വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ നിങ്ങൾ സിഒപിഡിയെക്കുറിച്ച് അറിഞ്ഞിരിക്കണം. തൊടുപുഴ ബിഎംഎച്ചിലെ പൾമണോളജിസ്റ്റ് ഡോ അജോ കെ ജോസ് സിഒപിഡിയെക്കുറിച്ച് സംസാരിക്കുന്നു.
എന്താണ് സിഒപിഡി (COPD)?
ഒരാളുടെ ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ പ്രവാഹത്തിന് തടസ്സം വരികയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് എന്നാണ് ഇതിന്റെ മുഴുവൻ പേര്. ഇത് പ്രധാനമായും രണ്ടുതരമുണ്ട്.
1. എംഫൈസിമ (വായു അറകൾക്ക് നാശം സംഭവിക്കുന്നത്)
2. ക്രോണിക് ബ്രോങ്കൈറ്റിസ് (ശ്വാസകോശ നാളികളിൽ കഫം അടിഞ്ഞുകൂടുകയും നീർക്കെട്ട് വന്ന് ശ്വാസതടസം ഉണ്ടാവുകയും ചെയ്യുന്നത്).
Read Also: മാറാത്ത നടുവേദന സ്പൈൻ ഇൻഫെക്ഷൻ ആകാം; ലക്ഷണങ്ങളും ചികിത്സാരീതികളും
സാധാരണ ചുമയിൽ നിന്നും സിഒപിഡി ചുമയെ എങ്ങനെ തിരിച്ചറിയാം?
സാധാരണ ചുമ ഒരു ഇൻഫെക്ഷൻ മൂലമുണ്ടാകുന്നതാണ്. മരുന്നെടുത്താൽ അത് പൂർണ്ണമായും മാറും. എന്നാൽ സിഒപിഡിയുടെ ചുമ ദീർഘകാലം നിലനിൽക്കുന്ന കഫമുള്ള ചുമയായിരിക്കും. സാധാരണ മരുന്നുകളിൽ ഇത് മാറില്ല.
ചോദ്യം: സിഒപിഡി ആർക്കൊക്കെ വരാൻ സാധ്യതയുണ്ട്?
പുരുഷന്മാരിൽ സിഒപിഡി സാധ്യത കൂടുതലാണ്. 40 വയസ്സിന് മുകളിൽ പ്രായമുള്ളവർ, പുകവലിക്കുന്നവർ, അന്തരീക്ഷ മലിനീകരണമുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ (ട്രാഫിക് പോലീസ്, ഓട്ടോ ഡ്രൈവർമാർ, ഫാക്ടറി ജീവനക്കാർ) എന്നിവർക്ക് സാധ്യത കൂടുതലാണ്. പുകവലിയുടെ ഏറ്റവും കോമൺ ആയിട്ടുള്ള ഒരു ദൂഷ്യഫലമാണ് സിഒപിഡി. പുകവലിക്കുന്നവരുടെ കൂടെ താമസിക്കുന്നവർക്കും വിറകടുപ്പിലെ പുക ഏൽക്കുന്ന സ്ത്രീകൾക്കും ഇത് വരാം.
ഈ രോഗം എങ്ങനെയാണ് തിരിച്ചറിയുന്നത്?
ലങ്സിന്റെ കപ്പാസിറ്റി അതായത് ശ്വാസകോശത്തിന്റെ പ്രവർത്തന ക്ഷമത നോക്കുന്ന ടെസ്റ്റുകൾ നോക്കിയാണ് സിഒപിഡി ഉണ്ടോ എന്ന് കൺഫേം ചെയ്യുന്നത്. സ്പൈറോമെട്രി എന്ന് പറയുന്ന ടെസ്റ്റ് ആണ് നമ്മൾ ഇതിനുപയോഗിക്കുന്നത്. അതിനുപുറമെ ഒരു എക്സ്റേ എടുക്കും. ആവശ്യമുണ്ടെങ്കിൽ ഒരു സിടി സ്കാൻ അതുപോലെതന്നെ സിവിയർ കേസുകൾ അതായത് ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥ ആണെങ്കില്ർ ഓക്സിജന്റെ അളവും കാർബൺ ഡയോക്സൈഡിന്റെ ലെവലും നോക്കുന്ന എബിജി എന്ന് പറയുന്ന രക്തപരിശോധനയും ചിലപ്പോൾ ചെയ്യാറുണ്ട്
സിഒപിഡി രോഗികളിൽ ശ്വാസതടസ്സം ഉണ്ടാകാൻ കാരണമെന്താണ്?
ശ്വാസകോശത്തിന് വരുന്ന ചുരുക്കമാണ് ഇതിന് കാരണം. ശ്വാസകോശ നാളികൾക്ക് ചുരുക്കം വരുമ്പോൾ സാധാരണ ഒരാളെപ്പോലെ വായു പുറത്തേക്ക് വിടാൻ ഇവർക്ക് സാധിക്കില്ല. കൂടുതൽ എഫർട്ട് എടുത്ത് ശ്വാസം വിടേണ്ടി വരുന്നത് ഇവർക്ക് ശ്വാസംമുട്ടലായി അനുഭവപ്പെടുന്നു.
സിഒപിഡി പൂർണ്ണമായി ഭേദമാക്കാൻ പറ്റുമോ?
ഒരിക്കൽ സിഒപിഡി വന്നാൽ പൂർണ്ണമായി ഭേദമാക്കാൻ (Cure) കഴിയില്ല. പക്ഷേ മരുന്നുകൾ, ലൈഫ് സ്റ്റൈൽ മാറ്റങ്ങൾ എന്നിവയിലൂടെ അസുഖത്തെ നിയന്ത്രിച്ച് നിർത്താനും നോർമൽ ജീവിതം നയിക്കാനും സാധിക്കും.
സിഒപിഡി രോഗികൾ ഭക്ഷണത്തിലും വ്യായാമത്തിലും എന്തെല്ലാം ശ്രദ്ധിക്കണം?
മസിൽ സ്ട്രെങ്ത് ബെറ്റർ ആക്കുന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണസാധനങ്ങൾ സിഒപിഡി ആൾക്കാർ കൂടുതൽ കഴിക്കണം എന്നാണ് നമ്മൾ പറയുന്നത്. അങ്ങനെ പ്രോട്ടീൻ കൂടുതൽ ചെന്ന് കഴിയുമ്പോൾ മസിൽ സ്ട്രെങ്ത് ബെറ്റർ ആകും. ശ്വാസം എടുക്കാനുള്ള തടസ്സവും കുറഞ്ഞിരിക്കും.
Read Also: വെരിക്കോസ് വെയ്ൻ: ലക്ഷണങ്ങളും ഏറ്റവും പുതിയ ചികിത്സാ രീതികളും
വ്യായാമത്തിന്റെ കാര്യത്തിൽ ശ്വസന വ്യായാമങ്ങളാണ് (പേഴ്സ് ലിപ്പ് ബ്രീത്തിങ്, ഡയഫ്രമാറ്റിക് ബ്രീത്തിങ്) പ്രധാനം.
പേഴ്സ് ലിപ്പ് ബ്രീത്തിങ്ങിൽ ശ്വാസം മൂക്കിൽ കൂടെ ഉള്ളിലേക്ക് എടുത്ത് ചുണ്ട് കൂട്ടിപ്പിടിച്ച് പതുക്കെ പുറത്തേക്ക് കളയുക. അപ്പൊ പുറത്തേക്ക് ശ്വാസം പോകുന്നതിന്റെ സ്പീഡ് കുറയ്ക്കുമ്പോൾ ഈ വായു കെട്ടിക്കിടക്കാനുള്ള സാധ്യത കുറയും. ശ്വാസതടസ്സം കുറച്ചുകൂടി കുറയും.
ഡയഫ്രത്തെ സ്ട്രെങ്തൻ ചെയ്യാനുള്ള എക്സർസൈസ് ആണ് ഡയഫ്രമാറ്റിക് ബ്രീത്തിങ്.
പിന്നെ പൊതുവായ വ്യായാമത്തിൽ നടക്കുകയാണ് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നത്ര. അവർക്ക് പറ്റുന്ന രീതിയിൽ എല്ലാ ദിവസവും ഒരു 15 അല്ലെങ്കിൽ 30 മിനിറ്റ് വരെ നടക്കാം. പിന്നെ അപ്പർ ലിംബ് എക്സർസൈസുകൾ കൈയുടെ മസിലുകൾക്ക് ബലം കൂട്ടാനുള്ള അപ്പൊ ചെറിയ വെയിറ്റുകൾ എടുക്കുന്നത്, കാലിന് എക്സർസൈസുകൾ സ്റ്റെപ്പ് പതുക്കെ കയറുന്നത് , കാല് പൊക്കുകയും മടക്കുകയും ചെയ്യുന്നത് പോലും അവർക്കൊരു വ്യായാമമാണ്. അവർക്ക് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള വ്യായാമം ഡോക്ടറുടെ നിർദ്ദേശാനുസരണം അവരുടെ സ്റ്റേജ് അനുസരിച്ച് നമ്മൾ പറയാറുണ്ട്.
സിഒപിഡി ചികിത്സാ രീതികൾ എങ്ങനെയൊക്കെയാണ്?
കൺട്രോൾഡ് സിഒപിഡി ആണെങ്കിൽ ഒരു മൂന്നുമാസം ഒക്കെ കൂടുമ്പോൾ ഡോക്ടറെ ഒന്ന് വിസിറ്റ് ചെയ്താൽ മതി. മെഡിക്കേഷൻസ് ഒക്കെ കറക്റ്റ് ആയിട്ടാണ് എടുക്കുന്നത്.
സിഒപിഡിയുടെ മെഡിസിൻസിനെ കുറിച്ച് പറയാമോ?
ശ്വാസോച്ഛ്വാസ ചുരുക്കം വികസിപ്പിക്കാനുള്ള മരുന്നുകൾ ഇൻഹേലർ മെഡിസിൻസ് ആണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്. കൂടെ മറ്റ് കണ്ടീഷൻസ് ഉണ്ടെങ്കിൽ അതിനുള്ള എക്സ്ട്രാ മരുന്നുകൾ കൊടുക്കും. മെഡിസിൻ അവരുടെ ട്രീറ്റ്മെൻ്റിലെ ഒരു പാർട്ട് മാത്രമേ ആവുകയുള്ളൂ.
രണ്ട് അസുഖത്തെ മോശമാക്കാതിരിക്കാനുള്ള മറ്റ് കാര്യങ്ങൾ. അതിലൊന്നാണ് നമ്മുടെ വ്യായാമങ്ങൾ പിന്നെ വാക്സിനേഷൻസ്. എന്തെങ്കിലും അണുബാധകൾ വരുമ്പോഴാണ് അവർക്ക് പെട്ടെന്ന് അസുഖം മോശമാകുന്നത്. രണ്ട് വാക്സിനുകളാണ് സിഒപിഡി പേഷ്യൻസിന് നമ്മൾ പറയുന്നത്. ഇൻഫ്ലുവൻസ വാക്സിനും ന്യൂമോകോക്കൽ വാക്സിനും. ഈ രണ്ട് വാക്സിനുകൾ എടുക്കുന്നത് സിഒപിഡി രോഗികൾക്ക് ഇൻഫെക്ഷൻ കാരണം അസുഖത്തെ മോശമാക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
പിന്നെ അവരുടെ ഭക്ഷണ കാര്യങ്ങൾ അതായത് പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കുക വ്യായാമം റെഗുലർ ആയിട്ട് ചെയ്യുക. പിന്നെയുള്ളത് പൾമണറി റീഹാബിലിറ്റേഷൻ എന്ന് പറയും. സിവിയർ സ്റ്റേജിലേക്ക് സിഒപിഡി പോയി കഴിഞ്ഞാൽ അവർക്ക് അത് എല്ലാ അവയവങ്ങളിലും ബാധിക്കുന്നത്. സിഒപിഡി എന്ന് പറയുന്നത് നമ്മുടെ ഡയബറ്റിസ് പോലെ തന്നെ ഒരു സിസ്റ്റമിക് ഇൽനെസ്സ് ആണ്. എല്ലാ അവയവങ്ങളിലും ഒരു സ്റ്റേജ് കഴിഞ്ഞാൽ ബാധിക്കാവുന്നതാണ്
സിഒപിഡിക്ക് പല സ്റ്റേജുകൾ ഉണ്ടല്ലോ, അവ ഏതൊക്കെയാണ്
മരുന്നുകളിൽ നിയന്ത്രിച്ച് പോകുന്ന അവസ്ഥയാണ് ഗ്രൂപ്പ് എ. സ്ഥിരമായിട്ട് ശ്വാസം മുട്ടൽ, കൂടിയ രോഗലക്ഷണങ്ങൾ, . ഒരു വർഷം തന്നെ ഒന്നിൽ കൂടുതൽ തവണ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടി വരുന്ന അവസ്ഥ എന്നിങ്ങനെയുള്ളതിനെയാണ് ഗ്രൂപ്പ് ബി എന്ന് പറയുന്നത്.
പിന്നെ നമ്മൾ നമ്മുടെ ശ്വാസകോശത്തിന്റെ കപ്പാസിറ്റി നോക്കുന്നതനുസരിച്ച് തന്നെ നാല് സ്റ്റേജസ് ഉണ്ട്. ശ്വാസകോശത്തിന്റെ പ്രവർത്തന ക്ഷമത അനുസരിച്ച് സ്പൈറോമെട്രി വെച്ച് പറയുന്ന മൈൽഡ്, മോഡറേറ്റ്, സി
വിയർ, വെരി സിവിയർ എന്നിവ . ഇതിലെ അഡ്വാൻസ്ഡ് സ്റ്റേജിൽ ഉള്ളതാണ് ഈ പറഞ്ഞ കൂടുതൽ ബുദ്ധിമുട്ടുകൾ . അവർക്ക് മറ്റ് അവയവങ്ങളിലുള്ള ഇൻവോൾവ്മെൻറ്കൾ- നമ്മൾ കോമോർബിഡിറ്റീസ്- എന്ന് പറയും. സിഒപിഡിക്ക് കൂടെ വരുന്ന ഒരുപാട് മറ്റ് അവസ്ഥകളുണ്ട്. ഒന്ന് വിളർച്ച ഉണ്ടാകാം, എല്ലിന് മസിലിനുള്ള ബലക്കുറവുകൾ വരാം, ഹാർട്ടിന്റെ പ്രവർത്തനത്തെ ബാധിക്കാം ഹൃദയമിടിപ്പിൽ വ്യത്യാസങ്ങൾ ഉണ്ടാകാം, ഷുഗർ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട് പ്രഷർ മോശമാക്കാം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാം. കൂടാതെ മാനസികമായ പ്രശ്നങ്ങൾ അഡ്വാൻസ്ഡ് സിഒപിഡി ഒക്കെ ആകുമ്പോൾ വന്നേക്കാം. ആൻസൈറ്റി, ഡിപ്രഷൻ, വിഷാദം, മുതലായവയ്ക്കുള്ള സാധ്യതയും കൂടുതലുണ്ട്. ആ സ്റ്റേജിന് നമ്മൾ മൾട്ടി ഡിസിപ്ലിനറി അപ്രോച്ച് അല്ലെങ്കിൽ പൾമണറി റീഹാബിലിറ്റേഷൻ ആണ് രോഗിക്ക് നല്കുന്നത്.
സിഒപിഡി പേഷ്യന്റിൽ ലൈഫ് സപ്പോർട്ടുകൾ രണ്ടു കാര്യങ്ങളാണ് ചെയ്യുന്നത്. ഒന്ന് ഓക്സിജൻ രണ്ട് ബൈപാപ്പ് മുതലായ ഡിവൈസുകൾ. ഒരു സ്റ്റേജ് കഴിഞ്ഞു കഴിഞ്ഞാൽ ഓക്സിജന്റെ ലെവൽ താണു കഴിഞ്ഞാൽ പിന്നെ ഹോം ഓക്സിജൻ തെറാപ്പി നല്കും. എസ്പിഓ ടു 88 ശതമാനത്തിൽ അല്ലെങ്കിൽ അതിലും താഴേക്കുള്ള ആൾക്കാർ സ്ഥിരമായിട്ട് നിൽക്കുകയാണെങ്കിൽ വീട്ടിൽ ഓക്സിജൻ ആണ് ഉപയോഗിക്കാൻ പറയുന്നത്. ഓക്സിജൻ പറയുന്നത് ഒരു മരുന്നായിട്ട് തന്നെയാണ് അവർക്ക് കൊടുക്കുന്നത്. ഓക്സിജൻ ഡെയിലി ഒരു 16 മുതൽ 18 മണിക്കൂർ വരെ ഉപയോഗിക്കുക. ഇത് നമ്മുടെ അസുഖത്തെ മോശമാക്കുന്ന സ്പീഡ് കുറയ്ക്കും. പേഷ്യന്റിന് കംഫർട്ട് കുറച്ചുകൂടി ബെറ്റർ ആക്കാം. ഡിസ്നിയ ഫീലും എല്ലാം കുറയ്ക്കാൻ സാധിക്കും.
രണ്ടാമത് വരുന്നതാണ് ബൈപ്പാസ്. നമ്മുടെ ലങ്സിന്റെ മെയിൻ ധർമ്മം എന്ന് പറയുന്നത് ഓക്സിജനെ ഉള്ളിലേക്ക് എത്തിക്കുകയും കാർബൺ ഡയോക്സൈഡിനെ പുറത്തേക്ക് കളയുകയും ചെയ്യുകയാണ്. അപ്പൊ രണ്ടാമത് പുറത്തേക്ക് കളയുന്ന അവസ്ഥയാണ് കാർബൺ ഡയോക്സൈഡിനെ കളയാൻ പറ്റാതെ വരുന്ന അവസ്ഥയിലാണ് ഈ പറഞ്ഞ ബൈപാപ്പിന്റെ റോൾ. കാർബൺ ഡയോക്സൈഡ് കൂടി നിന്ന് കഴിഞ്ഞാൽ ബൈപാപ്പ് ആണ് അവർക്ക് ഈ ഒരു ഫങ്ക്ഷനെ സപ്പോർട്ട് ചെയ്യുന്നത്. മോശമാകുന്ന അവസ്ഥയിൽ അസുഖം മോശം സിഒപിഡി എക്സസർവേഷൻ എന്ന് പറയുന്ന അവസ്ഥയിലാണ് ഈ പറഞ്ഞ റെസ്പിറേറ്ററി ഫെയിലിയർ വരുന്നത്. അത് ഷോർട്ട് ടൈം ആയിട്ട് വരുന്നവരുണ്ട്. ആ ഒരു ഒന്നോ രണ്ടോ ആഴ്ച ഒക്കെ മാത്രം സപ്പോർട്ട് വരുന്നവർ. പിന്നെ കുറച്ച് ആൾക്കാരുണ്ട് സ്ഥിരമായിട്ട് വേണ്ടി വരുന്നവര്.
നമ്മൾ സ്ലീപ്പ് ആപ്നിയ എന്ന് പറയുന്ന ഒരു കമ്പോണന്റ് ഉണ്ട്. അതായത് പ്രശ്നമുള്ള കൂർക്കം വലി. അപ്പൊ അങ്ങനെയുള്ള കമ്പോണന്റോ അല്ലെങ്കിൽ അഡ്വാൻസ്ഡ് സിഒപിഡി ഉള്ള പേഷ്യൻസിന് നമ്മൾ രാത്രിയിൽ ഉറങ്ങുമ്പോൾ ബൈപാപ്പ് വെച്ച് ഉറങ്ങണം എന്നാണ് പറയുന്നത്. അത് അസുഖത്തെ മോശമാകാതിരിക്കാനും അവരുടെ ശ്വാസമുട്ടലിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനും വേണ്ടിയാണ്
എപ്പോഴാണ് സിഒപിഡി രോഗിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടത്?
ഇൻഫെക്ഷൻ മൂലമോ ന്യൂമോണിയ മൂലമോ ശ്വാസംമുട്ട് കൂടുമ്പോൾ, ഓക്സിജൻ അളവ് കുറയുമ്പോൾ, കാർബൺ ഡയോക്സൈഡ് നില കൂടുമ്പോൾ തുടങ്ങിയ സാഹചര്യങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണം.
.