റോബോട്ടിക് സർജറിയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. റോബോട്ട് തന്നെയാണ് സർജറി ചെയ്യുന്നത് എന്ന തെറ്റായ ധാരണ മാറ്റിവെക്കേണ്ടതുണ്ട്. റോബോട്ടിക് സർജറിയിൽ യന്ത്രത്തെ പൂർണ്ണമായും നിയന്ത്രിക്കുന്നത് ഒരു സർജൻ തന്നെയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസോ അല്ലെങ്കിൽ ഓട്ടോമാറ്റിക് സംവിധാനങ്ങളോ അല്ല ഇതിൽ പ്രവർത്തിക്കുന്നത്, മറിച്ച് സർജന്റെ വൈദഗ്ധ്യവും പ്രത്യേക പരിശീലനവുമാണ് ഈ സർജറിയെ വിജയകരമാക്കുന്നത്. പ്രത്യേകിച്ച് ക്യാൻസർ സർജറികളിലാണ് റോബോട്ടിക് സർജറിയുടെ ഗുണങ്ങൾ ഏറെ പ്രയോജനപ്പെടുന്നത്. കൃത്യമായ കേസ് സെലക്ഷൻ നടത്തി വേണം ഏതെല്ലാം രോഗികൾക്കാണ് റോബോട്ടിക് സർജറി ചെയ്യേണ്ടത് എന്ന് തീരുമാനിക്കാൻ. ശരീരത്തിലെ പ്രധാനപ്പെട്ട ഞരമ്പുകളും രക്തക്കുഴലുകളും സംരക്ഷിച്ചുകൊണ്ട് അതീവ കൃത്യതയോടെ സർജറി ചെയ്യാൻ സഹായിക്കുന്ന റോബോട്ടിക് സർജറിയെക്കുറിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റ്
ഡോ. ജോണ്‍ ജെ ആലപ്പാട്ട് വിശദീകരിക്കുന്നു
റോബോട്ടിക് സർജറി എന്ന് പറഞ്ഞാൽ റോബോട്ട് സ്വയം ചെയ്യുന്ന സർജറി ആണോ?
എല്ലാവർക്കും ഒരു തെറ്റിദ്ധാരണയാണ് റോബോട്ടിക് സർജറി എന്ന് വെച്ചാൽ റോബോട്ടാണ് സർജറി ചെയ്യുന്നത് എന്ന്. റോബോട്ട് വെറും ഒരു യന്ത്രം മാത്രമാണ്. റോബോട്ടിക് സർജറിയിൽ സർജൻ തന്നെയാണ് റോബോട്ടിനെ കൺട്രോൾ ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസോ അല്ലെങ്കിൽ ഓട്ടോമാറ്റിക് ആയിട്ട് റോബോട്ട് സർജറി ചെയ്യുന്നത് അല്ല. അതിനകത്ത് സർജന്റെ സ്കില്ലും അവർക്കു കിട്ടിയ പരിശീലനവും തന്നെയാണ് റോബോട്ടിക് സർജറി വിജയകരമാക്കുന്നത്.
റോബോട്ടിക് സർജറി കൊണ്ട് രോഗിക്ക് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെയാണ്?
റോബോട്ടിക് സർജറിയുടെ പ്രധാന ഗുണം എന്ന് പറഞ്ഞാൽ നമുക്ക് പ്രിസിഷൻ അഥവാ കൃത്യത ആണ്. വളരെ കൃത്യമായി വളരെ പ്രിസൈസ് ആയിട്ട് നമുക്ക് നമ്മുടെ ശരീരത്തിലുള്ള നെർവ്സ് രക്തക്കുഴലുകൾ തുടങ്ങിയവയെ സംരക്ഷിക്കുവാൻ റോബോട്ടിക് സർജറി സഹായിക്കും.
ഉദാഹരണത്തിന് പെൽവിസ്,മലദ്വാരം മലാശയം, പ്രോസ്റ്റേറ്റ് ഗ്രന്ഥി, ഗർഭപാത്രം തുടങ്ങിയ ഭാഗങ്ങളിൽ സർജറി ചെയ്യുമ്പോൾ ആ ഭാഗത്ത് വരുന്ന ക്യാൻസറിൽ സർജറി ചെയ്യുമ്പോൾ നമുക്ക് മെയിൻ ആയിട്ട് വേണ്ടത് എന്താണെന്ന് വെച്ചാൽ ഈ പ്രിസിഷൻ ആണ്.ഈ റോബോട്ടിക് സർജറിയുടെ ഗുണം എന്താണെന്നുവെച്ചാല്‍
, നെർവ്സ് തുടങ്ങിയവ ത്രിഡിയിൽ പത്തിരിട്ടി വലുപ്പത്തിൽ കാണാൻ സാധിക്കും.
രണ്ടാമത്തെ കാര്യം ഈ പ്രിസിഷൻ കൂടുമ്പോൾ രക്തനഷ്ടം കുറയും, ബ്ലീഡിങ് കുറയും അതോടൊപ്പം സർജറിയുടെ സമയവും കുറയ്ക്കാൻ പറ്റും. അതുമാത്രമല്ല നമുക്ക് ഈ മുറിവിന്റെ വലുപ്പം കുറയ്ക്കാൻ പറ്റും, വേദനയും വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ റിക്കവറിയും പെട്ടന്ന് നടക്കും. പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചു പോകാനും നമുക്ക് ഹെൽപ് ചെയ്യുന്നതാണ് ഈ റോബോട്ടിക് സർജറി.
ഏതെല്ലാം തരം ക്യാൻസർ സർജറികളിലാണ് ഇത് കൂടുതൽ പ്രയോജനപ്പെടുന്നത്?
പ്രധാനമായും ക്യാൻസർ സർജറികളാണ് നമുക്ക് റോബോട്ടിക് സർജറി ഉപയോഗിക്കാൻ പറ്റുന്നത്. ഈ ചില ക്യാൻസർ സർജറികളിൽ, ഉദാഹരണത്തിന് റാഡിക്കൽ പ്രോസ്റ്റെറ്റെക്ടമി, പ്രോസ്റ്റേറ്റിന്റെ ക്യാൻസർ ചെയ്യുമ്പോൾ അല്ലെങ്കിൽ ലോ റെക്റ്റൽ ക്യാൻസർ ചെയ്യുമ്പോൾ മലദ്വാരം മലാശയത്തിന്റെ വളരെ തൊട്ടടുത്ത് ക്യാൻസർ ഉണ്ടാകുമ്പോളൊക്കെ നമുക്ക് ഈ റോബോട്ടിക് സർജറിയുടെ സഹായത്തോടെ ഓപ്പൺ ആക്കാതെ തന്നെ നമുക്ക് താക്കോൽ ദ്വാരത്തിൽ കൂടെ അല്ലെങ്കിൽ മിനിമലി ഇൻവേസിവ് ആയി ചെയ്യാൻ പറ്റും. ഗർഭപാത്രത്തിന്റെ ക്യാൻസർ വളരെ പ്രിസൈസ് ആയിട്ട് ബ്ലീഡിങ് കുറച്ച് നമുക്ക് ചെയ്യാൻ പറ്റുന്നതാണ്.
സാധാരണ ലാപ്രോസ്കോപ്പിക് സർജറിയെ അപേക്ഷിച്ച് റോബോട്ടിക് സർജറിക്കുള്ള പ്രത്യേകതകൾ എന്തൊക്കെയാണ്?
മിനിമലി ഇൻവേസിവ് അല്ലെങ്കിൽ ലാപ്രോസ്കോപ്പിക് ആയിട്ട് നമ്മൾ ചെയ്യുമ്പോൾ സാധ്യതയുണ്ട് വയർ തുറക്കേണ്ടി വരുന്ന ഒരു സാധ്യത ചിലപ്പോൾ ഉണ്ടാകാറുണ്ട്. പക്ഷെ റോബോട്ടിക് സർജറിയിൽ തന്നെ നമ്മൾ ചെയ്യുമ്പോൾ ഈ വയർ തുറക്കേണ്ടി വരുന്ന സാഹചര്യം വളരെ കുറവാണ്. ഒരു സാധാരണ ഒരു ലാപ്രോസ്കോപ്പിനെക്കാളും കൂടുതൽ മൂവ്മെന്റിന്റെ ഫ്രീഡം റോബോട്ടിനുണ്ട്. പെൽവിസിന്റെ ഉള്ളിൽ ഇതിന് താഴോട്ട് കൂടുതൽ ഇറങ്ങി ചെല്ലാനും പറ്റും. ലാപ്രോസ്കോപ്പിക്കിൽ നാല് ഡിഗ്രി ഓഫ് ഫ്രീഡം ആ പറയല്ലോ. റോബോട്ടിന് ഏഴ് ഡിഗ്രി ഓഫ് ഫ്രീഡം ഉണ്ട്. അത് മാത്രമല്ല ഹ്യൂമൻ റിസ്റ്റിന്റെ എല്ലാ ചലനങ്ങളും ഈ റോബോട്ടിന് ചെയ്യാനും പറ്റും.
Dr. John J Alapatt is an accomplished Surgical Oncologist with expertise in complex cancer surgerie