• English
  • عربي / Arabic
  • മലയാളം / Malayalam

കാലിലെ രക്തയോട്ടക്കുറവും ഗ്യാങ്ഗ്രീനും: ഹൈബ്രിഡ് ആർട്ടീരിയൽ റീവാസ്കുലറൈസേഷൻ (HARV) നൂതന ചികിത്സാ രീതികൾ

14 July 2026
ഇന്നത്തെ കാലത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു അസുഖമാണ് ഡയബറ്റിസ്. ഡയബറ്റിസിന്റെ കോംപ്ലിക്കേഷൻ ആയിട്ടാണ് അഥറോസ്ക്ലോറോസിസ് ഉണ്ടാകുന്നത്. ശരീരത്തിലെ പ്രധാന രക്തക്കുഴലുകളിലെല്ലാം കൊഴുപ്പടിഞ്ഞുകൂടി അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയാൻ ഇത് കാരണമാകുന്നു. ഇങ്ങനെ കാലിലെ രക്തക്കുഴലുകളിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ നടക്കുമ്പോൾ വേദന, ചെറിയ മുറിവുകൾ ഉണ്ടായാൽ ഉണങ്ങാനുള്ള താമസം എന്നിവ അനുഭവപ്പെടുകയും, അവസാനം കാല് നഷ്ടപ്പെടുന്ന അവസ്ഥയായ ഗ്യാങ്ഗ്രീനിലേക്ക് ഇത് എത്തിച്ചേരുകയും ചെയ്യുന്നു.

ഇത്തരം സാഹചര്യങ്ങളിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ലഭ്യമാക്കിയിട്ടുള്ള നൂതന സാങ്കേതികവിദ്യയാണ് ഹൈബ്രിഡ് ആർട്ടീരിയൽ റീവാസ്കുലറൈസേഷൻ (Hybrid Arterial Revascularization). കാലിലേക്കുള്ള രക്തയോട്ടം പരമാവധി വർദ്ധിപ്പിച്ച് കാലുകൾ മുറിച്ചുമാറ്റുന്നതിൽ നിന്നും സംരക്ഷിക്കുക എന്നതാണ് ഈ സങ്കര ചികിത്സാ രീതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ചീഫ് & സീനിയർ കൺസൾട്ടന്റ് കാർഡിയോ തൊറാസിക് സർജനും ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ഡോ. ഹരിലാൽ വി നമ്പ്യാർ വ്യക്തമാക്കുന്നു.

കാലിലെ രക്തയോട്ടക്കുറവും അതിന്റെ ലക്ഷണങ്ങളും
ശരീരത്തിലെ പ്രധാന രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അഥറോസ്ക്ലോറോസിസ് എന്ന അവസ്ഥ മൂലം കാലുകളിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. ഇത്തരത്തിൽ രക്തയോട്ടം കുറയുമ്പോൾ പ്രധാനമായും താഴെ പറയുന്ന ലക്ഷണങ്ങളാണ് രോഗികളിൽ കാണപ്പെടുന്നത്:

  • നടക്കാനുള്ള വേദന
  • കാലിൽ ചെറിയ മുറിവുകളുണ്ടായാൽ ഉണങ്ങാനുള്ള താമസം
  • രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ കാല് നഷ്ടപ്പെടുന്ന ഗ്യാങ്ഗ്രീൻ (Gangrene) എന്ന അവസ്ഥ

പരമ്പരാഗത ചികിത്സാ രീതികൾ 


കാലിലെ രക്തയോട്ടക്കുറവ് പരിഹരിക്കാൻ വിവിധ ഘട്ടങ്ങളിലായി പല ചികിത്സാ രീതികളും ലഭ്യമാണ്.

തുടക്കത്തിലുള്ള അവസ്ഥയിൽ: ഷുഗർ നിയന്ത്രിക്കുകയും, കൊളസ്ട്രോളിനുള്ള മരുന്നുകൾ കഴിക്കുകയും, കാലിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടാനുള്ള മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നു.


ആൻജിയോഗ്രാം ടെസ്റ്റ്: മരുന്നുകളിലൂടെ ഫലം കിട്ടാത്ത കേസുകളിൽ, രക്തക്കുഴലുകളുടെ അവസ്ഥ മനസ്സിലാക്കാനും എവിടെയൊക്കെയാണ് ബ്ലോക്കുകൾ എന്ന് കൃത്യമായി അറിയാനും ആൻജിയോഗ്രാം ടെസ്റ്റ് ചെയ്യുന്നു.

ആൻജിയോപ്ലാസ്റ്റി & സ്റ്റെൻഡിങ്: ആൻജിയോഗ്രാം പരിശോധനയെ അടിസ്ഥാനമാക്കി രക്തക്കുഴലിനുള്ളിലെ ബ്ലോക്കുകൾ വികസിപ്പിച്ചു കൊടുക്കുന്ന രീതിയാണ് ആൻജിയോപ്ലാസ്റ്റി. ചില ബ്ലോക്കുകൾ വെറുതെ വികസിപ്പിച്ചാൽ മാത്രം നിലനിൽക്കാത്തതിനാൽ അവിടെ സ്റ്റെൻഡിങ് രീതി അവലംബിക്കുന്നു.

ബൈപാസ് സർജറി: നീളം കൂടിയ ബ്ലോക്കുകൾ ആണെങ്കിൽ സ്റ്റെൻഡിങ്ങിനേക്കാൾ ഫലം തരിക ബൈപാസ് സർജറിയാണ്. കൃത്രിമ രക്തക്കുഴലുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ രോഗിയുടെ സ്വന്തം കാലിലെ ഞരമ്പുകൾ ഉപയോഗിച്ചോ ഈ ബ്ലോക്കുകളെ ബൈപാസ് ചെയ്യുന്നു.

ഹൈബ്രിഡ് ആർട്ടീരിയൽ റീവാസ്കുലറൈസേഷൻ



പല ഹോസ്പിറ്റലുകളിലും ഇതിൽ ഏതെങ്കിലും ഒരു ചികിത്സാ രീതി മാത്രമായിരിക്കും ലഭ്യമായിട്ടുണ്ടാകുക. എന്നാൽ ഒരു ചികിത്സാ രീതിയും 100% പെർഫെക്റ്റ് എന്ന് പറയാൻ സാധിക്കില്ല. ഇതിനൊരു പരിഹാരമായി മൂന്ന് ചികിത്സാ രീതികളുടെയും (ആൻജിയോപ്ലാസ്റ്റി, സ്റ്റെൻഡിങ്, ബൈപാസ് സർജറി) ഒരു ഹൈബ്രിഡ് ഇൻറഗ്രേറ്റഡ്  രീതിയാണ്ആ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അവലംബിക്കുന്നത്. ഇതാണ് ഹൈബ്രിഡ് ആർട്ടീരിയൽ റീവാസ്കുലറൈസേഷൻ.


ഈ നൂതന സാങ്കേതികവിദ്യയിൽ ബ്ലോക്കുകളുടെ അവസ്ഥ അനുസരിച്ച് താഴെ പറയുന്ന രീതികൾ ഒന്നിച്ച് ഉപയോഗിക്കുന്നു:

  • നീളം കൂടിയ ബ്ലോക്കുകൾക്ക് ബൈപാസ് സർജറി ചെയ്യുന്നു.
  • നീളം കുറഞ്ഞ ചില ബ്ലോക്കുകൾക്ക് സ്റ്റെൻഡിങ് നൽകുന്നു.
  • മുട്ടിന് താഴെയുള്ള ചെറിയ രക്തക്കുഴലുകൾ ആൻജിയോപ്ലാസ്റ്റിയിലൂടെ വികസിപ്പിച്ചു കൊടുക്കുന്നു.

ഈ ചികിത്സയുടെ പ്രയോജനങ്ങൾ 


ഏതു രീതിയിലെങ്കിലും കാലിലേക്കുള്ള രക്തയോട്ടം പരമാവധി കൂട്ടുക  എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം. അങ്ങനെ പരമാവധി രക്തയോട്ടം പുനഃസ്ഥാപിക്കാൻ സാധിക്കുമ്പോൾ കാലുകൾ ഗ്യാങ്ഗ്രീൻ എന്ന അവസ്ഥയിലേക്ക് എത്താതിരിക്കാനും പല കാലുകളും മുറിച്ചുമാറ്റലിൽ നിന്ന് രക്ഷിക്കാനും സാധിക്കും.

ഒരുപക്ഷേ ഗ്യാങ്ഗ്രീൻ ബാധിച്ച കാലുകളാണെങ്കിൽ പോലും, മുട്ടിന് മുകളിൽ വെച്ച് മുറിച്ചുകളയേണ്ടി വരുന്ന സാഹചര്യങ്ങളിൽ നിന്ന് മാറി മുട്ടിന് താഴെ മാത്രം മുറിച്ചാൽ മതിയെന്ന അവസ്ഥയിലേക്കോ, അല്ലെങ്കിൽ ചില വിരലുകൾ മാത്രം നഷ്ടപ്പെടുന്ന രീതിയിലേക്കോ m കുറച്ചു കൊണ്ടുവരാൻ ഈ ചികിത്സയിലൂടെ സാധിക്കും. സിഗ്നിഫിക്കൻറ് ആയിട്ടുള്ള ശതമാനം രോഗികളിലും ഈ സങ്കര നൂതന ചികിത്സാ രീതി ഫലം കണ്ടിട്ടുണ്ട്. 

Dr Harilal V. Nambiar is the Chief Cardiothoracic & Vascular Surgeon at Baby Memorial Hospital, Calicut, with over 28 years of distinguished clinical experience in advanced cardiac, thoracic, and major vascular surgeries.

Share this video: