• English
  • عربي / Arabic
  • മലയാളം / Malayalam

അമിത രോമവളർച്ചയും മൂഡ് ചേഞ്ചസും പിഎംഒഎസ് ലക്ഷണമാണോ? ആഹാരനിയന്ത്രണവും വ്യായാമവും സഹായിക്കുമോ

25 June 2026
സ്ത്രീകളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് വളരെ വ്യാപകമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് പിസിഒഡി (PCOD). എന്നാൽ ഇന്ന് പിസിഒഡി എന്നതിന് ഉപരിയായി 'പിഎംഒഎസ്' (PMOS - Poly Endocrine Metabolic Ovarian Syndrome) എന്ന പേരിലാണ് ഇത് പുതിയതായി അറിയപ്പെടുന്നത്. ഒരു പത്തോ പതിനഞ്ചോ വർഷം മുൻപ് 10 പെൺകുട്ടികളിൽ 4 അല്ലെങ്കിൽ 5 പേർക്കായിരുന്നു ഈ അവസ്ഥയെങ്കിൽ, ഇന്ന് 10-ൽ 8 മുതൽ 9 വരെ സ്ത്രീകളിൽ പിഎംഒഎസ് കണ്ടുവരുന്നുണ്ട്. ഇതിന്റെ ഇൻസിഡൻസ് അഥവാ രോഗബാധിതരുടെ എണ്ണം ഇന്ന് ഒത്തിരി കൂടിവരികയാണ്.

ഇതൊരു ഒരൊറ്റ കാരണം കൊണ്ട് ഉണ്ടാകുന്നതല്ല, മറിച്ച് മൾട്ടിപ്പിൾ ഫാക്ടേഴ്സ് ( എൻഡോക്രൈൻ, മെറ്റബോളിക് കാരണങ്ങൾ) കൊണ്ട് ഉണ്ടാകുന്ന ഒരു എൻഡോക്രൈൻ ഡിസോർഡർ ആണ്. ശരീരത്തിലുണ്ടാകുന്ന ഹോർമോണൽ  കാരണം ഓവറീസിൽ ഒത്തിരി വ്യത്യാസങ്ങൾ ഉണ്ടാവുകയും, ഇൻസുലിൻ റെസിസ്റ്റൻസ് (Insulin Resistance) ഇതിലേക്ക് നയിക്കുകയും ചെയ്യുന്നു. പിഎംഒഎസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും വിവിധ പ്രായത്തിലുള്ളവരിൽ ഇത് എങ്ങനെയാണ് ചികിത്സിക്കേണ്ടതെന്നും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഒബ്സ്റ്റട്രെക്‌സ് ആന്‍ഡ് ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചിനു സൂസന്‍ കുര്യന്‍ വിശദീകരിക്കുന്നു
 

പിഎംഒഎസ് (പിസിഒഡി) പ്രധാന ലക്ഷണങ്ങൾ 


ഈ അവസ്ഥയുള്ള രോഗികളിൽ പല രീതിയിലാണ് ലക്ഷണങ്ങൾ  കാണാറുള്ളത്. 

ഇറെഗുലർ മെൻസസ് (കൃത്യമല്ലാത്ത ആർത്തവം ): പീരിയഡ്സ് ആവാൻ ഒത്തിരി താമസം വരിക, മാസങ്ങളോളം പീരിയഡ്സ് വരാതിരിക്കുക എന്നിവയാണ് പ്രധാന ലക്ഷണം. ചിലർക്ക് വരുന്ന സമയത്ത് ഹെവി ബ്ലീഡിങ് ഉണ്ടാകാം, എന്നാൽ മറ്റു ചിലർക്ക് ഒന്നോ രണ്ടോ മാസം കൂടുമ്പോൾ വരുന്ന ബ്ലീഡിങ് അല്ലെങ്കിൽ ഫ്ലോ വളരെ കുറവായിരിക്കാം.


എക്സസ്സീവ് ഹെയർ ഗ്രോത്ത് (ഹെർസ്യൂട്ടിസം): സ്ത്രീകളിൽ പുരുഷന്മാരുടേതിന് സമാനമായ രീതിയിൽ (Male pattern of hair distribution) കട്ടിയുള്ള രോമവളർച്ച ഉണ്ടാകുന്നു. അപ്പർ ലിപ്സ്, മുഖം, ബ്രെസ്റ്റിന് ചുറ്റും, ചെസ്റ്റിന്റെ സ്റ്റേർണൽ ഏരിയ, അബ്ഡോമിൻ, കൈകാലുകൾ, ഷോൾഡർ, പുറംഭാഗം എന്നിവിടങ്ങളിൽ കട്ടിയുള്ള രോമവളർച്ച തുടങ്ങിയ കണ്ടുവരാറുണ്ട്.

ആക്നീസ് (മുഖക്കുരു): സാധാരണ വരുന്ന മുഖക്കുരു പോലെയല്ലാതെ, ബ്ലാക്ക് കളർ ഡിസ്കളറേഷനോട് കൂടിയ കട്ടിയുള്ളതും നമുക്ക് തൊട്ടറിയാൻ പറ്റുന്നതുമായ മുഖക്കുരു ഉണ്ടാകുന്നു.

ഹെയർ ലോസ് (മുടികൊഴിച്ചിൽ): അമിതമായി മുടി കൊഴിയുന്ന അവസ്ഥ.

മൂഡ് ചേഞ്ചസ് (മാനസികാവസ്ഥയിലെ മാറ്റങ്ങൾ): കൃത്യമായ ഹോർമോൺ സെക്രീഷൻ നടക്കാത്തത് കൊണ്ടുള്ള ഹോർമോണൽ അസന്തുലിതാവസ്ഥ കാരണം എക്സസ്സീവ് ഡിപ്രസ്സീവ് മൂഡ്, അമിതമായ ദേഷ്യം തുടങ്ങിയവ ഉണ്ടാകാം.


എപ്പോഴാണ് പിഎംഒഎസ് ചികിത്സിക്കേണ്ടത്

പീരിയഡ്സ് ഒത്തിരി വൈകുകയോ ആവുകയോ കൃത്യമല്ലാതെ ആവുകയോ ചെയ്യുമ്പോൾ, കൂടാതെ അമിതമായ രോമവളർച്ച, മൂഡ് ഡിസോർഡേഴ്സ്, ശരീരവേദനകൾ (Aches and pains) എന്നിവ ഉണ്ടാകുമ്പോൾ ഇത് കൃത്യമായി ചികിത്സ ചെയ്ത് തന്നെ മുന്നോട്ട് പോകണം. എല്ലാവർക്കും ഒരേ ചികിത്സയല്ല നൽകുന്നത്, ഓരോ പ്രായക്കാരിലും അവരുടെ ആവശ്യങ്ങൾ എന്താണോ അതനുസരിച്ചാണ് മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്യുക.

വിവിധ പ്രായക്കാരിലെ ചികിത്സാ രീതികൾ 

1. 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ 
18 വയസ്സിന് താഴെയുള്ളവർക്ക് നമ്മൾ സാധാരണയായി ജീവിതശൈലി മാറ്റങ്ങൾ  മാത്രമാണ് നിർദ്ദേശിക്കാറുള്ളത്.

2. 20 വയസ്സിന് മുകളിലുള്ളവരിൽ 
20 വയസ്സിന് മുകളിലുള്ള കുട്ടികളിൽ ഹോർമോണൽ ഇംബാലൻസ് കാരണം 3 മാസമോ, 6 മാസമോ, അല്ലെങ്കിൽ ഒരു വർഷം വരെയോ പീരിയഡ് വരാതിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോൾ തീർച്ചയായിട്ടും ട്രീറ്റ്മെന്റ് മൊഡാലിറ്റി വളരെ പ്രധാനമാണ്.  
3. റീപ്രൊഡക്റ്റീവ് ഏജ് ഗ്രൂപ്പിലുള്ളവരിൽ (ഫെർട്ടിലിറ്റി നോക്കുന്നവർ) 
ചെറുപ്പകാലത്ത് തന്നെ ഇത് ട്രീറ്റ് ചെയ്യേണ്ടത് ഭാവിയിലെ ഫെർട്ടിലിറ്റിക്ക് (പ്രഗ്നൻസി ആകാൻ) വേണ്ടിയാണ്. പിസിഒഡിയുടെ പ്രധാന പത്തോളജി എന്ന് പറയുന്നത് ഇതിൽ ഓവുലേഷൻ (അണ്ഡോത്പാദനം) നടക്കുന്നില്ല എന്നതാണ്. ഓവുലേഷൻ ഇല്ലെങ്കിൽ പ്രഗ്നൻസി ഉണ്ടാകില്ല. കൃത്യമായി മന്ത്ലി പീരിയഡ് വന്നാൽ മാത്രമേ ഓവുലേഷൻ ഉണ്ടാവുകയുള്ളൂ.

ഡയറ്റും എക്സസൈസും ചെയ്തിട്ടും പീരിയഡ്സ് റെഗുലർ ആവുകയോ സിംപ്റ്റംസ് കുറയുകയോ ചെയ്യുന്നില്ലെങ്കിൽ ഹോർമോണൽ പിൽസിലേക്ക് മാറേണ്ടത് ആവശ്യമായി വരാം.

ഫെർട്ടിലിറ്റി നോക്കുന്നവർക്ക് ഹോർമോണൽ പിൽസ് നൽകി പീരിയഡ്സ് മാസം മാസം കൃത്യമാക്കിയ ശേഷം, പ്രഗ്നൻസിയെ ഫേവർ ചെയ്യാനുള്ള സപ്പോർട്ടീവ് മരുന്നുകൾ നൽകി എത്രയും നേരത്തെ   ഗർഭധാരണം  പ്ലാൻ ചെയ്യുകയാണ് ചെയ്യാറുള്ളത്.

4. ഫാമിലി കംപ്ലീറ്റ് ചെയ്ത ലേറ്റർ ഏജ് ഗ്രൂപ്പിലുള്ളവരിൽ 
കുട്ടികളൊക്കെ ആയി ഫാമിലി കംപ്ലീറ്റ് ചെയ്തവർക്കും  ഡയറ്റും  എക്സസൈസ് തന്നെയാണ് ഏറ്റവും പ്രധാനം. ഈ പ്രായക്കാരിൽ പീരിയഡ് ഒരു നാലോ അഞ്ചോ ദിവസം അല്ലെങ്കിൽ വൺ വീക്ക് ഒക്കെ ഡിലേ വരുന്നത് കൊണ്ട് തെറ്റില്ല. എന്നാൽ ഒത്തിരി ഡിലേ വന്നു കഴിഞ്ഞാൽ ഹോർമോണൽ മൂഡ് പ്രോബ്ലംസ് കൂടുതലായി വരാൻ സാധ്യതയുണ്ട്.


ഇൻഫെർട്ടിലിറ്റി കഴിഞ്ഞാലും എന്തുകൊണ്ട് ഇത് ട്രീറ്റ് ചെയ്യണം? 

കുട്ടികളൊക്കെ ആയിക്കഴിഞ്ഞാലും പിസിഒഡി ട്രീറ്റ് ചെയ്യേണ്ടതുണ്ട്. കാരണം ഇതിന്റെ അണ്ടർലൈയിങ് കോസ് ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. പലർക്കും സംശയമുള്ള കാര്യമാണ് പിസിഒഡിക്ക് എന്തിനാണ് ഷുഗറിന്റെ ഗുളികകൾ നൽകുന്നത് എന്നത്. ഇത് ഷുഗർ ട്രീറ്റ് ചെയ്യാനല്ല, മറിച്ച് പിസിഒഡി ട്രീറ്റ് ചെയ്യാനാണ് മെറ്റ്ഫോർമിൻ (Metformin) പോലുള്ള ടാബ്ലെറ്റ്സുകൾ നൽകുന്നത്. ഈ മരുന്ന് ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കാനും, അതുവഴിയുണ്ടാകുന്ന ഹോർമോണൽ ഇഷ്യൂസ് മാറ്റി പീരിയഡ്സ് റെഗുലർ ആക്കാനും, മൂഡ് പ്രോബ്ലംസ് പരിഹരിക്കാനും സഹായിക്കുന്നു.

ഡയറ്റും എക്സസൈസും: ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധം 
ഡയറ്റും എക്സസൈസും ഇല്ലാതെ ഒരു പിസിഒഡി ചികിത്സയേ ഇല്ല. ഏത് പ്രായക്കാരാണെങ്കിലും ഇത് നിർബന്ധമാണ്.

ഭക്ഷണക്രമം (Diet): ജങ്ക് ഫുഡ്സ്, പുറത്തുനിന്നുള്ള ഈറ്റിംഗ് ഹാബിറ്റ്സ് എന്നിവ പൂർണ്ണമായും കുറയ്ക്കുക. വീട്ടിൽ നിന്നുള്ള നല്ല ഹെൽത്തിയായ ആഹാരങ്ങൾ കഴിക്കുക.

വ്യായാമം (Exercise): ദിവസവും 20 മുതൽ 30 മിനിറ്റ് വരെ എക്സസൈസ് ചെയ്യണം. നടക്കുമ്പോൾ പാട്ട് പാടാനോ വർത്തമാനം പറയാനോ പറ്റരുത്, അത്രയും ഫാസ്റ്റ് ആയിട്ട് നമ്മുടെ ഹാർട്ട് ബീറ്റ് കൂടണം. അങ്ങനെയുള്ള വ്യായാമമാണ് പിസിഒഡിക്ക് ഏറ്റവും അനുയോജ്യം.

Dr Chinu Susan Kurian is a highly skilled Senior Consultant in Obstetrics & Gynaecology at Baby Memorial Hospital, Calicut, with over 13 years of dedicated experience in women's healthcare and more than 10 years of advanced gynaecological laparoscopic surgery.

Share this video:
Dr Chinu Susan Kurian

Dr Chinu Susan Kurian

Obstetrics And Gynaecology

BMH Perumbavoor

Launching soon

Learn More

Coming soon