• English
  • عربي / Arabic
  • മലയാളം / Malayalam

ചൂടുകുരു വന്നാൽ പൗഡർ ഇടരുത്! വേനൽക്കാലത്ത് നാം വരുത്തുന്ന തെറ്റുകൾ

08 May 2026
കഠിനമായ ചൂടും അമിതമായ വിയര്‍പ്പും ചര്‍മ്മത്തിന് വെല്ലുവിളിയാകുന്ന സമയമാണ് വേനല്‍ക്കാലം. സണ്‍ബേണ്‍, മുഖക്കുരു, ചൂടുകുരു, ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഈ കാലയളവില്‍ നമ്മെ അലട്ടാറുണ്ട്. ചര്‍മ്മത്തിന്റെ സ്വാഭാവികമായ തിളക്കം നിലനിര്‍ത്താനും അണുബാധകള്‍ ഒഴിവാക്കാനും ശരിയായ ചര്‍മ്മസംരക്ഷണ രീതികള്‍  പിന്തുടരേണ്ടത് അത്യാവശ്യമാണ്. 

സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോഴും മുടി സംരക്ഷിക്കുമ്പോഴും നാം വരുത്തുന്ന ചെറിയ തെറ്റുകള്‍ പോലും ദോഷകരമായി ബാധിച്ചേക്കാം. വേനല്‍ക്കാലത്തെ സാധാരണമായ ചര്‍മ്മപ്രശ്‌നങ്ങളെയും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളെയും കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ഡോക്ടര്‍ അനീഷ  കെ ജനാര്‍ദ്ദനന്‍ സംസാരിക്കുന്നു

വേനൽക്കാലത്തെ മുടി സംരക്ഷണം


വേനൽക്കാലത്ത് മുടി ഡ്രൈ ആവുകയും റഫ് ആവുകയും ചെയ്യുന്നത് സാധാരണമാണ്. എപ്പോഴും തല കുളിക്കുന്നത് മുടി കൊഴിയാൻ കാരണമാകുമെന്ന തെറ്റായ വിശ്വാസം പലർക്കുമുണ്ട്. എന്നാൽ വേനൽക്കാലത്ത് യാത്ര ചെയ്യുമ്പോഴും വിയർക്കുമ്പോഴും സ്കാൽപ്പിൽ സെബവും പൊടിയും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് ചൊറിച്ചിലിനും  ഇൻഫെക്ഷനുകൾക്കും താരൻ കൂടാനും കാരണമാകും.

  • ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
  • മൈൽഡ് ഷാംപൂ മാത്രം ഉപയോഗിക്കുക.
  • ഷാംപൂ തലയോട്ടി വൃത്തിയാക്കുവാൻ  മാത്രം ഉപയോഗിക്കുക, മുടിയിൽ ഒരുപാട്  പതപ്പിക്കരുത്. ആവശ്യമെങ്കിൽ കണ്ടീഷണർ ഉപയോഗിക്കാം.

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ


സൺസ്ക്രീൻ ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും തെറ്റായ രീതിയിലുള്ള ഉപയോഗം പാർശ്വഫലങ്ങൾ  ഉണ്ടാക്കാം. ഓയിൽ ബേസ്ഡ് സൺസ്ക്രീനുകൾ അമിതമായി ഉപയോഗിക്കുന്നത് രോമകൂപങ്ങൾ അടഞ്ഞുപോകാനും മുഖക്കുരു വരാനും കാരണമാകും.മുഖക്കുരു പോലുള്ളവ ഏറ്റവും മോശമായി വരുവാൻ സാധ്യതയുള്ള സമയമാണ് വേനൽക്കാലം. 

  • സൺസ്ക്രീൻ ഉസൺസ്ക്രീൻ ഉപയോഗിച്ചതുകൊണ്ട് ടാൻ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കില്ല.
  • വാട്ടർ ബേസ്ഡ് അല്ലെങ്കിൽ ലൈറ്റ് വെയിറ്റ് സൺസ്ക്രീനുകൾ ഉപയോഗിക്കുക.
  • സൺസ്ക്രീൻ റീ-അപ്ലൈ ചെയ്യുമ്പോൾ മുഖം കഴുകിയ ശേഷം മാത്രം പുരട്ടുക.
  • സ്വിമ്മിംഗ് പൂളിലോ ബീച്ചിലോ പോകുമ്പോൾ ബേൺ തടയുവാൻ ചെയ്യാൻ സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിക്കണം. ഇത്തരം സാഹചര്യങ്ങളിൽ 30 മിനിറ്റ് അല്ലെങ്കിൽ ഒരു മണിക്കൂർ കൂടുമ്പോൾ സൺസ്ക്രീൻ വീണ്ടും പുരട്ടുക.


ചൂടുകുരുവും പൗഡർ ഉപയോഗവും


വിയർപ്പ് ഗ്രന്ഥികൾ ബ്ലോക്ക് ആവുന്നത് മൂലമാണ് ചൂടുകുരു ഉണ്ടാകുന്നത്. ചൂടുകുരു വരാതിരിക്കാൻ സാധാരണ ടാൽക്കം പൗഡറുകൾ ഉപയോഗിക്കാം. എന്നാൽ ചൂടുകുരു വന്നു കഴിഞ്ഞാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • ചൂടുകുരു വന്നതിന് ശേഷം പൗഡർ ഇടുന്നത് ഒഴിവാക്കുക, ഇത് വിയർപ്പ് ഗ്രന്ഥികൾ വീണ്ടും ബ്ലോക്ക് ആവാൻ കാരണമാകും.

  • ആന്റി ഫംഗൽ പൗഡറുകൾ (ഉദാഹരണത്തിന് കാൻഡിഡ് പൗഡർ) ചൂടുകുരുവിന് ഉപയോഗിക്കരുത്. ഇത് ഭാവിയിൽ ഫംഗൽ ഇൻഫെക്ഷൻ വന്നാൽ മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കും.

  • ചൂടുകുരു വന്നാൽ സ്കിൻ തണുപ്പിക്കാൻ ശ്രമിക്കുക. തണുത്ത വെള്ളത്തിൽ മുക്കിയ തുണിയോ ഐസോ ഉപയോഗിച്ച് ത്വക്ക് തണുപ്പിക്കുന്നത് നല്ലതാണ്.

ശരീരത്തിലെ മടക്കുകളിലെ ചൊറിച്ചിലും ഇൻഫെക്ഷനും


കൈമടക്കുകൾ, സ്തനത്തിന് അടിവശം എന്നിവിടങ്ങളിൽ വിയർപ്പ് തങ്ങി നിന്ന് ഫംഗൽ ഇൻഫെക്ഷനോ സ്കിൻ റിയാക്ഷനോ വരാൻ സാധ്യതയുണ്ട്. ഇതിന്റെ ചികിത്സകൾ വ്യത്യസ്തമായതുകൊണ്ട് തന്നെ സ്വയം ചികിത്സ ഒഴിവാക്കി ഒരു ഡെർമറ്റോളജിസ്റ്റിനെ കാണുക.

പ്രതിരോധ മാർഗ്ഗങ്ങൾ:

  • അയഞ്ഞുകിടക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • ഇറുകിയ  സിന്തറ്റിക് അടിവസ്ത്രങ്ങൾ ഒഴിവാക്കുക.
  • സോഫ്റ്റ് ആയ കോട്ടൺ തുണി സ്ട്രിപ്പുകളായി മുറിച്ച് മടക്കി വിയർപ്പ് തങ്ങുന്ന ഭാഗങ്ങളിൽ വെക്കുന്നത് വഴി വിയർപ്പ് ആഗിരണം ചെയ്യാനും സ്കിൻ പൊതിരുന്നത് തടയാനും സാധിക്കും.

Dr. Anisha K. Janardhanan is a Consultant Dermatologist at Baby Memorial Hospital, Calicut, with specialised expertise in clinical dermatology, aesthetic medicine, and trichology

Share this video:
Dr Anisha K Janardhanan

Dr Anisha K Janardhanan

Consultant

Dermatology And Cosmetology