മുട്ടുവേദനയുമായി എത്തുന്ന രോഗികള്‍ ചോദിക്കുന്ന സംശയങ്ങളിലൊന്നാണ് പിആര്‍പി ചികിത്സ. പലരും മുട്ടുവേദനക്ക് ശസ്ത്രക്രിയയല്ലാത്ത പരിഹാരമെന്ന നിലയിലാണ് പ്ലേറ്റ്‌ലെറ്റ റിച്ച് പ്ലാസ്മ എന്ന പിആര്‍പി ചികിത്സയെ പരിചയപ്പെടുന്നതെങ്കിലും ഇതിനെക്കുറിച്ച് പല ആശങ്കകളും സംശയങ്ങളും പലര്‍ക്കുമുണ്ട്.
എന്താണ് പിആര്‍പി ഇന്‍ജക്ഷന്‍ എന്നും, ഇത് എടുത്താല്‍ മുട്ടുവേദനയ്ക്ക് പരിഹാരമാകുമോ എന്നും ഈ ഇന്‍ജക്ഷന്‍ എല്ലാത്തരം ജോയിന്റ് വേദനകള്‍ക്കും അല്ലെങ്കില്‍ അസുഖത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരേപോലെ ഫലം തരുന്ന ചികിത്സയാണോ എന്നും വിശദമാക്കുകയാണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പയ്യന്നൂരിലെ ഓര്‍ത്തോപീഡിക് ആന്‍ഡ് ആര്‍ത്രോസ്‌കോപിക് സര്‍ജറി കണ്‍സള്‍ട്ടന്റ്
ഡോ. അഫ്‌സല്‍ റഷീദ്.
പിആർപി ഇൻജക്ഷൻ ഉപയോഗിക്കുന്ന പ്രധാന അസുഖങ്ങൾ
ഓർത്തോപീഡിക് വിഭാഗത്തിൽ പ്രധാനമായും മൂന്ന് തരം അസുഖങ്ങൾക്കാണ് പിആർപി ഇൻജക്ഷൻ നൽകാറുള്ളത്:
1. തേയ്മാനം (Osteoarthritis): ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് പറയുന്ന ഗ്രൂപ്പ് ഓഫ് ഡിസീസ് ഉള്ളവർക്ക്.
2. സ്പോർട്സ് ഇൻജുറികൾ (Sports Injuries): പാർഷ്യൽ മെനിസ്കൽ ടിയർ (Partial Meniscal Tear), റൊട്ടേറ്റർ കഫ് ടെൻഡിനോപ്പതിസ് (Rotator Cuff Tendinopathies) എന്നിവയ്ക്ക്.
3. ഓവർ യൂസ് ഇൻജുറികൾ (Overuse Injuries): ടെന്നീസ് എൽബോ (Tennis Elbow), പ്ലാന്റാർ ഫേഷ്യൈറ്റിസ് (Plantar Fasciitis) അഥവാ ഉപ്പൂറ്റിയിലെ വേദന തുടങ്ങിയ അസുഖങ്ങൾക്ക്.
പിആർപി ഇൻജക്ഷൻ എപ്പോഴാണ് കൂടുതൽ ഫലപ്രദമാകുന്നത്?
ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ തേയ്മാനത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ (Stage 1, Stage 2) ഉള്ളവർക്ക് പിആർപി ഇൻജക്ഷൻ വളരെ ഫലപ്രദമാണ്. നമ്മുടെ തന്നെ ശരീരത്തിൽ നിന്ന് ഫിൽറ്റർ ചെയ്തെടുക്കുന്ന ഈ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ ജോയിന്റിന്റെ ഉള്ളിലേക്ക് ഇൻജക്ട് ചെയ്യുമ്പോൾ, അവിടെയുള്ള ഇൻഫ്ലമേഷനും നീരും കുറയുകയും വേദനയുടെ തീവ്രത കുറഞ്ഞു വരികയും ചെയ്യും.
അതുപോലെ തന്നെ റൊട്ടേറ്റർ കഫ് അല്ലെങ്കിൽ മെനിസ്കൽ ഇൻജുറികൾ ഭാഗികമായി മാത്രം കീറിയ അവസ്ഥയിലാണെങ്കിൽ (Partial Tears) പിആർപി ഇൻജക്ഷനിലൂടെ ഒരു പരിധി വരെ വേദന കുറയ്ക്കാൻ സാധിക്കും.
പിആർപി എപ്പോഴാണ് ഫലപ്രദമാകാത്തത്?
കംപ്ലീറ്റ് മെനിസ്കൽ ടിയർ (Complete Meniscal Tear) അല്ലെങ്കിൽ
റൊട്ടേറ്റർ കഫ് കംപ്ലീറ്റ് ടിയർ (Complete Rotator Cuff Tear) ഉള്ള രോഗികളിൽ പിആർപി ഇൻജക്ഷൻ ഫലപ്രദമാകില്ല. അത്തരം സാഹചര്യങ്ങളിൽ ഇതൊരു വണ്ടർ ഡ്രഗ് ആകുമെന്നത് വെറുമൊരു മിത്ത് മാത്രമാണ്. അതിനാൽ പിആർപി ഇൻജക്ഷൻ എടുക്കാൻ ഉദ്ദേശിക്കുന്നതിന് മുൻപ് ഡോക്ടറുമായി കൺസൾട്ട് ചെയ്ത് അസുഖത്തിന്റെ സ്റ്റേജും കൃത്യമായ ധാരണയും ഉറപ്പുവരുത്തേണ്ടതുണ്ട്.
Dr Afsal Rasheed is a Consultant Orthopaedic Surgeon. He is a result-driven Orthopaedician delivering exceptional patient outcomes in Trauma Care,Sports medicine and Rehabilitation and Joint Replacement Surgery.