• English
  • عربي / Arabic
  • മലയാളം / Malayalam

കിഡ്നി സ്റ്റോൺ: കാരണങ്ങളും പരിഹാരങ്ങളും - വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?

07 May 2026
നമ്മുടെ നാട്ടിൽ വളരെ സാധാരണയായി ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് കിഡ്നി സ്റ്റോൺസ് അഥവാ മൂത്രക്കല്ലുകൾ. ശരീരത്തിൽ ജലാംശം കുറയുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമാണ് മൂത്രത്തിൽ കല്ലുകൾ വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. ഒരിക്കലും ഒരു വലിയ കല്ലായിട്ടല്ല ഇത് രൂപപ്പെടുന്നത്; കാൽസ്യം, യൂറിക് ആസിഡ് എന്നിവ ചെറിയ സൈസിലുള്ള കല്ലുകളിൽ വന്ന് അടിഞ്ഞുകൂടുമ്പോഴാണ്  അവ പിന്നീട് വലിയ കിഡ്നി സ്റ്റോണുകളായി മാറുന്നത്.

പലപ്പോഴും കൃത്യമായ മുൻകരുതലുകൾ എടുക്കാത്തതാണ് ഇതിലേക്ക് നയിക്കുന്നത്. കിഡ്നി സ്റ്റോണുകൾ ഉണ്ടാകാനുള്ള കാരണങ്ങൾ, അവയുടെ ലക്ഷണങ്ങൾ, ലഭ്യമായ ചികിത്സകൾ എന്നിവയെക്കുറിച്ച് വിശദമായി വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോ അശ്വിന്‍ വി സംസാരിക്കുന്നു

 കിഡ്നി സ്റ്റോൺ വരാതിരിക്കാൻ എത്രമാത്രം വെള്ളം കുടിക്കണം? എല്ലാവർക്കും ഒരേ അളവിൽ വെള്ളം കുടിക്കാമോ?

കിഡ്നി സ്റ്റോൺ വരുന്നത് ഒഴിവാക്കാൻ സാധാരണ ഒരു മനുഷ്യൻ ഒരു ദിവസം കുറഞ്ഞത് മൂന്ന് മുതൽ മൂന്നര ലിറ്റർ എങ്കിലും വെള്ളം കുടിക്കേണ്ടതാണ്. നന്നായി വെള്ളം കുടിച്ച് ശരീരത്തിലെ ഹൈഡ്രേഷൻ എപ്പോഴും മെയിന്റൈൻ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. വെള്ളം കുടിക്കുന്നത് കുറയുന്നതും ശരീരത്തിൽ ഹൈഡ്രേഷൻ കുറയുന്നതുമാണ് കിഡ്നി സ്റ്റോൺസ് വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം.


എന്നാൽ ഹൃദയസംബന്ധമായ രോഗങ്ങളോ കിഡ്നി സംബന്ധമായ ബുദ്ധിമുട്ടുകളോ ഉള്ളവർക്ക് ചിലപ്പോൾ ഈ അളവിൽ വെള്ളം കുടിക്കാൻ പറ്റി എന്ന് വരില്ല.

ചെറിയ സൈസിലുള്ള കിഡ്നി സ്റ്റോണുകൾക്ക് ചികിത്സ ആവശ്യമുണ്ടോ? അവ എങ്ങനെയാണ് പുറത്തേക്ക് പോവുക?

കിഡ്നിയിലുള്ള ചെറിയ കല്ലുകൾക്ക് സാധാരണയായി ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഒരു 5 mm അല്ലെങ്കിൽ 6 mm വരെയുള്ള ചെറിയ കല്ലുകൾ മരുന്നുകളിലൂടെയും ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും സാധാരണഗതിയിൽ മൂത്രത്തിലൂടെ പുറത്തേക്ക് പോകേണ്ടതാണ്.

എപ്പോഴാണ് കിഡ്നി സ്റ്റോണിന് ഒരു യൂറോളജിസ്റ്റിന്റെ സഹായം തേടേണ്ടത്?

ചില ആളുകളിൽ ഈ കല്ലുകൾ താഴേക്ക് വന്ന് ബ്ലോക്ക് ആവുകയും മൂത്രതടസ്സം ഉണ്ടാക്കുകയും ചെയ്യാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിലാണ് നമ്മൾ ഒരു യൂറോളജിസ്റ്റിനെ കാണിക്കേണ്ടത്. രോഗിക്ക് കല്ല് ഉണ്ടോ എന്നും, ഉണ്ടെങ്കിൽ കല്ലിന്റെ സൈസ് എത്രയാണെന്നും കണ്ടുപിടിച്ച ശേഷമാണ് സാധാരണയായി ചികിത്സ നിശ്ചയിക്കാറുള്ളത്.


 വലിയ കല്ലുകൾക്ക് എന്താണ് ചികിത്സ? ഓപ്പറേഷൻ സങ്കീർണ്ണമാണോ?

 ഒരു 8 mm അല്ലെങ്കിൽ 9 mm സൈസുള്ള, കുറച്ചുകൂടി വലിയ കല്ലുകൾ മൂത്രവഴിയിൽ തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് കാരണം കടുത്ത വേദനയും ശർദ്ദിയും പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ ഓപ്പറേഷൻ ചെയ്ത് കല്ല് നീക്കം ചെയ്യാറുണ്ട്. എന്നാൽ ഇത് വലിയൊരു മേജർ സർജറിയല്ല. മൂത്രം പോകുന്ന വഴിയിലൂടെ ഒരു ക്യാമറ കടത്തിവിട്ട്, കല്ല് എവിടെയാണെന്ന് കണ്ടുപിടിച്ച ശേഷം ലേസർ ഉപയോഗിച്ച് കല്ല് പൊട്ടിച്ചുകളയുന്ന രീതിയാണ് സാധാരണയായി ചെയ്യാറുള്ളത്.

 ഒരു തവണ കല്ല് വന്നവർക്ക് വീണ്ടും വരാൻ സാധ്യതയുണ്ടോ? ഭക്ഷണക്രമത്തിൽ മാറ്റം വരുത്തണോ?

 അതെ, ഒരു പ്രാവശ്യം കല്ല് വന്നാൽ പിന്നീട് വീണ്ടും വീണ്ടും കല്ല് വരാനുള്ള സാധ്യതകളുണ്ട്. കിഡ്നി സ്റ്റോണും ഭക്ഷണസംബന്ധമായ കാര്യങ്ങളും തമ്മിൽ സാധാരണയായി വലിയൊരു ബന്ധമില്ല. എങ്കിലും കല്ല് വരുന്നത് ഒഴിവാക്കാൻ നമ്മൾ തന്നെ കുറച്ചൊരു മുൻകൈ എടുത്താൽ എളുപ്പത്തിൽ ഇത് പരിഹരിക്കാം. അതിനായി എപ്പോഴും ശരീരത്തിലെ ഹൈഡ്രേഷൻ കൃത്യമായി ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. 

Dr. Aswin V is a highly trained Consultant Urologist with comprehensive expertise in managing a wide spectrum of urological disorders across all age groups. With advanced training in endourology, laparoscopic urological procedures, open reconstructive surgeries, and renal transplant care.

Share this video:
Dr Aswin V

Dr Aswin V

Consultant

Urology