നട്ടെല്ലിലെ ശസ്ത്രക്രിയകളെക്കുറിച്ചുള്ള ഭയവും ആശങ്കയും ഇന്ന് സാധാരണമാണ്. എന്നാല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ, വലിയ മുറിവുകളില്ലാതെ അതിവേഗം സുഖം പ്രാപിക്കാന്‍ സഹായിക്കുന്ന 'എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി' ഇന്ന് ലഭ്യമാണ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജന്‍ ഡോ. സന്ദേശ് പാച്ചെ ഈ ആധുനിക ചികിത്സാരീതിയുടെ ഗുണങ്ങളെക്കുറിച്ചും ഇത് എങ്ങനെയൊക്കെ രോഗികള്‍ക്ക് പ്രയോജനപ്പെടുമെന്നും വിശദീകരിക്കുന്നു.
മുട്ടിലും മറ്റ് അവയവങ്ങളിലും നിലവിലുള്ള കീ ഹോള്‍ ശസ്ത്രക്രിയകള്‍ പോലെ തന്നെ നട്ടെല്ലിലെ ചികിത്സാരീതികളും ഇപ്പോള്‍ എന്‍ഡോസ്‌കോപ്പിക് രീതിയിലേക്ക് മാറിയിരിക്കുകയാണ്.പഴയകാലത്ത് വലിയ മുറിവുകളുണ്ടാക്കി പേശികളും എല്ലുകളും മുറിച്ചുമാറ്റിയാണ് നട്ടെല്ലിലെ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. എന്നാല്‍ മൈക്രോസ്‌കോപ്പിക് ശസ്ത്രക്രിയകളിലൂടെ മുറിവുകളുടെ വലിപ്പം കുറയുകയും, ഇപ്പോള്‍ ഏറ്റവും പുതിയ രീതിയായ എന്‍ഡോസ്‌കോപ്പിക് സര്‍ജറിയിലൂടെ വളരെ ലളിതമായി ഇത് നിര്‍വ്വഹിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
എന്താണ് എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി?
നട്ടെല്ലിലെ പേശികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെ ചെറിയ ട്യൂബുകള്‍ കടത്തിവിട്ട് നടത്തുന്ന ശസ്ത്രക്രിയയാണിത്. ഇതിലൂടെ ഡിസ്‌ക് ഫ്രാഗ്മെന്റുകളോ ഡിസ്‌ക് കംപ്രഷനോ നീക്കം ചെയ്ത് ഞരമ്പുകളെ സ്വതന്ത്രമാക്കാന്‍ സാധിക്കുന്നു. വെറും 6 മുതല്‍ 8 മില്ലിമീറ്റര്‍ വരെയുള്ള ചെറിയ സുഷിരത്തിലൂടെയാണ് ഈ പ്രൊസീജര്‍ ചെയ്യുന്നത്.
എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറിയുടെ ഗുണങ്ങള്‍
ചെറിയ മുറിവുകള്‍: 6 മുതല്‍ 8 മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള ഇന്‍സിഷന്‍ ആയതിനാല്‍ ശസ്ത്രക്രിയക്ക് ശേഷം പാടുകള്‍ ഉണ്ടാകില്ല.
ഡേ കെയര്‍ പ്രൊസീജര്‍: രോഗിക്ക് വേഗത്തില്‍ വീട്ടില്‍ പോകാന്‍ സാധിക്കുന്നു.
കുറഞ്ഞ രക്തനഷ്ടം: ശസ്ത്രക്രിയക്കിടയിലുള്ള ബ്ലഡ് ലോസ് വളരെ കുറവോ അല്ലെങ്കില്‍ തീരെ ഇല്ലാത്ത അവസ്ഥയോ ആണ്.
സങ്കീര്‍ണ്ണതയില്ലാത്ത അനസ്‌തേഷ്യ: വളരെ ലളിതമായ അനസ്‌തേഷ്യ രീതികള്‍ മതിയാകും.
സ്ഥിരത: മസിലുകളോ ബോണോ അധികം മുറിച്ചുമാറ്റാത്തതിനാല്‍ നട്ടെല്ലിന്റെ സ്വാഭാവിക ഘടനക്ക് മാറ്റം വരുന്നില്ല
വേഗത്തിലുള്ള സുഖപ്പെടല്‍: രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് വളരെ പെട്ടെന്ന് തിരിച്ചുപോകാന്‍ സാധിക്കുന്നു.
കീ ഹോള്‍ വഴി ചെയ്യാവുന്ന ചികിത്സകള്‍
ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മിക്കവാറും എല്ലാ നട്ടെല്ല് രോഗങ്ങളും എന്‍ഡോസ്‌കോപ്പിക് വഴി ചികിത്സിക്കാം.
ഡിസ്‌ക് സര്‍ജറികള്‍: സെര്‍വിക്കല്‍, ലംബാര്‍, തൊറാസിക് ഡിസ്‌കെക്ടമികള്‍.
സ്റ്റിനോസിസ്: പ്രായം കൂടുമ്പോള്‍ നട്ടെല്ലിലെ ഞരമ്പുകള്‍ പോകുന്ന വഴി ചുരുങ്ങുന്ന അവസ്ഥ പരിഹരിക്കാന്‍ ലാമിനെക്ടമി, ഫൊറാമിനോട്ടമി എന്നിവ ചെയ്യാം.
ഫ്യൂഷന്‍ സര്‍ജറികള്‍: ലിസ്തസിസ് പോലുള്ള അവസ്ഥകളില്‍ നട്ടെല്ല് ഉറപ്പിക്കുന്ന ശസ്ത്രക്രിയകള്‍.
ഇന്‍ഫെക്ഷന്‍: നട്ടെല്ലിലുണ്ടാകുന്ന ഇന്‍ഫെക്ഷനുകളും കീ ഹോള്‍ വഴി ചികിത്സിക്കാം.
Dr. Sandesh Pacha is a distinguished Senior Consultant Spine Surgeon at Baby Memorial Hospital, Calicut, with extensive expertise in advanced spinal procedures. A graduate and postgraduate of Government Medical College, Calicut, he holds a DNB in Orthopaedics and the MNAMS designation.