്ന് പുറത്തുപോകുന്നതാണ്.

മഞ്ഞപ്പ് കൂടുതലായി തുടരുകയാണെങ്കിൽ എന്ത് സംഭവിക്കും?

ചില സന്ദർഭങ്ങളിൽ മഞ്ഞപ്പ് അധികമായി നിൽക്കുകയാണെങ്കിൽ അത് തലച്ചോറിനെ ബാധിക്കാനും അതുപോലെ തന്നെ മറ്റ് ചില രോഗാവസ്ഥകളിലേക്ക് നയിക്കാനുമുള്ള സാധ്യതയുണ്ട്.


മഞ്ഞപ്പിനുള്ള ചികിത്സ

മഞ്ഞപ്പിന് വളരെ ലളിതമായ ചികിത്സാ മാർഗങ്ങൾ നിലവിലുണ്ട്. ഫോട്ടോതെറാപ്പി പോലുള്ള ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാവുന്നതും വളരെ ലളിതമായ രീതിയിൽ തന്നെ പരിചരിക്കാവുന്നതുമാണ്.

എപ്പോൾ ഡോക്ടറെ സമീപിക്കണം?

കുഞ്ഞുങ്ങളിൽ മഞ്ഞപ്പ് സാധാരണമാണ്. എന്നാൽ അത് ഒരു അളവിൽ കൂടുതലാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് അതിനുവേണ്ട കൃത്യമായ ചികിത്സ സ്വീകരിക്കേണ്ടതാണ്.

Dr. Sachin is an experienced Pediatric Intensivist with advanced expertise in Pediatric Intensive Care. He completed specialized training in Critical Care Medicine at Rainbow Children's Hospital and further enhanced his skills through the MTI Fellowship at Great Ormond Street Hospital

Share this video:
Dr. Sachin Mathew Jose

Dr. Sachin Mathew Jose

Paediatrics And Neonatology

BMH Perumbavoor

Launching soon

Learn More

Coming soon