• English
  • عربي / Arabic
  • മലയാളം / Malayalam

പെട്ടെന്ന് ചർമ്മത്തിന് തിളക്കം കൂട്ടാൻ മെഡി ഫേഷ്യൽ;മുഖക്കുരുവും പിഗ്മെന്റേഷനും മാറ്റാൻ ഹൈഡ്ര ഫേഷ്യൽ

23 June 2026
വിശേഷദിവസങ്ങൾക്ക് മുൻപോ അല്ലെങ്കിൽ വൈകിട്ട് ഒരു ഫങ്ക്ഷൻ ഉള്ളപ്പോഴോ മുഖത്തിന് പെട്ടെന്ന് തിളക്കം  വേണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. വെറും അരമണിക്കൂർ കൊണ്ട് ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകാൻ ആധുനിക ഡെർമറ്റോളജി ചികിത്സകളിലൂടെ സാധിക്കുമോ എന്ന ചോദ്യത്തിന് 'അതെ' എന്നാണ് ഉത്തരം. 

ഹോസ്പിറ്റലുകളിൽ ലഭ്യമായ വിവിധ തരത്തിലുള്ള മെഡി ഫേഷ്യലുകൾ (Medi Facials), ഇൻസ്റ്റന്റ് തിളക്കത്തിനായുള്ള ഗ്ലോ തെറാപ്പികൾ, മുഖക്കുരുവും എണ്ണമയവും മാറ്റാനുള്ള പീലിങ് ട്രീറ്റ്‌മെന്റുകൾ എന്നിവയെക്കുറിച്ച് പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡെര്‍മറ്റോളജി ആന്‍ഡ് കോസമറ്റോളജി കണ്‍സള്‍ട്ടന്റ് ഡോ. ഷക്കീല്‍ അബ്ദുര്‍ ജബ്ബാര്‍ വിശദീകരിക്കുന്നു

അരമണിക്കൂർ കൊണ്ട് ഇൻസ്റ്റന്റ് ഗ്ലോ നൽകുന്ന മെഡി ഫേഷ്യൽ
വൈകിട്ട് ഒരു ഫങ്ക്ഷൻ ഉണ്ട്, അരമണിക്കൂർ കൊണ്ട് ഫേസിൽ ഗ്ലോ വേണം എന്ന് ആഗ്രഹിക്കുന്നവർക്കായി ബിഎംഎച്ചിൽ മെഡി ഫേഷ്യൽ ലഭ്യമാണ്. മെഡി ഫേഷ്യലിന്റെ കൂടെ ചെയ്യുന്ന പ്രത്യേക ഗ്ലോ തെറാപ്പിയാണ് 'ട്രിപ്പിൾ സി വൈറ്റമിൻ സി റേഡിയൻസ് ഗ്ലോ തെറാപ്പി സിസ്റ്റം' (Triple C Vitamin C Radiance Glow Therapy System).


ഇതിൽ ഹൈഡ്ര ഫേഷ്യലിന്റെ കൂടെ സ്പെസിഫിക് ആയ രീതിയിൽ വൈറ്റമിൻ സി മൂന്ന് വ്യത്യസ്ത രീതിയിൽ ചർമ്മത്തിൽ ഇടുന്നു. ഇത് ചെയ്യുമ്പോൾ തന്നെ വെറും അരമണിക്കൂറിൽ നിങ്ങൾക്ക്  ആയി നാച്ചുറൽ ഗ്ലോ ലഭിക്കുന്നതാണ്.

 പിഗ്മെന്റേഷൻ കുറയ്ക്കാൻ ഹൈഡ്ര ഫേഷ്യലും ലേസർ ടോണിങ്ങും
ഫങ്ക്ഷന് പോകുന്നതിന് മുൻപ് രണ്ടു ദിവസത്തെ സമയം ഉണ്ടെങ്കിൽ ചെയ്യാവുന്ന മികച്ചൊരു ചികിത്സാരീതിയാണ് ഹൈഡ്ര ഫേഷ്യൽ എലോങ്ങ് വിത്ത് ലേസർ ടോണിങ് (Hydra Facial along with Laser Toning). ഈ ലേസർ ടോണിങ് ചികിത്സയിലൂടെ ചർമ്മത്തിലെ കറുത്ത പാടുകൾ പരമാവധി കുറഞ്ഞു കിട്ടാൻ സഹായിക്കും.

മുഖക്കുരുവും അമിതമായ എണ്ണമയവും (Oily Skin) മാറ്റാനുള്ള ചികിത്സകൾ
ചർമ്മത്തിൽ ആക്നി (മുഖക്കുരു), പിഗ്മെന്റേഷൻ, വൈറ്റ് ഹെഡ്സ്, അമിതമായ ഓയിലിനെസ്സ് (എണ്ണമയം) എന്നിവയുള്ളവർക്കായി പ്രത്യേക ചികിത്സ ലഭ്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഹൈഡ്ര ഫേഷ്യലിന്റെ കൂടെ 'ആക്നി കറക്റ്റിങ് പീലിങ് ട്രീറ്റ്മെന്റ്' (Acne Correcting Peeling Treatment) ആണ് ചെയ്യാറുള്ളത്. ഈ ചികിത്സ വഴി ഒരു മണിക്കൂറിനുള്ളിൽ തന്നെ ചർമ്മത്തിലെ അമിതമായ എണ്ണമയം പൂർണ്ണമായും കുറഞ്ഞു കിട്ടുന്നതാണ്.

Dr. Shakeel Abdul Jabbar is a dedicated dermatologist with a passion for blending medical expertise with the art of aesthetic care. With more than four years of clinical experience, he has helped patients of all age groups manage a wide range of skin, hair, and nail concerns

Share this video:
Dr Shakeel Abdul Jabbar

Dr Shakeel Abdul Jabbar

Consultant

Dermatology And Cosmetology

BMH Perumbavoor

Launching soon

Learn More

Coming soon