• English
  • عربي / Arabic
  • മലയാളം / Malayalam

ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS): പാർക്കിൻസൺസ് ചികിത്സയിലെ അത്യാധുനിക മാറ്റങ്ങൾ

03 February 2026

ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS) ചികിത്സയിലെ നൂതനമായ രീതികൾ

പാർക്കിൻസൺസ് രോഗികൾക്കും മറ്റ് നാഡീരോഗങ്ങൾക്കും ആശ്വാസമേകുന്ന നൂതന ചികിത്സാ രീതിയാണ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS). വൈദ്യശാസ്ത്ര രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ ഈ ചികിത്സയെ എങ്ങനെ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമാക്കുന്നുവെന്ന് അറിയാം

എന്താണ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS)?

ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സയിൽ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്. ഒന്ന്, സബ്തലാമിക് ന്യൂക്ലിയസിലേക്ക് ഇറക്കിവെച്ചിരിക്കുന്ന ഒരു ഇലക്ട്രോഡ്. രണ്ട്, ക്രാവിക്കിളിന് താഴെയായി വെച്ചിരിക്കുന്ന ഒരു ബാറ്ററി ഓപ്പറേറ്റഡ് പേസ്മേക്കർ. മൂന്ന്, ഇവ തമ്മിലുള്ള കണക്ഷൻ. ചെറിയ വൈദ്യുത തരംഗങ്ങൾ ബ്രെയിനിലേക്ക് കടത്തിവിടുമ്പോൾ പാർക്കിൻസന്റെ വിറയൽ,  സ്റ്റിഫ്നെസ് എന്നിവ നല്ല രീതിയിൽ കുറയുന്നതായി ഒരു ഏകദേശം ഒരു 30 വർഷം മുമ്പ് തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

Read Also: സിഒപിഡി: വിട്ടുമാറാത്ത ശ്വാസതടസ്സവും ചുമയും നിസ്സാരമാക്കരുത്; കാരണങ്ങളും ചികിത്സകളും

ഡിബിഎസ് ഫലപ്രദമായ മറ്റ് രോഗാവസ്ഥകൾ

പാർക്കിൻസൺ രോഗത്തിന് പുറമെ ഡിസ്റ്റോണിയ (പ്രധാനമായും പ്രൈമറി ഡിസ്റ്റോണിയ), കൈ വിറയൽ രോഗം (ബിനൈൻ എസ്സെൻഷ്യൽ ട്രമർ) എന്നിവയ്ക്ക് ഡിബിഎസ് ഫലപ്രദമാണ്. കൂടാതെ, മൂന്നോ അതിലധികമോ മരുന്നുകൾ ഉപയോഗിച്ചിട്ടും മാറാത്ത അപസ്മാരത്തിന് 18 വയസ്സിന് മുകളിലുള്ളവർക്ക് ഇത് നിർദ്ദേശിക്കുന്നു. മീഗ് സിൻഡ്രോം, ടിക് ഡിസോർഡർ, പോസ്റ്റ് സ്ട്രോക്ക് റീഹാബിലിറ്റേഷൻ, ഡെമെൻഷ്യ, മരുന്നുകൊണ്ട് മാറാത്ത ഡിപ്രഷൻ, ഒബ്സസീവ് കമ്പൾസീവ് ഡിസോർഡർ (OCD), ക്ലസ്റ്റർ ഹെഡ്ക്ക് എന്നിവയിലും ഡിബിഎസ് ഫലപ്രദമായി കണ്ടുവരുന്നുണ്ട്.

ഡിബിഎസ് സാങ്കേതികവിദ്യയിലെ പുതിയ മാറ്റങ്ങൾ

മുമ്പ് ഇലക്ട്രോഡുകൾ ചൂടാകുന്നത് മൂലം എംആർഐ എടുക്കുമ്പോൾ ബ്രെയിനിന് ഡാമേജ് വരാനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കേടു വരാത്ത തരം ഇലക്ട്രോഡുകൾ ലഭ്യമാണ്. മറ്റൊരു പ്രധാന മാറ്റം ഡയറക്ഷണൽ ലീഡുകളാണ് (Directional Leads); ഇത് ഇലക്ട്രിസിറ്റിയുടെ ഡയറക്ഷൻ പുറമേ നിന്ന് കൺട്രോൾ ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, ബ്രെയിനിലെ ഇലക്ട്രിക് തരംഗങ്ങൾ റെക്കോർഡ് ചെയ്ത് പൾസേഷൻ സ്വയം ക്രമീകരിക്കുന്ന 'പെർസെപ്റ്റീവ് ഡിവൈസ്', ദൂരെ നിന്ന് പാരാമീറ്ററുകൾ മാറ്റാൻ കഴിയുന്ന 'റിമോട്ട് സെൻസിംഗ്' എന്നിവ പുതിയ സാങ്കേതിക വിദ്യകളാണ്.

Read Also: വെരിക്കോസ് വെയ്ൻ: ലക്ഷണങ്ങളും ഏറ്റവും പുതിയ ചികിത്സാ രീതികളും


രോഗികളെ തിരഞ്ഞെടുക്കുന്ന രീതി

പാർക്കിൻസൺ രോഗം വന്ന് ഏകദേശം അഞ്ചു വർഷങ്ങൾക്ക് ശേഷം മരുന്നുകൾ ഫലപ്രദമാകാതെ വരുമ്പോഴാണ് ഡിബിഎസ് നിർദ്ദേശിക്കാറുള്ളത്. ഇതിനായി രോഗിയെ ആദ്യം അസ്സസ്സ് ചെയ്യും. മരുന്ന് കഴിക്കാത്ത അവസ്ഥയിലെ (Off Period) സ്കോറും ലിബോഡോപ്പ മരുന്ന് നൽകിയ ശേഷമുള്ള സ്കോറും തമ്മിൽ 30% ഇമ്പ്രൂവ്മെൻ്റ് കാണിക്കുന്ന,  ലിബോഡോപ്പ റെസ്പോൺസിവ് ആയ രോഗികളെയാണ് സാധാരണയായി ഡിബിഎസ്സിന് തിരഞ്ഞെടുക്കുന്നത്. വിറയൽ, സ്റ്റിഫ്നെസ്, ഡിസ്കൈനേഷ്യ എന്നിവയുള്ളവർക്ക് ഇത് ഗുണകരമാണ്, എന്നാൽ 'ഫ്രീസിംഗ്' (നടക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥ) ഉള്ളവർക്ക് ഇത് അത്ര ഫലപ്രദമല്ല.

Share this video:
Dr Sujith Ovallath

Dr Sujith Ovallath

Neurology

BMH Perumbavoor

Launching soon

Learn More

Coming soon