ഹൃദ്രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന ഏതൊരാളോടും ഡോക്ടർമാർ ഏറ്റവും കൂടുതൽ നിർദ്ദേശിക്കാറുള്ള ഒരു പരിശോധനയാണ് കൊറോണറി ആൻജിയോഗ്രാം (Coronary Angiogram). എന്നാൽ 'ആൻജിയോഗ്രാം ചെയ്യണം' എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം രോഗികളിലും വലിയൊരു ഭയവും ആശങ്കയും ഉടലെടുക്കാറുണ്ട്. ഇതൊരു സങ്കീർണ്ണമായ ശസ്ത്രക്രിയയാണോ, പ്രൊസീജറിനിടയിൽ കഠിനമായ വേദന അനുഭവപ്പെടുമോ, ഇത് ചെയ്തു കഴിഞ്ഞാൽ ഹൃദയത്തിലെ ബ്ലോക്കുകൾ പൂർണ്ണമായും മാറുമോ എന്നിങ്ങനെ ഒട്ടനവധി സംശയങ്ങളാണ് അവരുടെ മനസ്സിലേക്ക് വരുന്നത്.
ഇത്തരം ഭയങ്ങളും തെറ്റിദ്ധാരണകളും മാറ്റി, ആൻജിയോഗ്രാമിനെക്കുറിച്ചുള്ള യഥാർത്ഥ വസ്തുതകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്
ഡോ. രഘുറാം എ കൃഷ്ണന്‍. ആൻജിയോഗ്രാം എന്നത് ഒരു ചികിത്സയല്ല, മറിച്ച് ഹൃദയത്തിന്റെ ആരോഗ്യം കൃത്യമായി മനസ്സിലാക്കാനുള്ള ഒരു ലളിതമായ പരിശോധന മാത്രമാണ്. ആൻജിയോഗ്രാം ചെയ്യേണ്ടത് ആർക്കൊക്കെയാണ്, അത് എങ്ങനെയാണ് ചെയ്യുന്നത്, പ്രൊസീജറിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഡോക്ടർ വിശദമായി സംസാരിക്കുന്നു.
എന്താണ് ആൻജിയോഗ്രാം? ഇത് ഒരു ചികിത്സയാണോ?
ആൻജിയോഗ്രാം എന്നത് ഒരു പ്രൊസീജർ ടെസ്റ്റ് മാത്രമാണ്. ഇതൊരു ചികിത്സയല്ല. ആൻജിയോഗ്രാം ചെയ്തു കഴിഞ്ഞാൽ ബ്ലോക്കുകൾ മാറുകയില്ല. ഹൃദയ രക്തക്കുഴലുകളിൽ കൊളസ്ട്രോൾ (പ്രത്യേകിച്ച് എൽ.ഡി.എൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്) മൂലമുള്ള ബ്ലോക്കേജ് ഉണ്ടോ, അത് എത്ര ശതമാനം ഉണ്ട്, ഏതൊക്കെ രക്തക്കുഴലുകളെ ബാധിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനുള്ള ടെസ്റ്റാണിത്.
ആൻജിയോഗ്രാം ചെയ്യേണ്ട ആവശ്യം ആർക്കൊക്കെയാണ്?
ഹൃദയാഘാതം: മൈനർ അല്ലെങ്കിൽ മേജർ ഹാർട്ട് അറ്റാക്ക് വരുന്ന സമയത്താണ് ഇതിന്റെ പ്രധാന ആവശ്യം വരുന്നത്.
രോഗലക്ഷണങ്ങൾ ഉള്ളവർ: നടക്കുമ്പോഴോ കയറ്റം കേറുമ്പോഴോ ഉണ്ടാകുന്ന കെതപ്പ്, നെഞ്ചുവേദന, നെഞ്ചിൽ ഭാരം, ചെറിയ എരിച്ചിൽ, അപ്പർ ബാക്കിൽ വേദന, താടിയുടെ അടിയിലെ വേദന (Jaw pain), കയ്യിലോട്ട് വരുന്ന വേദന എന്നിവയുള്ളവർക്ക്.
ട്രെഡ്മിൽ ടെസ്റ്റ് (TMT) പോസിറ്റീവ് ആയവർ: ലക്ഷണങ്ങളുടെ തീവ്രത കുറഞ്ഞവർക്ക് ആദ്യം ട്രെഡ്മിൽ (എക്സസൈസ്) ടെസ്റ്റ് ചെയ്യുകയും, അതിൽ പോസിറ്റീവ് റിസൾട്ട് വരികയും ചെയ്താൽ ആൻജിയോഗ്രാം നിർദ്ദേശിക്കും.
മറ്റ് വിഭാഗങ്ങൾ: ഹാർട്ട് ഫെയിലിയർ ഉള്ള രോഗികൾ, എക്സസൈസ് ചെയ്യാൻ പറ്റാത്ത ഇസിജി (ECG) / എക്കോ (Echo) വ്യതിയാനങ്ങൾ ഉള്ളവർ എന്നിവർക്കും ആൻജിയോഗ്രാം ആവശ്യമാണ്.
ആൻജിയോഗ്രാമിന് ശേഷമുള്ള ചികിത്സാ രീതികൾ
ആൻജിയോഗ്രാമിന് ശേഷമാണ് അടുത്ത ഘട്ട ചികിത്സ തീരുമാനിക്കുന്നത്:
മെഡിക്കൽ മാനേജ്മെന്റ്: തീവ്രമല്ലാത്ത ബ്ലോക്കുകൾക്ക് മരുന്നുകൾ കൊണ്ടുള്ള ചികിത്സ.
ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപാസ് സർജറി: ബ്ലോക്കുകൾ കൂടുതലാണെങ്കിൽ ആൻജിയോപ്ലാസ്റ്റിയോ ബൈപാസ് സർജറിയോ റെക്കമെൻഡ് ചെയ്യാം.
ആൻജിയോഗ്രാം എങ്ങനെയാണ് ചെയ്യുന്നത്?
കൈ അല്ലെങ്കിൽ കാലിലെ പ്രധാന രക്തധമനികളിലൂടെ 'കത്തീറ്റർ' എന്ന പ്ലാസ്റ്റിക് ട്യൂബ് ഇൻസേർട്ട് ചെയ്ത് ഹാർട്ടിലേക്ക് കടത്തുന്നു. ഹാർട്ടിന്റെ അയോട്ട എന്ന ഭാഗത്ത് അയോഡിൻ ബേസ്ഡ് ഡൈ (Iodine-based dye) ഇൻജക്ട് ചെയ്ത ശേഷം കണ്ടിന്യൂസ് എക്സ്-റേ എടുത്താണ് ബ്ലോക്കുകൾ നിർണ്ണയിക്കുന്നത്.
ആൻജിയോഗ്രാം വേദനയുള്ള ഒന്നാണോ? എന്തൊക്കെ മുൻകരുതലുകൾ വേണം?
ആൻജിയോഗ്രാം ഒരു പെയിൻലെസ് പ്രൊസീജറാണ്.
വേദന: ലോക്കൽ അനസ്തീസിയ നൽകുന്നതിനാൽ ചെറിയൊരു പിൻ പ്രിക് (Pin prick) വേദന മാത്രമേ ഉണ്ടാകൂ.
സമയദൈർഘ്യം: പ്രൊസീജർ ടൈം 10 മുതൽ 20 മിനിറ്റ് (അല്ലെങ്കിൽ 5 മുതൽ 10 മിനിറ്റ്) മാത്രമാണ്.
വിശ്രമം:
കാല് വഴിയാണ് ചെയ്യുന്നതെങ്കിൽ 4 മുതൽ 6 മണിക്കൂർ വരെ കംപ്ലീറ്റ് റെസ്റ്റ് വേണം.
കൈ വഴിയാണെങ്കിൽ 3 മുതൽ 5 മണിക്കൂറിനുള്ളിൽ (അല്ലെങ്കിൽ 4 മുതൽ 5 മണിക്കൂറിനുള്ളിൽ) ഡിസ്ചാർജ് ചെയ്യാം.
രണ്ടു ദിവസം കൈകൊണ്ട് ഭാരപ്പെട്ട ജോലികൾ ചെയ്യരുത് എന്നതൊഴിച്ചാൽ ബെഡ് റെസ്റ്റിന്റെ ആവശ്യമില്ല
Dr Raghuram A Krishnan is a highly accomplished Senior Consultant in Interventional Cardiology at Baby Memorial Hospital, Calicut, with 14 years of dedicated clinical practice. Trained at the renowned Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST), he holds a DM in Cardiology and a Post-Doctoral Fellowship in Interventional Cardiology